ഭൂപതിവ് ( ഭേദഗതി) നിയമം 2023 ഗവർണർ ഒപ്പിടാതെ തിരിച്ചയക്കണം !




പാരിസ്ഥിതികമായ തിരിച്ചടികൾക്ക് തുടർച്ചയായി വിധേയ മായിക്കാണ്ടിരിക്കുന്ന കേരളത്തിൽ,സംസ്ഥാനത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടാൻ ഭൂപതിവ് (ഭേദഗതി) നിയമം,2023കാരണമാകുമെന്നും അതിനാൽ ഭൂപതിവ്  (ഭേദഗതി)നിയമം 2023 ഗവർണർ അംഗീകാരം നൽകാതെ തിരിച്ചയക്കണമെന്ന് ഗ്രീൻ കേരള മൂവ്മെന്റിന്റെ ആഭിമുഖ്യ ത്തിൽ കോഴിക്കോട് നടന്ന സെമിനാർ ആവശ്യപ്പെട്ടു.

 

മഴനിഴൽ പ്രദേശങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇടുക്കി, വയനാട് ജില്ലകളുടെ നിലനിൽപ് കൂടി പരിഗണിച്ചാവണം ഭൂവിഷയങ്ങൾ പരിഗണിക്കേണ്ടതെന്നും നിയമസഭ ഏകകണ് ഠമായി പാസ്സാക്കിയ ബില്ല് നിയമമായി മാറിയാൽ , ഭൂപതിവ് നിയമത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ട ഭൂമിയിൽ വൻകിട നിർമാണങ്ങൾക്കും ഖനനങ്ങൾക്കും വന നശീകരണത്തിനും ആത്യന്തികമായി പശ്ചിമഘട്ടത്തിന്റെ ശിഥിലീകരണത്തിനു ഇടയാക്കുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

 

 

ഈ നിയമ ഭേദഗതി,ജലസ്രോതസ്സുകളുടെ വിനാശത്തിനും കൃഷി ഭൂമിയുടെ വർദ്ധിച്ച തോതിലുള്ള ശോഷണത്തിനും അതുവഴി കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയേയും ജല സുരക്ഷയേയും ദോഷകരമായി ബാധിക്കുമെന്നും വിഷയമ വതരിപ്പിച്ചു കൊണ്ടു ഗ്രീൻ കേരള മൂവ്മെന്റ് സംസ്ഥാന ചെയർമാൻ പി.എ. പൗരൻ പറഞ്ഞു.

 

 

2022 മെയ് മാസത്തെ ഹൈക്കോടതി വിധിയും, 2023 മെയ് മാസത്തിലെ  സുപ്രീം കോടതി വിധിയും പാട്ടഭൂമിയിലെ ഖനന ത്തെയും അനധികൃത നിർമ്മിതികളേയും കർശനമായി വിലക്കിയിരുന്നു.

 

ഈ ഉത്തരവുകൾ അപ്രസക്തമാക്കികൊണ്ട്,സുപ്രീം കോടതി യുടെ വിധിയെ മറികടക്കുക എന്നത് മാത്രം ലക്ഷ്യം വെച്ചാണ്  ഭൂപതിവ് (ദേദഗതി) നിയമം 2023 നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചിരിക്കുന്നത്.

 

ഈ സാഹചര്യത്തിൽ പ്രസ്തുത നിയമം സംസ്ഥാന ഗവർണർ അംഗീകാരം നൽകാതെ തിരിച്ചയക്കണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.ഗ്രീൻ കേരള മൂവ്മെന്റ് സംസ്ഥാന ജനറൽസെക്രട്ടറി മോഡറേറ്ററായി.ശബരിമുണ്ടക്കൽ, കെ.രമാദേവി,വി.എം. മാത്യു,ഗോപാലൻ തച്ചേടത്ത്,

കെ. വിശ്വനാഥൻ, ശ്രീധരൻ എലത്തൂർ, സുബീഷ് ഇല്ലത്ത്, എൻ.ശശികുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

 

 

 

ടി.വി.രാജൻ,

 

ജനറൽ സെക്രട്ടറി,

ഗ്രീൻ കേരള മൂവ്മെന്റ്,

കോഴിക്കോട്, 673016

ഫോ..9947557375

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment