മാരുതി കമ്പനി ഡീസൽ വാഹന നിർമാണം ഉപേക്ഷിക്കുന്നു   




രാജ്യത്തിന്റെ  ഇറക്കുമതിയിൽ ക്രൂഡ് ഓയിലിന്റെ പങ്ക് വളരെ വലുതാണ്. ഹരിത വാതകം പുറം തള്ളുന്നതിൽ ഫോസിൽ ഇന്ധനങ്ങളുടെ സംഭാവനകളെ പറ്റി പൊതുവേ ശ്രദ്ധേയമായ ചർച്ചകൾ നടന്നുവരുന്നുണ്ട്. ഫാേസിൽ ഇന്ധനം കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗത്തെ നമ്മുടെ സർക്കാരുകളും പ്രോത്സാഹിപ്പിക്കുവാൻ തയ്യാറാകുന്നു. കേരള സർക്കാർ Kerala Auto Limited നെ കൊണ്ട് EAuto നിരത്തിലിറക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി. KSRTC Electrical Bus സർവ്വീസുകൾ ആരംഭിച്ചു കഴിഞ്ഞു. 


പെട്രോൾ കത്തുമ്പോൾ പുറത്തു വരുന്ന പ്രധാന ഘടകങ്ങളിൽ കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോസൈഡ്, സൾഫർ, ലെഡ് മുതലായവയും ഉണ്ടാകും. ഒരു കി.ഗ്രാം പെട്രോൾ കത്തിയാൽ 2.4 കിലോഗ്രാം കാർബൺ ബഹിർഗമനം സംഭവിക്കും. ഡീസലിന്റെ കാര്യത്തിൽ പുറം തള്ളുന്ന കാർബൺ അളവ് താരതമ്യേന കുറവാണ്. എന്നാൽ നൈട്രജൻ ഓക്കാ,സൈഡ് കാർബൺ മോണാ ക്സൈഡ് സൾഫർ മുതലായവ വഴിയുള്ള മലിനീകരണം ഡീസലിലൂടെ കൂടുതലാകാനുള്ള അവസരങ്ങൾ അധികമാണ്.


ട്രക്കുകൾ, ബസ്സുകൾ മുതലായ വലിയ വാഹനങ്ങളിൽ ഇന്ധനമായി ഡീസൽ ഉപയോഗിക്കുമ്പോൾ അതിനെ പാവപ്പെട്ടവരുടെ ഇന്ധനം എന്ന അർത്ഥത്തിൽ. പരിഗണിച്ച് വില പെട്രോളിലും കുറച്ചു നിർത്തുവാൻ സർക്കാർ ശ്രമിച്ചിരുന്നു. വിലകുറഞ്ഞ ഇന്ധമായ ഡീസൽ  ഉപയാഗിച്ചു കൊണ്ടുള്ള സ്വകാര്യ വാഹനങ്ങൾ പതുക്കെ  നിരത്തുകൾ കീഴടക്കി. അതിനെ നിയന്ത്രിക്കുവാൻ സർക്കാർ ശ്രമിച്ചിട്ടില്ല.


ഡീസൽ വളരെ ഉയരത്തിൽ ചൂടായി ഊർജ്ജം പുറത്തുവിടുന്നു. 250 ഡിഗ്രിയിൽ ചൂടിൽ അത് പെട്രോളിനേക്കാൾ കൂടുതൽ ഊർജ്ജം നൽകും. ഡീസൽ പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് പെട്രോളിനേക്കാൾ കുറവാണ് ലെഡിന്റെ അളവിലും കുറവുണ്ട് എന്നാൽ മറ്റു സൂക്ഷ്മ പദാർത്ഥങ്ങളുടെ (വിശിഷ്യ PM 2.5  ) വലിപ്പം കുറവായതിനാൽ പൊടികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കൂടുതലായിരിക്കും പെട്രോൾ പുറത്തു വിടുന്ന PM 10 പൊടികളുടെ  വലിപ്പം താരതമ്യേനയിലും കുടുതലായതിനാൽ ബുദ്ധിമുട്ടുകൾ ഡീസലിനോളം വരില്ല.


ഡീസൽ 250 ഡിഗ്രിയിൽ തന്നെ പ്രവർത്തിച്ചുകൊണ്ടിരുന്നില്ല എങ്കിൽ വലിയ അളവിൽ കാർബൺ മോണോക് സൈഡ്, സൾഫർ എന്നിവ പുകയിൽ കാണാം. പൊതുവേ ഡീസൽ എൻജിൻ പ്രവർത്തിച്ചു തുടങ്ങുന്ന ആദ്യ 10 km നുള്ളിൽ ചുട് 250 ഡിഗ്രി എത്താറില്ല.  ഗ്യാസുമായുള്ള  ഇന്ധനത്തിന്റെ കുടിച്ചേരൽ, fuel injection, exhaust gas re-circulation rate, Catalytic counte‌r Operating time മുതലായവയിലെ പ്രവർത്തന ക്ഷമത ഇല്ലായ്മ ഡീസൽ വഴിയുള്ള അന്തരീക്ഷ മലിനീകരണം വർദ്ധിപ്പിക്കുവാൻ ഇടയുണ്ടാക്കുന്നു.


മാരുതി കാർ കമ്പനി ഡീസൽ ഇന്ധനത്താൽ ഓടുന്ന വാഹനങ്ങളുടെ നിർമ്മാണം 2021 ഓടെ നിർത്തിവെക്കുവാനുള്ള തീരുമാനം അന്തരീക്ഷ മലിനീകരണം കുറക്കുവാൻ കൈ കൊള്ളുന്ന സമീപനങ്ങളിൽ ഒന്നായി കരുതാം.


പരിസ്ഥിതി മലിനീകരണത്തിൽ വാഹനങ്ങൾക്കുള്ള പങ്കിനെ മനസ്സിലാക്കി പരമാവധി പ്രകൃതി സൗഹൃദ വാഹന നിർമ്മാണത്തിലേക്ക് എത്തിച്ചേരുവാൻ വാഹന നിർമ്മാണ കമ്പനികളെ നിർബന്ധിക്കുവാൻ സർക്കാരുകൾക്ക്  ബാധ്യതയുണ്ട്‌.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment