വല്ലാർപാടത്തിന്റെ ഗതികേടു തുടരുമ്പോൾ വിഴിഞ്ഞം പദ്ധതിയെ വാനോളം പുകഴ്ത്താൻ മടിക്കാതെ മാധ്യമങ്ങൾ !




വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇനി വിഴിഞ്ഞം ഇന്റർ നാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്നറിയപ്പെടും.  പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ച ചടങ്ങിൽ വെച്ചായിരുന്നു പുതിയ പേരിന്റെയും ലോഗൊയുടെയും പരിചയപ്പെടുത്തൽ .

 

ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് ക്രെയ്നുകളു മായി പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തേക്ക് എത്തുന്നതും കണ്ണും നട്ട് കാത്തിരിക്കുകയാണ് കേരളം എന്നാണ് വാർത്താ ലോക ത്തിന്റെ  വിവരണം.ഒക്ടോബർ നാലിന് കപ്പലെത്തുന്നത് വലിയ ആഘോഷമാക്കനായിരുന്നു സർക്കാർ തീരുമാനം.

 

 

പുതിയ വിവരമനുസരിച്ച് ആഗസ്റ്റ് 30ന് പുറപ്പെട്ട കപ്പൽ, നാലിന് വിഴിഞ്ഞത്തെത്തില്ല എന്നുറപ്പായി.വിഴിഞ്ഞം തുറമുഖ ത്തിനാവശ്യമായ ഒരു ഷിപ്പ് ടു ഷോർ ക്രെയ്നും, രണ്ട് യാർഡ് ക്രെയ്നുകളുമാണ് കപ്പലിലുള്ളത്.ഗുജറാത്തിലെ അദാനി പോർട്ടായ മുന്ദ്രയിലേക്കുള്ള രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുക ളും കപ്പലിലുണ്ട്.ഇപ്പോൾ ശ്രീലങ്കൻ തീരത്തുള്ള കപ്പൽ,30ന് മുന്ദ്രയിലേക്ക് എത്തും.അവിടെ ക്രെയ്നുകൾ ഇറക്കാൻ നാല് ദിവസമെടുത്തേക്കാം.അങ്ങനെയെങ്കിൽ, പ്രതീക്ഷത് പോലെ കപ്പൽ,നാലിന് കേരളാ തീരത്തേക്ക് എത്താനാകില്ല.

 

കപ്പൽ വൈകാൻ സാധ്യതയുണ്ടെന്ന വിവരം ഓദ്യോഗിക മായി അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടില്ല.ചടങ്ങ് മാറ്റാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. 28ന് കപ്പലെത്തുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീടാണ് പ്രായോഗിക തടസ്സങ്ങൾ കാരണമാണ് നാലിലേക്ക് മാറ്റിയത്. അതനുസരിച്ച് വമ്പൻ പരിപാടിയും നിശ്ചയിച്ചു.നിശ്ചയിച്ച ഷിപ്പിംഗ് സമ്മേളനം ഉപേക്ഷിക്കുമെന്നാണ് പുതിയ അറിയിപ്പ്.

 

വല്ലാർപാടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ :

 

                        കേരളത്തിലെ സമാന സ്വഭാവമുളള  വല്ലാർപാടം ടെർമിനലിനെ പറ്റി കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത കൾ വിഴിഞ്ഞത്തിന്റെ ഭാവിയെ പറ്റി വെളിച്ചം വീശാൻ സഹായകരമാണ്.

 

കൊച്ചി തുറമുഖത്തെ ചരക്കുനീക്കം നടപ്പുവര്‍ഷം(2023-24) ഏപ്രില്‍-ആഗസ്റ്റില്‍ കാഴ്ചവച്ചത് നേരിയ വളര്‍ച്ച മാത്രം എന്നാണ് കഴിഞ്ഞ ദിവസത്തെ വാർത്ത.മൊത്തം ചരക്കു നീക്കം(Total Cargo)1.443 കോടി ടണ്ണില്‍ നിന്ന് 1.447കോടി ടണ്ണിലേക്കാണ് ഇക്കുറി ഉയര്‍ന്നത്.വളര്‍ച്ചാ നിരക്ക് 0.25% മാത്രം.

 

കണ്ടെയ്‌നര്‍ നീക്കത്തിലെ വളര്‍ച്ച1.54% മാത്രം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ആഗസ്റ്റിലെ 2.94 ലക്ഷം ടി.ഇ.യുവില്‍(20 അടി യൂണിറ്റ്/TEUs)നിന്ന് 2.99 ലക്ഷം ടി.ഇ.യു വിലേക്കാണ് വളര്‍ച്ച.

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാഴ്ചവച്ച പ്രകടനം അതേ ഊര്‍ജത്തില്‍ നിലനിറുത്താന്‍ വല്ലാര്‍പാടത്തെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന് (ICTT)സാധി ച്ചില്ല.മെയിന്‍ലൈന്‍ വെസലുകള്‍ക്ക് 85-90% വരെ തുറമുഖ ഫീസിളവ് അനുവദിക്കുന്നുണ്ടെങ്കിലും ചരക്കുനീക്കത്തില്‍ വലിയ കുതിപ്പ് പ്രകടമല്ല.

 

കഴിഞ്ഞ സാമ്പത്തികവര്‍ഷം(2022-23)കൊച്ചി തുറമുഖത്തെ മൊത്തം ചരക്കുനീക്കം 3.23 കോടി ടണ്‍ എന്ന സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയിരുന്നു.ഇതിന് മുഖ്യകാരണമാ യത്,ശ്രീലങ്കയിലെ ആഭ്യന്തര രാഷ്ട്രീയ,സാമ്പത്തിക പ്രശ്‌ന ങ്ങള്‍ മൂലം നിരവധി ചരക്കുകള്‍ കൊളംബോ തുറമുഖത്തിന് പകരം കൊച്ചി തുറമുഖത്തേക്ക് എത്തിയതായിരുന്നു.

 

കൊളംബോയെ ആശ്രയിച്ചിരുന്ന ഇടപാടുകാര്‍ ശ്രീലങ്കന്‍ പ്രതിസന്ധി അയഞ്ഞതോടെ അങ്ങോട്ടേക്ക് തന്നെ തിരികെ പ്പോയത് പിന്നീട് കൊച്ചിക്ക് തിരിച്ചടിയായി.

 

 

2011 ൽ പ്രവർത്തനം തുടങ്ങിയ വല്ലാർപാടം തുറമുഖം മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ പ്രതിവർഷം 55 ലക്ഷം കണ്ടെയ്‌ന റുകൾ കൈകാര്യം ചെയ്യേണ്ടിയിരുന്നു.വല്ലാർപാടം ടെർമിന ലിൽ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് 6.5ലക്ഷം കണ്ടെയ്‌നറു കൾ മാത്രം. പ്രതീക്ഷിച്ചതിന്റെ 13% .2021-22 ൽ 7.35 ലക്ഷം TEU കൈകാര്യം ചെയ്തു.വല്ലാർപാടം പദ്ധതി കേരളത്തിന്റെ മുഖഛായ മാറ്റി എഴുതും എന്നായിരുന്നു സർക്കാർ വാദം. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്.കഴിഞ്ഞ 10 വർഷമായി പദ്ധതി 557.23 കോടി രൂപയുടെ നഷ്ടം വരുത്തിയതായി ശ്രീ എളമരം കരീമിനെ MP യെ കേന്ദ്ര തുറമുഖ മന്ത്രി ഫെബ്രുവരി യിൽ അറിയിച്ചു.

 

വല്ലാർപാടത്തെ പറ്റി ശ്രീ VS സർക്കാർ കൊട്ടിഘോഷിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും എന്ത് എന്ന് പരിശോധിക്കു മ്പോൾ കരാറുകളിൽ അടിമുടി ദുരൂഹതകൾ നിറഞ്ഞതും കുപ്രസിദ്ധി കൊണ്ട് പേരു കേട്ടതുമായ അദാനിയുടെ വിഴിഞ്ഞം പദ്ധതിയെ പറ്റിയുള്ള പിണറായി സർക്കാരിന്റെ സ്വപ്നങ്ങൾ മറ്റൊരു തട്ടിപ്പായി കേരളം തിരിച്ചറിയേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment