ശരാശരിയിലും കൂടുതൽ മഴ നൽകി മൺസൂൺ




പത്തനംതിട്ട : ശരാശരിയിലും കൂടുതൽ മഴ നൽകി ഇത്തവണത്തെ മൺസൂൺ. കണക്കനുസരിച്ച് 88 സെന്റീമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള 4 മാസം രാജ്യത്ത് ഇത്തവണ 95.8 സെന്റീമീറ്റർ ലഭിച്ചു. ഇത് 9 % കൂടുതലാണ്. (109%) കഴിഞ്ഞ വർഷം ഇത് 10 % അധികമായിരുന്നു. തുടർച്ചയായി അധിക മഴ ലഭിക്കുന്നു എന്ന പ്രത്യേകതയും 2019, 2020 വർഷങ്ങൾക്കുണ്ട്. 


ഇതിനു മുൻപ് തുടർച്ചയായി രണ്ടു വർഷം മികച്ച മൺസൂൺ ലഭിച്ചത് ഏകദേശം 6 പതിറ്റാണ്ട് മുൻപ് 1958, 1959 വർഷങ്ങളിലായിരുന്നു. ഓഗസ്റ്റിലാണ് ഏറ്റവുമധികം മഴ ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. സാധാരണ ഏറ്റവുമധികം മഴ ലഭിക്കുന്നത് ജൂലൈ മാസത്തിലാണ്. ഈയാഴ്ച അവസാനം ആൻഡമാൻ  തീരത്ത് ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതോടെ തുലാമഴയ്ക്ക് കളമൊരുങ്ങും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment