പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതിയിൽ മാറ്റം വരുത്തരുതെന്ന് കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍




തിരുവനന്തപുരം: വയനാട്ടിലെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ വിസ്തീര്‍ണം നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷനില്‍ മാറ്റം വരുത്തരുതെന്ന് കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സി.എം. ജോയി പ്രസ്താവനയില്‍ പറഞ്ഞു.


കേരളത്തില്‍ വനം ഇല്ലാതാക്കി നാടാക്കി മാറ്റിയ ഭൂമി കൂടി വരുന്ന സാഹചര്യത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ബഫര്‍ സോണുകള്‍ കൂടിയേ തീരൂവെന്ന് ഡോ. സി.എം. ജോയി പറഞ്ഞു.


ഇതില്‍ രാഷ്ട്രീയം കലര്‍ത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് ഒരു പാര്‍ട്ടിക്കും നല്ലതല്ല. സംസ്ഥാനത്തിന്റെ ഭാവി കണക്കിലെടുത്തു ഇവിടെ ഒരു ഇക്കോളജിക്കല്‍ തകര്‍ച്ച ഒഴിവാക്കുവാന്‍ കേരള സര്‍ക്കാര്‍, കേന്ദ്ര നോട്ടിഫിക്കേഷന്‍ അനുസരിച്ചു കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


വന്യ ജീവി സങ്കേതത്തോടു ചേര്‍ന്നുള്ള 99.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് എക്കോ സെന്‍സിറ്റീവ് സോണായി (ഇഎസ്‌ഇസഡ്) കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കുന്നത്. വയനാട് ജില്ലയിലെ തിരുനെല്ലി, ത്രിശിലേരി, പുല്‍പ്പള്ളി, ഇരുളം, കിടങ്ങനാട്, നൂല്‍പ്പുഴ എന്നി വില്ലേജുകള്‍ ഇഎസ്‌ഇസഡിന്റെ പരിധിയില്‍ വരും. ഈ മേഖലയിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കരട് വിജ്ഞാപനത്തില്‍ നടപടിയെടുത്തിട്ടില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment