വിഴിഞ്ഞം പദ്ധതിയും യാഥാർത്ഥ്യങ്ങളും:


First Published : 2024-07-13, 10:44:57pm - 1 മിനിറ്റ് വായന


വിഴിഞ്ഞം പദ്ധതിയും യാഥാർത്ഥ്യങ്ങളും: 

മോണാലിസ എന്ന ലിയാനാർഡൊ ഡാവിഞ്ചിയുടെ വിശ്വ പ്രസിദ്ധ ചിത്രത്തിലെ കണ്ണുകളിലെയ്ക്ക് ശ്രദ്ധിക്കുമ്പോൾ ആദ്യം ചിരിക്കുന്നതായും പിന്നീട് നോക്കുമ്പോൾ ചിരിമായു ന്നതായും തോന്നും.Sfumato എന്ന ചിത്രരചനയുടെ സാങ്കേതിക വിദ്യയുടെ മികവിലൂടെയാണ് ഇതു സാധ്യമായത്.ഇതിനെ Puzzle effect എന്ന് പറയും.Puzzle effect മലയാളിയ്ക്കു മനസ്സിലാകാൻ തലയിൽ മുട്ട നിറച്ച കുട്ട വെച്ച് സ്വപ്നം കണ്ട് നടന്ന മുട്ടകച്ചവടക്കാരിയുടെ കഥ സഹായിക്കും.

ആഗോളവൽക്കരണ കാലത്ത് സാമ്പത്തിക ശാസ്ത്രത്തിൻ്റെ Puzzle effect (സാമ്പത്തിക രംഗത്തെ സ്വപ്നാടനം)കേരളീ യരെയും മൂന്നാം ലോക രാജ്യങ്ങളിലെ മധ്യവർഗ്ഗത്തെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്.ലോട്ടറി മുതൽ വസ്തു മറിച്ചു വിൽക്കലും കുട്ടികളെ കോഴ കൊടുത്തു പഠിപ്പിക്കലുമൊക്കെ നമ്മൾ നടത്തുന്നത് കേവല കണക്കു കൂട്ടലുകളെ മുൻനിർ ത്തിയാണ്(Bubble Economy).വ്യക്തികളുടെ അത്തരം സ്വപ്ന ങ്ങളിൽ സംഭവിക്കുന്ന തിരിച്ചടികൾ അവരെ ആത്മഹത്യ യിലെയ്ക്കു വരെ തള്ളി വിടാം.സർക്കാർ തന്നെ Puzzle Economy യെ മുൻനിർത്തി ആസൂത്രണങ്ങൾ നടത്തിയാൽ അതുണ്ടാക്കുന്ന ദുരന്തങ്ങൾ  സമൂഹത്തെ തന്നെ ബഹുമുഖ പ്രതിസന്ധിയിലെത്തിക്കും.അതിന് എത്രയൊ ഉദാഹാരണ ങ്ങൾ നമ്മുടെ മുന്നിലുണ്ട്.(മാവൂർ റയോൺസ് മുതൽ ഓർത്തെടുക്കാം).


വിമാനതാവളങ്ങൾ,Transshipment മുതൽ Shopping and Entertainment Complex (Singapore)Water theme Park,Trade Fest(Dubai)തുടങ്ങിയ പദ്ധതികൾ വഴി വികസനം സാധ്യമാകും എന്ന സമീപനത്തിലൂടെയല്ല തെക്കൻ കൊറിയയും ജപ്പാനും  അമേരിക്ക പോലും ഇന്നത്തെ അവസ്ഥയിലെത്തിയത്. അവർ ആദ്യം നടപ്പിലാ ക്കിയത് ഭക്ഷ്യ സുരക്ഷാ പദ്ധതിക ളായിരുന്നു.തുടർന്ന് പശ്ചാത്തല വികസനവും വ്യവസായവൽ ക്കരണവും ഒപ്പം സേവന രംഗവും(USSR മറ്റൊരു ഉദാഹരണം) പ്രകൃതിയെ സംരക്ഷിച്ചു നിർത്തുന്നതിൽ ജപ്പാൻ നല്ല പരിഗണന നൽകി.പിൽക്കാലത്ത് അമേരിക്കയും .


കാൽ ലക്ഷം ജനങ്ങൾ പണി എടുക്കുന്ന കേരളത്തിൻ്റെ കാർഷിക രംഗവും അത്രയും ആളുകൾ എങ്കിലും പണി എടുത്തു വന്ന പരമ്പരാഗത മേഖലയും കാൽ നൂറ്റാണ്ടായി വമ്പൻ തകർച്ചയിലാണ്,വ്യവസായ രംഗം ഒരിക്കലും പ്രതീക്ഷ നൽകി യില്ല.ITരംഗത്തെ തൊഴിൽ സാധ്യത 2 ലക്ഷത്തിലെ ത്തിയിട്ടില്ല.ഈ അവസരത്തിലാണ് Kerala Saver എന്ന Hashtag -മായി വല്ലാർപാടവും ഇപ്പോൾ വിഴിഞ്ഞവും സിൽവർ ലൈനും എത്തിയിരിക്കുന്നത്.


വല്ലാർപാടത്തെ സ്വപ്നവും ഇന്നത്തെ യാഥാർത്ഥ്വവും:

വല്ലാർപാടം ടെർമിനൽ എന്നറിയപ്പെടുന്ന Cochin International  Container Transshipment Terminal(ICTT)ഇന്ത്യയിലെ ആദ്യ Transshipment Terminal,SEZ-ൽ പ്രവർത്തിക്കുന്ന ആദ്യത്തെ കണ്ടെയ്നർ ടെർമിനലാണ്.അതിൻ്റെ പ്രവർത്തനം 11/2/2011 ൽ ആരംഭിക്കുമ്പോൾ മലയാളികളോടായി അന്നത്തെ പ്രധാന മന്ത്രി Dr മൻ മോഹൻ സിംഗ്,മുഖ്യമന്ത്രി VS അച്യുതാനന്ദൻ തുടങ്ങിയവർ നൽകിയ ഉറപ്പും 2023 ലെ യാഥാർത്ഥ്യവും ഓർത്തെടുക്കുന്നത് നന്നായിരിക്കും.

1. ഒന്നാം ഘട്ടത്തിൽ 10 ലക്ഷം TEU കണ്ടെയ്നറുകൾ.
2. മൂന്നാം ഘട്ടം 10 വർഷം കൊണ്ട്(2021)55 ലക്ഷം ടൺ TEU കൈകാര്യം ചെയ്യും.
3. ഓരോ കണ്ടെയ്നർ എത്തുമ്പോഴും 300 ഡോളർ വരുമാനം ഉണ്ടാകും . 

          ആദ്യഘട്ടത്തിൽ 300x10 ലക്ഷം ഡോളർ = 2500 കോടി രാജ്യത്തിന് ലാഭം.മൂന്നാം ഘട്ടത്തിൽ 50 ലക്ഷം TEU എന്നാൽ 300x50 ലക്ഷം ഡോളർ = 12500 കോടി പ്രതി വർഷ വരുമാനം. അനുബന്ധ പ്രവർത്തനത്തിലൂടെയും മറ്റും കേരളത്തിനാകും  ലോട്ടറി അടിയ്ക്കുക എന്നായിരുന്നു സ.VS വിവരിച്ചത്.


10 വർഷത്തിനിടയിൽ 557കോടിയുടെ  ഇളവുകൾ കപ്പലുകൾ ക്കു നൽകി. കബോഡാഷ് നിയമത്തിൽ ഇളവുകൾ കൊണ്ടു വന്നു.ഡ്രഡ്ജിംഗിനായി 100 കോടി ഡോളർ മുടക്കുന്നു പ്രതി വർഷം .
എന്നിട്ടും രാജ്യത്തിൻ്റെ ചരക്കു നീക്കത്തിൽ(Transshipment) ഇന്നും 75% വും കൊളംബൊയും (Hambantota)സിംഗപ്പൂരും സലാലയും പങ്കുവെയ്ക്കുന്നത് എന്തുകൊണ്ട് ? 


ഇന്ത്യന്‍-അന്തര്‍ദേശിയ തുറമുഖങ്ങളുടെ കാര്യക്ഷമത ; താരതമ്യം.

India                                                                        International

Port call charges

26630 ഡോളർ                                                   Singapore :  2387 ഡോളർ 

Times spend in Shipyard by Ship:(കപ്പലടുപ്പിക്കാൻ എടുക്കുന്ന സമയം)

84 hours                                                                Singapore 7 hours.

Time to export.

17 days                                                                  Singapore 5 days

Time to Import.
 
20 days                                                                    Singapore 2 days

Cost to Import

945 ഡോളർ                                                            456 ഡോളർ

 Cost of Export

960         ഡോളർ                                                    439 ഡോളർ

ഈ അവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നിരിക്കെ യാണ്  Vizhinjam International Seaport Thiruvananthapuram ത്തെ കേരളത്തിൻ്റെ രക്ഷകനായി രാഷ്ട്രീയ പാർട്ടികൾ സർക്കാരുകൾ - മാധ്യമങ്ങൾ മുതലായവർ അവതരിപ്പി ക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment