അമേരിക്കയിൽ നാശം വിതക്കാൻ ലോറ ചുഴലിക്കാറ്റ് 




വാഷിങ്ടണ്‍: ലോറ ചുഴലിക്കാറ്റ് അമേരിക്കയിലെ ടെക്‌സാസിലും ലൂസിയാനയിലും കനത്ത നാശംവിതയ്ക്കുമെന്ന് മുന്നറിയിപ്പ്. കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിനും ചുഴലിക്കാറ്റ് ഇടയാക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തില്‍ തീരദേശങ്ങളില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. 


ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച അതിരാവിലെയോ ടെക്‌സാസ് തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്ന ലോറ ചുഴലിക്കാറ്റിന് കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സഹായകമായ ഉഷ്ണകാലാവസ്ഥയാണ് നിലവിലുള്ളത്. കര തൊടുന്നതിന് മുൻപ് 115 മൈല്‍/മണിക്കൂര്‍ (185 കിമീ/മണിക്കൂര്‍) വേഗത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി ലോറ മാറിയേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്


ബ്യൂമോണ്ട്, ഗാല്‍വസ്റ്റണ്‍, പോര്‍ട്ട് ആര്‍തര്‍ എന്നീ ടെക്സാസ് നഗരങ്ങളില്‍നിന്ന് 4,20,000 പേരോട് മാറിത്താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. 13 അടി (4 മീറ്ററോളം) ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കാനിടയുള്ളതിനാല്‍ ലൂസിയാനയിലെ താഴ്ന്ന തീരപ്രദേശങ്ങളില്‍നിന്ന് രണ്ടുലക്ഷത്തോളം ജനങ്ങളോടും ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് വലിയതോതില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൂടുതല്‍ നാശംവിതയ്ക്കും.


ലോറ അമേരിക്കയിലെ നാലാമത്തെ വലിയ നഗരം ലക്ഷ്യമാക്കി പടിഞ്ഞാറോട്ട് നീങ്ങുകയാണെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാവുമെന്നും ഹ്യൂസ്റ്റണ്‍ ഉള്‍പ്പെടുന്ന ഹാരിസ് കൗണ്ടിയിലെ ഉയര്‍ന്ന മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ലിന ഹിഡാല്‍ഗോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊടുങ്കാറ്റ് അഭൂതപൂര്‍വമായ നാശത്തിന് കാരണമാവും. ഏറ്റവും അപകടകരമായ അവസ്ഥകള്‍ക്കായി തയ്യാറെടുക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോറ ചുഴലിക്കാറ്റിന്റെ ഗതി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വ്യത്യാസപ്പെടുകയാണെങ്കില്‍ കൂടുകല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ മുന്‍മേധാവി ക്രെയ്ഗ് ഫ്യൂഗേറ്റ് സൂചിപ്പിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment