മഴ വിട്ടു നിന്ന 2023 ലെ കേരളത്തിന്റെ ജൂൺ മാസം .




2018 മുതൽ ശക്തമായി തുടങ്ങിയ ഇടവപാതിയുടെ സ്വഭാവ മാറ്റം ഈ വർഷവും കേരളത്തിൽ  പ്രകടമായി എന്നാണ് ജൂൺ മാസത്തെ മഴയുടെ സ്വഭാവം പരിശോധിച്ചാൽ മനസ്സി ലാകുക.

 

മൺസൂണിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ട(687mm) ജൂൺ മാസം പിന്നിടുമ്പോൾ 2018 മുതൽ എന്ന പോലെ മഴ യുടെ താേതിൽ വലിയ കുറവ് അനുഭവപ്പെടുകയാണ് കേരള ത്തിൽ.ഇടുക്കി ജലസംഭരണിയിൽ 14% വെള്ളം മാത്രമാണ് ശേഷിക്കുന്നത്. 

 

62 വർഷത്തിലാദ്യമായി മുംബെയിലും ഡൽഹിയിലും ഒരെ ദിവസം മൺസൂൺ എത്തിയിരിക്കുന്നു.14 ദിവസം വൈകി മുംബെയിലും 2 ദിവസം മുമ്പായി ഡൽഹിയിലും മൺസൂൺ പെയ്തിറങ്ങുകയായിരുന്നു.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് വടക്കെ ഇന്ത്യയിൽ മഴയെ വേഗത്തിൽ എത്തിച്ചത്.1961 ജൂൺ 21നായിരുന്നു ഇതിനു മുമ്പ് ഒരെ ദിവസം ഈ രണ്ടു നഗരങ്ങളിലും മൺസൂൺ എത്തിയത്.
രാജ്യത്താകെ ജൂണിൽ സംഭവിച്ച മഴക്കുറവ് 28% വരും(ജൂൺ 25 വരെ)അടുത്ത ആഴ്ചയിലും മഴ കുറയും എന്നാണ് റിപ്പോ ർട്ട്.ഹിമാലയൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി.

 

ഹിമാചൽ പ്രദേശത്ത് മിന്നൽ മഴ വലിയ നാശം വരുത്തി.  സോളൻ,ഹാമിർപൂർ ജില്ലകളിലെ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഷിംല,മാണ്ഡി,കുളു എന്നി വിടങ്ങളിൽ ഞായറാഴ്ച കനത്ത മഴയും രണ്ട് പേർ മരിക്കു കയും വിളകൾക്കും വീടുകൾക്കും വാഹനങ്ങൾക്കും നാശ നഷ്ടം വരുത്തി.കന്നുകാലികൾ ഒലിച്ചു പോയി ധർമ്മശാല യിൽ 100 mm ലധികം മഴ പെയ്തു.രണ്ടു ദിവസം കൂടി ശക്തമായി മഴ തുടരും .

 

കേരളത്തിലാകെ വലിയ തോതിൽ മഴ കുറഞ്ഞ മാസമായി 2023ലെ ജൂണിൽ ഇടുക്കി ഡാമിൽ 14% മാത്രമാണ് വെള്ളം അവശേഷിക്കുക.

 

1974 മുതൽ ഇടുക്കി ജലസംഭരണിയിലെ ജലത്തിനടിയിൽ മുങ്ങിപോയ വൈരാമണി ഗ്രാമം,ജലവിതാനം കുറഞ്ഞിരി ക്കെ,കാണാൻ കഴിയാവുന്ന അവസ്ഥയിലായിട്ടുണ്ട്.1970 ൽ ജനങ്ങൾ ഒഴിഞ്ഞുപോകേണ്ടി വന്നു.100 വർഷം പഴക്കമുള്ള പള്ളിയുടെ അവശിഷ്ടങ്ങൾ ഇന്നു കാണാം.

 

ജൂൺ 1 മുതൽ ജൂൺ 21 വരെ കേരളത്തിൽ വളരെ കുറഞ്ഞ തോതിലാണ് മഴ കിട്ടിയത്.ഒരു ജില്ലയിലും ശരാശരി മഴ ലഭിച്ചി ട്ടില്ല(+19% or -19%).മഴക്കുറവ് അനുഭവപ്പെട്ടത്(-59 to -20)
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം ജില്ലകളിൽ -59 to -20% മഴ കുറഞ്ഞു.അതിൽ തിരുവനന്തപുരത്ത് -52% കുറവുണ്ടായി.

 

ഇടുക്കി,കോട്ടയം,തൃശൂർ മുതൽ കാസർഗോഡ് വരെ വലിയ തോതിൽ മഴക്കുറവാണ്.വയനാട്ടിൽ അത് 80% കുറവാണ്. കാസർഗോഡ് -77% മാത്രമാണ് മഴ.പാലക്കാട്ടും കണ്ണൂരിലും 68% കുറഞ്ഞു.

 

മലപ്പുറത്ത് 65% വും തൃശൂരിൽ 61% കുറവാണ്.

 

ഇടുക്കിയിൽ 70%,കോട്ടയം 62% മഴ കുറഞ്ഞു എന്നത് ജൂൺ മാസത്തിന്റെ സ്വഭാവം മാറി എന്നതിനുള്ള തെളിവാണ്.

 


കേരളത്തിൽ മാത്രമല്ല വടക്കെ ഇന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും മഴയുടെ സ്വഭാവത്തിലെ മാറ്റം നിർണ്ണായ കമാണ്.അത് മിന്നൽ മഴയ്ക്കും കാർഷിക രംഗത്തെ തിരിച്ച ടിക്കും ഇടയുണ്ടാക്കും.കേരളം അതിന് പല കുറി സാക്ഷിയാ കെണ്ടിവന്നത് മറക്കാൻ കഴിയില്ല.ഈ വർഷവും ജൂണിൽ ഉണ്ടായ മഴക്കുറവ് പേമാരിയായി ഇനി ഉണ്ടാകുമൊ എന്ന് ഭയ പ്പെടെണ്ടിയിരിക്കുന്നു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment