ചൂട് ഇനിയും രണ്ടുമുതൽ നാലുഡിഗ്രി വരെ ഉയരുമെന്ന്​  കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം




തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ചൂട് കൂടാന്‍ സാധ്യത. മറ്റ് ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെയും ചൂട് ഉയര്‍ന്നേക്കാം. 


അ​തേ​സ​മ​യം, ഇ​ന്ന് താ​പ​സൂ​ചി​ക പ​ല ജി​ല്ല​ക​ളി​ലും 45 ഡി​ഗ്രി​ക്ക് താ​ഴെ​യാ​യി​രി​ക്കും. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന യ​ഥാ​ർ​ഥ ചൂ​ടാ​ണ് താ​പ​സൂ​ചി​ക (ഹീ​റ്റ് ഇ​ൻ​ഡ​ക്സ്). 16, 17 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ താ​പ​സൂ​ചി​ക 50 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തിന്റെ താ​പ​മാ​പി​നി​യി​ൽ ഞാ​യ​റാ​ഴ്ച ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പാ​ലാ​ക്കാ​ടാ​ണ്-40.4 ഡി​ഗ്രി. തൊ​ട്ടു​പി​ന്നി​ൽ പു​ന​ലൂ​രാ​ണ്-39 ഡി​ഗ്രി.


അതേസമയം നേരിയ തോതില്‍ തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലയിലെയും ആലപ്പുഴയിലെയും ചില ഭാഗങ്ങള്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment