കോട്ടൂളി തണ്ണീർത്തട സംരക്ഷണം കോഴിക്കോടിൻ്റെ നിലനിൽപ്പിന് അനിവാര്യം : ഡോ : സന്ദീപ് പാണ്ഡെ
First Published : 2025-10-14, 06:36:38pm -
1 മിനിറ്റ് വായന
.jpg)
കോട്ടൂളി തണ്ണീർതടം ബഹുജന പങ്കാളിത്വത്തോടെ വീണ്ടെടുക്കണം :- ഡോ. സന്ദീപ് പാണ്ഡെ
കയ്യേറ്റം മൂലം പകുതിയോളം വിസ്തൃതി നഷ്ടപ്പെട്ട കോട്ടൂളി തണ്ണീർതടം ബഹുജന പങ്കാളിത്വത്തോടെ പുനരുജ്ജീവിപ്പി ക്കണമെന്ന് പ്രമുഖ ഗാന്ധിയനും പൗരാവകാശ പ്രവർത്തകനും മഗ്‌സസെ അവാർഡ് ജേതാവുമായ ഡോ.സന്ദീപ് പാണ്ഡെ ആവശ്യപ്പെട്ടു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും തണ്ണീർ തടങ്ങൾ സംരക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധമാണെന്നും ഡാറ്റാ ബേങ്കിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിർമ്മാണാനുമതികൾ നൽകരുതെന്നും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തണ്ണീർതടംപോലുള്ള പ്രകൃതിവിഭവങ്ങൾ ജനോപകാരത്തിന്നായി പ്രയോജനപ്പെടുത്തുന്നതോടെപ്പം കോട്ടൂളി തണ്ണീർതടം റംസാർ പട്ടികയിൽ ഉൾപ്പെടുത്തുവാൻ സർക്കാർ സത്വര നടപടി സ്വീകരി ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രീൻ മൂവ്മെന്റ് സംഘടിപ്പിച്ച തണ്ണീർതട പഠനവും സംവാദവും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു ഡോ.സന്ദീപ് പാണ്ഡെ.
സ്വാഭാവിക തണ്ണീർതടങ്ങളെ ഭൂമിയുടെ വൃക്കയായി കണക്കാ ക്കപ്പെടുന്നു.കര ഭാഗങ്ങളിൽ രൂപപ്പെടുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നതിൽ തണ്ണീർത്തടങ്ങൾക്ക് വലിയ പങ്കാണു ള്ളത്.തീരദേശത്തിന്റെ ഉപ്പുവെള്ളത്തിന്റെ കരയിലേക്കുള്ള തള്ളിക്കയറ്റം കുറക്കുന്നത് തണ്ണീർത്തടങ്ങൾ സഹായിക്കും.
മഴവെള്ളത്തെ ധാരാളമായി സംഭരിച്ച് ഭൂജലമാക്കി മാറ്റുന്ന ഭൗമഘടനയാണ് ഇവയ്ക്കുള്ളത്.ജലത്തിൽ അലിയുന്ന എല്ലാ ഖര ദ്രവ മാലിന്യങ്ങളെയും അരിച്ചും അഴുകിയതാക്കിയും ശുദ്ധീകരണം നടത്തുന്നു.സൂക്ഷ്മജീവികൾ മുതൽ മത്സ്യങ്ങൾ വരെയുള്ള കോടിക്കണക്കിന് ജീവവർഗങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ് തണ്ണീർത്തടങ്ങൾ.
ഭക്ഷ്യ ഉൽപാദനം,പ്രകൃതി സംരക്ഷണം,പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും നിലനിൽപ്പ് എന്നിവയ്ക്ക് തണ്ണീർ തടങ്ങൾ പ്രധാനമാണ്.
2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം നിലവിൽ വന്നതിനു ശേഷം 2015 ന് കേരള സംസ്ഥാന തണ്ണീർതട അതോറിറ്റി രൂപീകരിച്ചു.എന്നാൽ അവയുടെ വ്യാപ്തി കുറയുകയാണ്.
കോട്ടുളി പോലുള്ള തണ്ണീർതടങ്ങൾ നൽകുന്ന പ്രതിവർഷ സാമൂഹ്യ സേവനം ഹെക്ടർ ഒന്നിന് 1.85 കോടി രൂപ വരും. ഇതിനർത്ഥം കോട്ടൂളി തണ്ണീർതടം പ്രതിവർഷം നാടിനു നൽകുന്ന സാമൂഹ്യ സേവനത്തിന്റ മൂല്യം 300 കോടിക്ക് മുകളിലാവു മെന്നാണ്. എന്നാൽ സർക്കാർ ഈ വിഷയങ്ങളിൽ തെറ്റായ സമീപനം തുടരുകയാണ്.
കോഴിക്കോട് ജില്ലയിലെ നദികൾ കടലിലെത്തുന്നത് കായലുകൾ വഴിയല്ലാതെ,നേരിട്ടായതിനാൽ തണ്ണീർ തടങ്ങളുടെ സാന്നിധ്യം പ്രദേശത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമാണ്.എന്നാൽ ബന്ധപ്പെട്ട അധികാരികൾ തണ്ണീർ തടങ്ങൾ സംരക്ഷിക്കാൻ വിമുഖരായി തുടരുന്നു
ഗ്രീൻമൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു.എ.വാസു,മനോജ് സാരംഗ്,വിജയ രാഘവൻ ചേലിയ,സെബാസ്റ്റ്യൻ ജോൺ,അജയ്ലാൽ,അരവിന്ദക്ഷൻ കെ.അഡ്വ.വിശ്വനാഥൻ,ഡോ.തിലകാനന്ദൻ,അൽഫോൺസ മാത്യു,ശ്രീധരൻ എലത്തൂർ,ജുബിൻ ദാസ്,പി.ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോഴിക്കോട് നഗരത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമായ കോട്ടൂളി തണ്ണീർത്തടത്തിലെ കൈയ്യേറ്റം അവസാനിപ്പിക്കുകയും അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റുകയും വേണം.
തുടർ പഠനത്തിൻ്റെ ഭാഗമായി കോട്ടുളി തണ്ണീർതടത്തിൽ
കലാലയങ്ങളിലെ വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ഒന്നിച്ചു കൂടുന്നു,ഒക്ടോ.17 ന്,രാവിലെ 10 മണി മുതൽ
ശ്രീ.കുമാർ കലാനന്ദമണി(പീസ്ഫുൾ സൊസൈറ്റി,ഗോവ)
ശ്രീ.സുധീന്ദ്ര കുമാർ ശർമ്മ(ദൽഹി ) ഡോ.അജോയ് കുമാർ
ശ്രീ.ശ്രീനിവാസൻ നെല്യാടി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഏവർക്കും സ്വാഗതം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ
9947557375,
ഗ്രീൻ മൂവ്മെൻറ്
കോഴിക്കോട് .
Green Reporter
Anwar Shareef
Visit our Facebook page...
Responses
0 Comments
Leave your comment