കേരള സർക്കാരിന്റെ "തീര സദസ് " , യാഥാർത്ഥ്യങ്ങൾ




തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും മത്സ്യ ത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി  തീരദേശ നിയോജകമണ്ഡലങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'തീര സദസ്' പരിപാടി സംഘടിപ്പിക്കുന്നു.

 ജനപ്രതിനിധികളെയും  വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച് ഏപ്രിൽ 24 മുതൽ മേയ് 28 വരെ 47 കേന്ദ്രങ്ങ ളിലാണ് രണ്ടാം പിണറായി സർക്കാർ പരിപാടി സംഘടിപ്പി ക്കുന്നത്.
 

കേരളത്തിലെയും തീരദേശ പിന്നോക്കാവസ്ഥയ്ക്ക് മാറ്റങ്ങൾ വലുതായി ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.ആ പ്രശ്നങ്ങ ളെ കാലാവസ്ഥാ വ്യതിയാനവും ആഗാേളവൽകരണ തീരു മാനങ്ങളും രൂക്ഷമാക്കിയിട്ടുണ്ട്.അതിൽ പെട്ട് തിരിച്ചടി നേരിടുന്ന ധാരാളം തീരങ്ങൾ കേരളത്തിനുണ്ട്.തീര ശോ ഷണം,മത്സ്യ തൊഴിലാളി ഗ്രാമങ്ങളുടെ പിന്നാേക്കാവസ്ഥ, ജനസാന്ദ്രത,അനധികൃത നിർമാണം തുടങ്ങി വിഷയങ്ങൾ എല്ലാം രൂക്ഷമാണ്.ഇതിനൊപ്പമാണ് Blue Economy യുടെ പേരിൽ കടൽ ബഹു രാഷ്ട്രീയ കുത്തകകളുടെ കൈയ്യിൽ എത്തിച്ചേരുവാൻ സഹായിക്കുന്ന പുതിയ തീരുമാനങ്ങൾ.
 

തീര ശോഷണവും സാഗർമാല പദ്ധതിയും പരമ്പരാഗത മത്സ്യ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നു.അവരുടെ വരുമാനം കുറയുന്നതും തൊഴിൽ ചെലവു വർദ്ധിക്കുന്നതും കടലിന്റെ ആവാസ വ്യവസ്ഥയുടെ തകർച്ചയുമൊക്കെ മത്സ്യ തൊഴിൽ രംഗത്തെ വീർപ്പു മുട്ടിക്കുകയാണ്.വിഷയങ്ങൾക്ക് ശാസ്ത്രീയ പരിഹാര നിർദ്ദേശങ്ങൾ ഉണ്ടാക്കും വിധമല്ല കേരള സർക്കാരിന്റെ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന തീര സദസ് പരിപാടികൾ എന്ന് അതിന്റെ ഉള്ളടക്കം വിശദമാക്കുന്നുണ്ട്.


തീരദേശത്തെ പ്രതി സന്ധികളിൽ പ്രാദേശികവും ദേശീയവും സാർവ്വദേശീയവുമായ ഘടകങ്ങൾ പ്രവർത്തിക്കുന്നു.ഈ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ കൈ കൊള്ളേണ്ട മത്സ്യ തൊഴിലാളി-കടൽ സൗഹൃദ(തീരദേശ സൗഹൃദ)ഇടപെടലു കൾ തീര സദസുകളിൽ ഉണ്ടാകാനുള്ള സാധ്യത വിരളമാണ് എന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിയോടുള്ള സർക്കാർ നിലപാ ടിൽ നിന്ന് മനസ്സിലാക്കാം.
 

കാലാവസ്ഥാ വ്യതിയാനങ്ങൾ കടലിന്റെ ഘടനയിലുണ്ടാക്കു ന്ന മാറ്റം ആദ്യം ബാധിക്കുന്നത് മത്സ്യ തൊഴിൽ രംഗത്തെ യാണ്.കടലിന്റെ ചൂട് കൂടിയതും മഞ്ഞുരുകലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ വർധിച്ച സാന്നിധ്യവും വൻകിട ടൂറിസം പദ്ധ തികളും മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചു.ഇതിനിടയിലാ ണ് അന്തർദേശീയ യാനങ്ങളുടെ കടന്നു കയറ്റവും മാർക്കറ്റ് നിയന്ത്രണവും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തിരി ച്ചടിയായത്.ഈ പ്രശ്നം മഡഗാസ്കർ,കോംഗൊ മുതൽ മാൾട്ട തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലെയും തൊഴിലാളികളുടെ ജീവിതത്തെ ദുരിതത്തിലാക്കി.ആ വിഷയങ്ങൾക്കു കാരണ മായ പല തീരുമാനങ്ങളും ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കുമ്പോൾ അതിനെതിരായ സമര ങ്ങളെ പറ്റി നിശബ്ദമാണ് കേരള സർക്കാരിന്റെ തീര സദസ്.


Blue Economy യുടെ നടത്തിപ്പിൽ അന്താരാഷ്ട്ര നേവി അഭ്യാസ കരാറുകളെ കൂട്ടി യോജിപ്പിക്കും എന്ന് കേന്ദ്ര സർക്കാർ പരാമർശിക്കുന്നുണ്ട്.കടലിന്റെ അടിതട്ടിലെ വിഭവ ങ്ങൾ കൂടി കോർപ്പറേറ്റ്കൾക്കു കൈമാറുവാൻ വിവിധ നേവി കളുടെ സഹകരണം തേടുന്ന മോദി സർക്കാർ നിലപാടിനെ തിരെ ശക്തമായി പ്രതികരിക്കുവാൻ ജനങ്ങളെ പ്രാപ്തമാ ക്കുന്നില്ല കേരള സർക്കാർ നടത്തുന്ന തീര സദസ് പരിപാടി.


ദേശീയ സർക്കാർ പ്രഖ്യാപിച്ച സാഗർ മാല പദ്ധതിയും വൻ കിട തുറമുഖ നിർമാണവും കേരളത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റി അടുത്ത ഘട്ടത്തിൽ ..

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment