കുളുവും മറ്റു ജില്ലകളും വൻ ദുരിതത്തിൽ 




ഹിമാചൽ പ്രദേശിലെ കുളുവിൽ വൻ മഴയെ തുടർന്ന് കുളു ജില്ലയിൽ മണ്ണിടിച്ചിലിൽ ഏഴോളം കെട്ടിടങ്ങൾ തകർന്നു.

 

ഹിമാചലിലും ഉത്തരഖണ്ഡിലും ശക്തമായ മഴ തുടരുക യാണ്.ഹിമാചലിലെ സുബത്തുവിൽ കഴിഞ്ഞ ദിവസം ഉണ്ടായ മേഘ വിസ്ഫോടനത്തിൽ കനത്ത നാശ നശഷ്ടം ആണ് സംഭവിച്ചത്.

 


അടുത്ത 48 മണിക്കൂർ അതി തീവ്ര മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറയിപ്പ്,ഷിംല, സോളൻ ഉൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ ദിവസം റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.മാണ്ട്യ മേഖ ലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ് പറഞ്ഞിരുന്നു.

 


ഷിംലയിൽ മണ്ണിടിച്ചിലിൽ റോഡ് ഇടിഞ്ഞു വീണിരുന്നു, വാഹനങ്ങൾ ഒലിച്ചുപോയി മാണ്ട്യ -കുളു ദേശീയ പാതയും, പ്രാദേശിക റോഡും ഉൾപ്പടെ ഹിമാചലിൽ 25ൽ അധികം റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

 


വിനോദ സഞ്ചാരികളും തീർത്ഥാടകരും കാലാവസ്ഥ മുന്നറിപ്പ് പരിശോധിച്ച് മാത്രം യാത്ര ക്രമീകരിക്കണം എന്നും ഉയർന്ന മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശി ച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയിലുണ്ടായ മഴക്കെടുതിയിൽ സംസ്ഥാനത്ത് കനത്ത നഷ്ടമാണ് സംഭവിച്ചത്.സോഷൻ , മാണ്ട്യ,ഷിംല എന്നീ മേഖലകളിലാണ് കൂടുതൽ നഷ്ടം.

 


കുളു സംഭവത്തിന്റെ വീഡിയോയിൽ ബസ്സ്റ്റാൻഡിനോട് ചേർന്നുള്ള ഏഴ് കെട്ടിടങ്ങൾ തകരുന്നതായി കാണിച്ചു,പ്രദേ ശത്തെ മറ്റൊരു കെട്ടിടം ഇപ്പോഴും അപകടാവസ്ഥയിൽ അട യാളപ്പെടുത്തിയിരിക്കുന്നു.കനത്ത മഴയെത്തുടർന്ന് കെട്ടിട ങ്ങൾക്ക് വിള്ളലുണ്ടായി മൂന്ന് ദിവസം മുമ്പ് ഒഴിപ്പിച്ചിരുന്നു.

 


തുടർച്ചയായ മഴയിലും പുതിയ മണ്ണിടിച്ചിലിലും ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും13 പേർ കൂടി മരിച്ചു.ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് രണ്ട് സംസ്ഥാനങ്ങളിലും റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

 


അടുത്ത 24 മണിക്കൂറിനുള്ളിൽ ഷിംല ഉൾപ്പെടെ സംസ്ഥാന ത്തെ ആറ് ജില്ലകളിൽ "അതിശക്തമായ മഴ ഉണ്ടാകും. സിർമൗർ,കംഗ്ര, ചമ്പ, മാണ്ഡി, ഹമീർപൂർ, സോളൻ,ബിലാസ് പൂർ,കുളു എന്നീ ഒമ്പത് ജില്ലകളിലേക്ക് മിതമായ മുതൽ ഉയർന്ന വെള്ളപ്പൊക്ക മുന്നറിയിപ്പ് നീട്ടിയിട്ടുണ്ട്.

 

കാൻഗ്ര, കുളു, മാണ്ഡി,ഷിംല, സോളൻ, സിർമൗർ ജില്ലകളി ലെ ചില ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ച കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് മുന്നറിയിപ്പും നൽകി.

 


ഹിമാലയൻ താഴ് വരയിൽ അത്ഭുതകരമായ കാലാവസ്ഥാ വ്യതിയാനം വൻ ദുരന്തങ്ങൾ ഉണ്ടാക്കുന്നു.അത് വർഷങ്ങൾ കഴിയുന്തോറും വർധിക്കുകയാണ്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment