നിയമങ്ങൾ കാറ്റിൽ പറത്തി നെയ്യാട്ടുശേരി ഗ്രാമത്തിലെ അവശേഷിക്കുന്ന കുന്നുകളും തുരന്നെടുക്കുന്നു 




വികസനത്തിന്റെ പേരു പറഞ്ഞ് കോട്ടയം ജില്ലയിലെ ആനിക്കാട് വില്ലേജിലെ പള്ളിക്കത്തോട് പഞ്ചായത്തിലെ നെയ്യാട്ടുശേരി ഗ്രാമത്തിലെ അവശേഷിക്കുന്ന കുന്നുകളും തുരന്നെടുക്കുന്നത് എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി കൊണ്ടാണ്. കോട്ടയം ജില്ലയിലെ ആനിക്കാട് ഗ്രാമത്തിലെ ഉൽക്കണ്ഠ പരത്തി നടക്കുന്ന ഖനനത്തെ പഞ്ചായത്ത് അധികാരികളും സംസ്ഥാന സർക്കാരും അതിരുകൾ കടന്നു പിൻതുണക്കുകയായിരുന്നു. 


Rock Field Estates Pvt. Ltd. എന്ന കമ്പനിക്ക് 2 ഏക്കറിൽ നിന്നു മാത്രം അതും രണ്ടു മീറ്റർ ആഴത്തിൽ കുഴിക്കുവാൻ കൊടുത്ത അനുവാദത്തിന്റെ മറവിൽ നടന്ന കൈയേറ്റത്തിനെതിരെ ജിയോളജി വകുപ്പ് രണ്ടു പ്രാവശ്യമായി ചുമുത്തിയ പെനാൽറ്റികളിൽ നിന്ന് നിയമലംഘനങ്ങളുടെ വ്യാപ്തി ബോധ്യപ്പെടും.13700 മെ. ടൺ മണ്ണ് അനധികൃതമായി കടത്തിയതിന് 10 ലക്ഷം രൂപയോളം പിഴ അടച്ച സംഭവം വലിയ തോതിലുള്ള പ്രകൃതി ചൂഷണത്തിന്റെ വ്യാപ്തിബോധ്യപെടും.

 


ആലപ്പുഴ ബൈപാസ് റോഡ്, മറ്റു കുട്ടനാട്ടിലെ റോഡുകളുടെ പേരിൽ PWD  Pass ഉണ്ടെന്ന ധാരണ പരത്തിയായിരുന്നു മണ്ണ് കടത്ത്.മണ്ണു കടത്തി നൊപ്പം കമ്പനിയുടെ ഉദ്ദേശം കരിങ്കൽ ക്വാറിയും ടാർ പ്ലാന്റ് സ്ഥാപിക്കലുമാണ്.മൊത്തം 72 ഏക്കർ വ്യാപിച്ചു കിടക്കുന്ന മലയിൽ നിന്നാണ് മണ്ണെടുപ്പ് തുടങ്ങിയത്.100 മീറ്റർ ദൂരത്തിനുള്ളിൽ 2 തോടുകൾ ഒഴുകുന്നു.ഒപ്പം ധാരാളം നീരുറവകൾ സ്ഥിതി ചെയ്യുന്നു. തോടുകളിൽ വാട്ടർ അതോ റിറ്റിയുടെ രണ്ട് കുടിവെള്ള പമ്പിങ്  സ്റ്റേഷനുകൾ ഉണ്ട്. ക്വാറിക്ക് വേണ്ട  അനുമതിക്കായുളള പഠനങ്ങൾ നടത്തിയിട്ടില്ല.മണ്ണെടുപ്പു തുടങ്ങിയ 72 ഏക്കറിൽ ആൾ താമസം ഇല്ലെങ്കിലും സ്ഥലത്തിന്റെ അതിരിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്.


നിയമ ലംഘനങ്ങൾ കൊണ്ടു കുപ്രസിദ്ധി നേടിയ Rock Field Estates Pvt. Ltd. ന്റെ ലക്ഷ്യം തന്നെ 72 ഏക്കർ കുന്നും ഖനനത്തിലൂടെ തകർക്കുകയാണ്. നെയ്യാട്ടുശ്ശേരി ഗ്രാമത്തിലെ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിൽ നടക്കുന്ന ഖനനം വൻ ആഘാതങ്ങൾക്കാണ് വഴിവെക്കുന്നത്. അനധികൃതമായി നടത്തി വന്ന ഖനനവും നാമമാത്രമായ അനുവാദവും ഒരു പഞ്ചായത്തിന്റെ  ജലശ്രോതസ്സിനെയും മറ്റുപരിസ്ഥിതിയെയും അട്ടിമറിക്കുവാൻ അവസരമൊരുക്കുകയാണ്‌.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment