Modi's Rockefeller കേരളത്തിൻ്റെ രക്ഷകൻ എന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും !


First Published : 2024-07-14, 04:33:19pm - 1 മിനിറ്റ് വായന


"Modi's Rockefeller" കേരളത്തിൻ്റെ രക്ഷകൻ എന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും !

ഉമ്മൻചാണ്ടി സർക്കാർ അദാനി ഗ്രൂപ്പിനായി(Adani Vizhinjam Port Private Ltd)2015 ആഗസ്റ്റിൽ വിഴിഞ്ഞം തുറമുഖ നിർമാണ കരാർ ഒപ്പിട്ടത് 6000 കോടി രൂപ അഴിമതിയുടെ പശ്ചാത്തല ത്തിലാണ് എന്ന് 2015 ൽ തന്നെ CPI m സംസ്ഥാന സെക്രട്ടറി ശ്രീ പിണറായി വിജയൻ ആരോപണം ഉന്നയിച്ചു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി,CPI m സെക്രട്ടറി പിണറായി വിജയന് നൽകിയ അന്നത്തെ മറുപടി ശ്രദ്ധേയമായിരുന്നു;
"ഇടതുപക്ഷം മറ്റു പല കാര്യങ്ങളിൽ നടത്തിയ മലക്കം മറിച്ചിൽ(Volte-face) ഇവിടെയും ഉണ്ടാകും,അവർക്ക് വിഴിഞ്ഞത്തിൻ്റെ വക്താക്കളായി മുന്നോട്ടു വരേണ്ടി വരും. അത് എപ്പോൾ സംഭവിക്കുമെന്ന് എനിക്ക് പറയാനാവില്ല". 

ശ്രീ.ഉമ്മൻ ചാണ്ടിയുടെ CPI m നെ പറ്റിയുള്ള ദീർഘവീക്ഷണം 100% ശരിയായിരുന്നു എന്ന് വ്യക്തമാക്കുന്നതായി ഒന്നും രണ്ടും പിണറായി സർക്കാറിൻ്റെ വിഴിഞ്ഞം പദ്ധതി യെ പറ്റിയുള്ള വിവരണങ്ങൾ.

അധികാരത്തിലെത്തിയ CPI m,ഉമ്മൻ ചാണ്ടി പ്രതീക്ഷിച്ച പോലെ അദാനി ഭക്തരായി മാറി എങ്കിലും 2015 ലെ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ സംശയത്തെ ബലപ്പിക്കുന്നതാ യിരുന്നു വിഴിഞ്ഞം പദ്ധതി കരാറിനെ പറ്റി CAG 2017 ൽ വിവരിച്ച റിപ്പോർട്ട്. 

നിക്ഷേപവും നടത്തിപ്പും വെച്ചുനോക്കിയാൽ ലാഭകരമല്ലാത്ത ഒന്നാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് 3 ലാഭക്ഷമതാ പഠന ഗ്രൂപ്പുകൾ പദ്ധതിയുടെ തുടക്കത്തിൽ തന്നെ വ്യക്ത മാക്കി.International Financial Commission),AECOM,Ernst & Young എന്നിവരായിരുന്നു അവർ.അന്തിമകരാർ തീരുമാനി ക്കും വരെ പഠന റിപ്പോർട്ടുകൾ പുറത്തുവിടാതെ നോക്കി ഉമ്മൻചാണ്ടി സർക്കാർ ശ്രദ്ധിച്ചു !

CPI m ന് അധികാരം കിട്ടിയപ്പോൾ അഴിമതി ആരോപണം അവർ വഴിയിൽ ഉപേക്ഷിച്ചു എങ്കിലും 2017 മെയ് മാസത്തിൽ പുറത്ത് വന്ന CAG റിപ്പോർട്ട് കരാറിലെ അദാനി സേവയുടെ ആഴം വ്യക്തമാക്കി.

1.VISL എന്ന വിഴിഞ്ഞം പദ്ധതിയിലെ പ്രതീക്ഷിത ചരക്കു കെ മാറ്റം1MTEU യിൽ നിന്നും(10 ലക്ഷം 20 അടി പെട്ടി)6 ലക്ഷംTEU ലക്ഷ്യമാക്കി കുറച്ചു.10 വർഷം കഴിഞ്ഞു മാത്രം10 ലക്ഷം എന്ന് പുനർനിർവചിച്ചു.ടാർജറ്റിൽ 40%കുറവു വരുത്തി. പക്ഷെ പദ്ധതി ചെലവ് വർധിപ്പിച്ചു.ലക്ഷ്യം കുറച്ചാൽ പദ്ധതിച്ചെലവു കുറയണം .പക്ഷെ കരൺ അദാനിക്കായി അങ്ങനെയല്ല നടന്നത് !

Land Lord Model മാതൃകയെ Land Lord & Private Service Model ആക്കി മാറ്റി.അതു വഴി പദ്ധതി ചെലവുകൾ 3900 കോടിയിൽ നിന്ന് 4089 കോടി രൂപയായി ഉയർന്നു.മൊത്തം തുക 7525 കോടി രൂപയിൽ എത്തിച്ചു.

2 .കേരള സർക്കാർ ചെലവാക്കുന്നത് പദ്ധതിയുടെ 67%. 5071കോടി .

A. പുലി മുട്ട് നിർമ്മാണം 1463 കോടി രൂപ. 
B. പശ്ചാത്തല നിർമ്മാണം 2000 കോടി കടക്കും.
C. നഷ്ടം നികത്തൽ തുക(Viability Gap fund)1635 കോടി രൂപ.
D. റിംഗ് റോഡ് 4868 കോടി എന്ന് കേരള കൗമുദി . 
മൊത്തം 5071കോടി മുതൽ15000 കോടി(പലിശ ഉൾപ്പെടെ)കേരള സർക്കാർ പദ്ധതി ക്കായി ചെലവാക്കും.

അദാനിയുടെ മുടക്ക് 33% ; 2454 കോടി രൂപ.ആ തുകയുടെ ഗ്യാരൻഡി സർക്കാരാണ് ബാങ്കുകൾക്കു നൽകേണ്ടത്.

3 .പുലിമുട്ടു നിർമാണം,മത്സ്യബന്ധന തുറമുഖ നിർമാണം ടെൻഡർ വിളിക്കാതെ അദാനിക്കു നൽകിയതായി CAG.
(1463 കോടി രൂപ കൈമാറി ) .

2013 മാർച്ചിൽ പുലിമുട്ടിനായി ചെലവ് 767 കോടി.
2014 മാർച്ചിൽ  1210 കോടി രൂപ.
2015 എത്തുമ്പോൾ 1463 കോടി രൂപയിലെത്തിച്ചു ചെലവ്.
ഇരട്ടിയോളം(+696 കോടി)രൂപ അധികമായി അദാനിക്കു കൊടുക്കാൻ കേരള സർക്കാർ തയ്യാറായി എന്ന് CAG .

ആവശ്യമുള്ള പാറയുടെ ചെലവ് കേരള തുറമുഖ വകുപ്പ് കണക്കുകൂട്ടിയിരുന്നു. 250.48 കോടി രൂപ.എന്നാൽ തീരുമാനിക്കപ്പെട്ടത് 312.8 കോടി രൂപയും.
62.37 കോടി അധികം നൽകി എന്ന് CAG . 
പാറ സൗജന്യമായി പൊട്ടിച്ചെടുക്കാൻ 19 വൻകിട ക്വാറികൾക്ക് അനുവാദം നൽകി.

4 .സർക്കാർ ഉടമസ്ഥതയിലുള്ള തുറമുഖം പണയപ്പെടുത്താൻ അവകാശം നൽകി കേരളം.

5 .പദ്ധതിയെ Mortgage Project ആക്കി മാറ്റി.(പണയപ്പെടുത്തൽ),അങ്ങനെ 548 കോടി രൂപയുടെ വായ്പ എടുക്കാൻ അദാനിക്കവകാശം.

ഉപകരണങ്ങൾ വാങ്ങുന്ന വിഷയത്തെ പറ്റി CAG

6 . ഉപകരണ വില 631.87 കോടിയിൽ നിന്നും 934.61 കോടിയായി ഉയർത്തി.

Rail Mounted Quacy Crane(RMQC) ജവഹർലാൽ നെഹ്റു ട്രസ്റ്റ് മുംബെ വാങ്ങിയ വില 37.34 കോടി രൂപ.(വർഷം 2015) വിഴിഞ്ഞത്തിന് വില 75.44 കോടി രൂപയും.

Reach Stacker വില 2.35 കോടി. VISLൽ എത്തുമ്പോൾ 3.31 കോടി .

7 .പദ്ധതിയുടെ Net Present Value , 
Internal Rate of Return(IRR) പരിശോധിച്ചാൽ IRR(പ്രതീക്ഷിത വരുമാനം) 
മൊത്തം 1.44653 ലക്ഷം കോടി രൂപ
സർക്കാരിന് 13947 കോടി . 
അദാനിക്ക് 1.30706 ലക്ഷം കോടി രൂപയും.

8 .NPV മൊത്ത മൂല്യം സർക്കാരിന് മൈനസ് (-)3866.33 കോടി രൂപ.അദാനി പാേർട്ട് വിഭാഗത്തിന് 60719 കോടി രൂപയും .

9 . പദ്ധതി തീരുമ്പോൾ 19555 കോടി രൂപ കേരളം ഗൗതമിന്  നൽകണം എന്ന രീതി കേട്ടു കേൾവി ഇല്ലാത്തത്.അതു നൽകി കഴിഞ്ഞാൽ സംസ്ഥാനത്തിന് വിഴിഞ്ഞം വഴിയുള്ള നഷ്ടം 5008 കോടി രൂപയാകും .

10 .PPP പദ്ധതികൾ പൊതുവെ 30 വർഷമാണ്(International Finance Corporation നിർദ്ദേശം).ഇവിടെ ആദ്യ ഘട്ടം തന്നെ 40 വർഷം നൽകി.പിന്നീട് 20 വർഷവും. വേണമെങ്കിൽ 20 വർഷവും കൂടിയാകാം.വല്ലാർപാടം പദ്ധതി മുതലായവ 30 വർഷം മാത്രമാണ് സ്വകാര്യ ഉടമസ്ഥതയിൽ.

11 .10 വർഷം അധികമായി പദ്ധതി അനുവദിച്ചതിലൂടെ അദാനിക്കുണ്ടാകുന്ന അധിക വരുമാനം 29217 കോടി രൂപ.
40 വർഷത്തിനു ശേഷം കേരള സർക്കാർ നിയന്ത്രണത്തിൽ വന്നാൽ 353 കോടിക്കു പകരം 61095 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കുമായിരുന്നു എന്ന് CAG പറയുന്നു.

12. തുറമുഖ വരുമാനത്തിൽ 20% കുറവു വന്നാൽ പദ്ധതി 2066 വരെ അദാനിക്കു നീട്ടാം.അങ്ങനെങ്കിൽ സ്വകാര്യ കമ്പനിക്ക് 24620 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകും.

വരുമാനം 20% കൂടിയാൽ 3 വർഷം മുമ്പ് VISL കേരളത്തിന് സ്വന്തമാക്കാം.നാട്ടുകാർക്ക് 7386 കോടി രൂപ കിട്ടും.
ചുരുക്കത്തിൽ പദ്ധതി വിജയിച്ചില്ല എങ്കിൽ ലാഭം അദാനിക്കുറപ്പ്. 

പദ്ധതിയെ റിയൽ എസ്റ്റേറ്റ് രൂപത്തിൽ മാറ്റിയപ്പോൾ 30% സ്ഥലം അദാനിക്ക്. 232.97കോടി രൂപയുടെ ഭൂമി(88.92 Ar)കൈകാര്യം ചെയ്യാം.

13.തിരുവനന്തപുരത്തു നിന്ന് 50 km അകലെയുള്ള കുളച്ചൽ പോർട്ട് പദ്ധതി ചെലവി ലും1385 കോടി രൂപ അധികമാക്കി നിർത്തിയാണ് വിഴിഞ്ഞം കരാർ എന്ന് CAG വിശദീകരിച്ചു. 

കേരള സർക്കാർ ഗൗതം അദാനിക്ക്(Adani Port & SEZ) നൽകിയ കരാറിലെ വ്യവസ്ഥ കൾ എല്ലാം തന്നെ കേരളത്തിന് ദോഷമാണ് എന്ന് അടിവരയിട്ടു പറഞ്ഞു 2017ലെ CAG റിപ്പോർട്ട്.

എന്നാൽ ഗൗതം അദാനിക്കായി ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ ഞെട്ടിപ്പിക്കുന്ന വിട്ടു വീഴ്ച്ചകളെ CAG കണ്ടെത്തിയപ്പോൾ ന്യായീകരിക്കുവാൻ മുന്നോട്ടു വന്നത് 2018 ലെ ഇടതുപക്ഷ സർക്കാരാണ്.അന്യേഷണം നടത്തിയ രാമചന്ദ്രൻ കമ്മീഷൻ വിട്ടു വീഴ്ച്ചകൾ ഉണ്ടായതായി സമ്മതിച്ചു.ഇതിനു പിന്നിലെ ഗൂഢാലോചനയൊ അഴിമതി യൊ തെളിയിക്കാൻ കഴിയാത്തതിനാൽ കുറ്റക്കാരായി ആരെയും കാണുന്നില്ല എന്ന് റിപ്പോർട്ടു നൽകി. 

അഴിമതി നടന്നു ,പക്ഷെ കള്ളന്മാർ ആരാണ് എന്ന് കണ്ടെത്താൻ കഴിയാത്തതി നാൽ ഗൗതം അദാനിയ്ക്ക് കൊള്ള തുടരാം,കേരള സർക്കാർ അതിനു കൂട്ടു നിൽക്കും എന്നാണ് ഇടതുപക്ഷ മുന്നണിയുടെ രാഷ്ട്രീയ നിലപാട്.

സർക്കാർ പണമില്ലാതെ നട്ടം തിരിയുമ്പോൾ ഗൗതം അദാനിയ്ക്ക് 19 സൗജന്യ ക്വാറികൾ,സർക്കാർ 10% പലിശയ്ക്ക് 2850 കോടി പണം എടുത്തു നൽകൽ തുടരുകയാണ്.

ഗൗതം അദാനിയുടെ തോളിൽ കയറിയാലെ കേരളം രക്ഷപെടൂ എന്നു പറയാൻ അപാര മറവി രോഗം ഉണ്ടെങ്കിലെ സാധ്യമാകൂ സഖാക്കളെ സുഹൃത്തുക്കളെ .

തുടരും

വിഴിഞ്ഞം പദ്ധതിയും യാഥാർത്ഥ്യങ്ങളും

ഭാഗം 1

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment