ഹൈദരാബാദിന് പിന്നാലെ ഉത്തർപ്രദേശിലും സിംഹങ്ങൾ കോവിഡ്




ഇറ്റാവ: ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിം​ഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒൻപതും വയസ് പ്രായമുള്ള സിംഹങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങളാണ് ഇത്. ഹൈദരാബാദിന് പിന്നാലെ ഉത്തർപ്രദേശിലും മൃഗങ്ങൾക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നെഹ്റു സുവേളജിക്കൽ പാർക്കിൽ പാർപ്പിച്ചിരുന്ന എട്ട് സിം​​ഹങ്ങൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. 


ഇറ്റാവയിലെ സഫാരി പാർക്കിൽ നിന്ന് 14 സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലെ രണ്ട് പരിശോധനാ ഫലങ്ങൾ പോസിറ്റിവാകുകയായിരുന്നു. 


കോവിഡ് പോസിറ്റീവ് ഫലം വന്നതോടെ മറ്റ് മൃ​ഗങ്ങളുടെ സമീപത്തും നിന്നും ഇവയെ മാറ്റി. ജോലിക്കാരിലേക്ക് വ്യാപനം ഉണ്ടാവാതിരിക്കാൻ നടപടി സ്വീകരിച്ചതായി സഫാരി പാർക്ക് ഡയറക്ടർ വ്യക്തമാക്കി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment