കേരളത്തിലെ കോവിഡ് വ്യാപനം കൈവിട്ടു പോകുന്നുവോ ? - എം കെ ദാസൻ




സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിപിഐ (എംഎൽ) സംസ്ഥാന സെക്രട്ടറി എം കെ ദാസൻ ഉന്നയിക്കുന്ന ചോദ്യങ്ങൾ ഏറെ പ്രസക്തമാണ്. ദിനം പ്രതി വർധിച്ചു വരുന്ന കോവിഡ് കണക്കുകളുടെ സാഹചര്യത്തിൽ ഓരോ വ്യക്തികളും അറിയാൻ ആഗ്രഹിക്കുന്ന ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ സംവിധാനങ്ങൾ ബാധ്യസ്ഥരാണ്. പതിവ് ഭരണപക്ഷ - പ്രതിപക്ഷ അംഗങ്ങൾക്ക് അപ്പുറത്തേക്ക് കാര്യങ്ങളെ കാണാനും വേണ്ട പ്രതിവിധികൾ സ്വീകരിക്കാനും തയ്യാറാകണം. അല്ലാത്ത പക്ഷം കാത്തിരിക്കുന്നത് വൻവിപത്തായിരിക്കും.


സിപിഐ (എംഎൽ) സംസ്ഥാന സെക്രട്ടറി എം കെ ദാസൻ ഉന്നയിച്ച ചോദ്യങ്ങൾ

1. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുകയാണല്ലോ. ഇത് കാര്യങ്ങൾ കൈവിട്ടു പോകുന്നതിന്റെ സൂചനയാണോ ?


2. സാമൂഹ്യ വ്യാപനത്തിലേക്ക് എത്താതെ എങ്ങിനെയാണ് നമുക്ക് ഇതിനെ നേരിടാൻ കഴിയുക?


3 .ഇപ്പോൾ നടക്കുന്ന പ്രതിരോധ സംവിധാനങ്ങളിൽ എന്തെങ്കിലും പാളിച്ചകൾ ഉണ്ടോ ?


4. ഹോം ക്വാറന്റൈൻ ഫലപ്രദമാണോ ? ക്വാറന്റൈൻ സെന്ററുകൾ കൂടുതലായി തുറക്കുകയാണോ വേണ്ടത്?


5. ഓരോ വാർഡ് അടിസ്ഥാനത്തിലും ജനകീയ സമിതികൾ ശക്തിപ്പെടുത്തേണ്ടതല്ലേ? അതിനുള്ള നിർദ്ദേശങ്ങൾ എന്തെല്ലാമാണ്?


6. നിലവിലെ ജനകീയ സമിതികൾ പര്യാപ്തമാണോ?


7. കോവിഡ് നിയന്ത്രണവിധേയമാകും വരെ സ്വകാര്യ ആശുപത്രികൾ കൂടി സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരേണ്ടതില്ലേ ?


8. സംസ്ഥാനത്ത് ഒട്ടാകെ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടോ ?


9. വാർഡ് തലത്തിൽ റാൻഡം ടെസ്റ്റുകൾ നടത്തേണ്ടതുണ്ടോ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment