Local is Our Future (LIFE ) Festival : ഒക്ടോബർ 1, 2




Local is our Future , Festival (LIFF) 2023 ന്റെ ഭാഗയായി ഒക്ടോബർ 1, 2 (ഗാന്ധി ജയന്തി)ഞായർ, തിങ്കൾ തീയതിക ളിൽ  സംഘടിപ്പിക്കുന്ന "പരിസരം / ചുറ്റുവട്ടം നമ്മുടെ ഭാവി" ശില്‌പശാലയിലേക്കു കോളേജ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു. 

 

പരമാവധി 30 പേർക്ക് ശില്പശാലയിൽ പ്രവേശനം ലഭിക്കും. പാറക്കടവ് പഞ്ചായത്തിലെ കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.

 


ഒക്ടോബർ 3, 4, 5, 6, 7 (ചൊവ്വ മുതൽ ശനി വരെ) തീയതികളിൽ പാറക്കടവ് പഞ്ചായത്തിനെക്കുറിച്ച് നിർമ്മിക്കുന്ന "ദേശായനം" 30 മിനിട്ട് ഡോക്യുമെന്ററിയിൽ താല്പര്യമുള്ളവർക്ക് സഹകരിക്കാം. പങ്കെടുക്കാം.

 

സ്വന്തം പഞ്ചായത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ -സാംസ്കാരിക- സാമ്പത്തിക - ജൈവ- വൈവിദ്ധ്യങ്ങളെക്കുറിച്ചെഴുതുന്ന 3 മികച്ച പ്രബന്ധങ്ങൾക്ക് 5,000 3,000 2,000 രൂപ സമ്മാനമായി നല്കുന്നതാണ്.അവ പുസ്തകമായി പ്രസിദ്ധീകരിക്കും. അവസാന തിയതി ഡിസംബർ 31. പ്രബന്ധം word ൽ അയച്ചു തരേണ്ടതാണ്.

 


 കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നവംബർ 1 മുതൽ 7 വരെ (ബുധൻ മുതൽ ചൊവ്വ വരെ ) നടക്കുന്ന Local is our Future Festival (LIFF 2023 ) 2023 ൽ ഡോക്ക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടക്കും.ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവും (ചായൽ ) സംഘടിപ്പിക്കും.

 


പഞ്ചായത്ത് തല ഉല്പന്നങ്ങളുടെ പ്രദർശനം.മറ്റ് ജൈവോല്പന്ന ങ്ങൾ , നാട്ടുല്പന്നങ്ങൾ,കൈവേല ഉല്പന്നങ്ങൾ, ആടലോടക അടുക്കള , കൈവേലകളരികൾ: കലാ പരിപാടികൾ .സെമി നാറുകൾ . ശില്പ ശാലകൾ . പ്രഭാഷണങ്ങൾ . നാട്ടു ചന്ത, ചിത്ര പ്രദർശനം ചിത്രം വര,സൈക്കിൾ ,ചർക്ക ഇൻസ്റ്റലേഷനുകൾ എന്നിവയൊക്കെ LIFF 2023 യിൽ ഉണ്ടാകും
.


സഹകരണം
മൂഴിക്കുളം ശാല നാട്ടറിവ് പഠന കളരി,
മൂഴിക്കുളം ശാല ഗ്രാമീണ കലാകേന്ദ്രം,
ആകാശവാണി കൊച്ചി.
ഇന്ത്യ ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ, കൊച്ചി.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment