കേരള തീരങ്ങളിൽ 39% വും തകരുകയാണെന്ന് കർണ്ണാട NIT പഠനവും




കേരള തീരങ്ങളിൽ 39% വും തകരുകയാണെന്ന് 
കർണ്ണാട NIT പഠനവും .

മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലും ഭൗമ താപനവും കേരള ത്തിലെ 39.21% കടൽ തീരങ്ങളെയും കടലാക്രമണ ഭീഷണി യിലെത്തിച്ചിരിക്കുന്നു എന്നാണ് NIT,കർണ്ണാടക,നടത്തിയ പഠനത്തിൽ പറയുന്നത്.7500 Km നീളം വരുന്ന ഇന്ത്യൻ കടൽ തീരങ്ങളിലും ആസ്ട്രേലിയയുടെ 34000 Km തിട്ടകളിൽ ബഹു ഭൂരിപക്ഷവും കടൽ ക്ഷോഭത്താൽ ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ തീരങ്ങളിലെ നഗരങ്ങളും ഗ്രാമങ്ങളും ജലക്ഷാമ ത്തിൽ നട്ടം തിരിയുന്നതും വീടുകൾ ഇടിഞ്ഞു വീഴുന്നതും കരയെ കടൽ വിഴുങ്ങുന്നതും നിത്യ സംഭമാണ്.പസഫിക്ക് സമുദ്രത്തിലെ വനാതൂ,സോളമൻ ദ്വീപുകൾ,പവിഴ ദ്വീപുകൾ ഒക്കെ കടലിന്റെ ആക്രമണത്താൽ വലിയ തോതിൽ ബുദ്ധി മുട്ടുന്ന രാജ്യങ്ങളാണ്.വനാതൂ ദ്വീപ സമൂഹത്തിൽ നിന്ന് ജന ങ്ങൾ ഒഴിഞ്ഞു പോകുന്നു.ഇൻഡോനേഷ്യൻ തലസ്ഥാന നഗരം തന്നെ മാറ്റി സ്ഥാപിക്കുന്നതിനു കാരണവും തീരങ്ങ ളിലെ തിരിച്ചടിയാണ്. 

രാജ്യത്തെ ഏറ്റവും കൂടുതൽ കടൽ കടന്നു കയറുന്ന കേരള തീരങ്ങളിൽ കാസർഗോട് മുതൽ തിരുവനന്തപുരം വരെയു ള്ള പ്രശ്നങ്ങൾ NIT പഠനത്തിൽ വ്യക്തമാക്കുന്നു.1973 മുതൽ 2021വരെയുള്ള കാലത്തെ മാറ്റങ്ങളാണു പഠിച്ചത്.കേരളത്തി ന്റെ വടക്കൻ തീരത്ത് 44% വരെ തിരിച്ചടിയുണ്ട്.മധ്യ ഭാഗത്ത് 38.7% വും തെക്കൻ തീരങ്ങളിൽ 33%വുമാണ് രൂക്ഷത.തിരു വനന്തപുരത്തെ തീരങ്ങളിൽ വലിയ തിരമാലയുടെ സാനിധ്യ മാണ് കൂടുതലായി കാണാൻ കഴിയുന്നത്.മണൽ ഖനനം, നിർമ്മാണങ്ങൾ,കടൽ ഭിത്തിയുടെ അസാനിധ്യം എന്നിവ പ്രശ് നങ്ങളെ ശക്തമാക്കി.എറണാകുളത്ത് തീരമിടിയൽ കൂടുത ലാണ്.കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ രൂക്ഷത കുറയുന്ന തിൽ ആശ്വസിക്കാം.

തിരുവനന്തപുരം തീരത്ത് 14 വർഷങ്ങൾക്കകം 647ഏക്കർ കര കടലെടുത്തു എന്ന് കേരള സർവകലാശാല വ്യക്തമാക്കി യിരുന്നു.ചതുരശ്ര km ൽ 2300 ൽ കുറയാത്ത ജനസാന്ദ്രത യുള്ള പ്രദേശങ്ങളെ കടൽ കവരുമ്പോൾ അതുണ്ടാക്കുന്ന ആഘാതങ്ങൾ അതി ദാരുണമാണ്.കടൽ നിരപ്പ് ഉയരുന്നതി നൊപ്പം കടൽ വെള്ളത്തിന്റെ ചൂടു വർധിക്കുന്നത് മീനുക ളുടെ ആവാസ വ്യവസ്ഥക്ക് മാറ്റമുണ്ടാക്കുന്നു.ഇതൊക്കെ മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുകയാണ്. 

വിഴിഞ്ഞത്ത് പണിതുയർത്തുന്ന തുറമുഖത്തിന്റെ പുലിമുട്ടി ന്റെ വടക്ക് കടൽ കയറ്റവും തെക്ക് കരവെക്കലും നിത്യ സംഭ മായി മാറി.40ച.കി.മീ.വിസ്തൃതിയിൽ മത്സ്യബന്ധനം നിരോധി ക്കാൻ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.കരയിൽ നിന്നു കൊണ്ട് വലിച്ചു കയറ്റുന്ന "കൊല്ല വല" സർക്കാർ പരമ്പരാഗത മത്സ്യ തൊഴിലാളികളിൽ നിന്നും വാങ്ങി വെച്ച് , അതിനി ഉപയോഗി ക്കാൻ പാടില്ല എന്ന തീരുമാനം, അദാനി കാർഗൊ തുറമുഖം വരുത്തി വെയ്ക്കുന്ന പ്രശ്നങ്ങളിൽ ചിലതു മാത്രമാണ്. 

മത്സ്യ തൊഴിലാളികൾ വിനാേദത്തിനായി കടലിൽ പാേകരു തെന്ന നിർദ്ദേശം വലിയ തുറ പോലീസ് പുതു വർഷത്തിലിറ ക്കിയതിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.കടലിന്റെ മക്കളുടെ തൊഴിലിടവും വാസസ്ഥലവും തകരുകയാണ്.

കേരള തീരത്തെ രൂക്ഷമായി വരുന്ന കടൽ ക്ഷോഭവും കര യുടെ ശോഷണവും കേരളത്തിലെ ഒന്നര കോടിയോളം വരുന്ന തീര വാസികളെ നേരിട്ട് ബാധിക്കുന്നു എന്ന കേരള സർവ്വകലാശാല പഠനത്തെ ശരിവെക്കുകയാണ് കേന്ദ്ര സാങ്കേതിക സ്ഥാപനത്തിന്റെ വിലയിരുത്തലും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment