താളം തെറ്റി മൺസൂൺ; മഴയിൽ വൻകുറവ്




രാജ്യത്ത് മണ്‍സൂണ്‍ മഴയില്‍ 40% കുറവ് ഒരിക്കല്‍കൂടി ഇന്ത്യയിലെ ഒട്ടു മിക്ക ഗ്രാമങ്ങളേയും വരള്‍ച്ചയില്‍ എത്തിച്ചു കഴിഞ്ഞു. 31 ജല ഉപ ഡിവിഷനില്‍ കേരളം ഉള്‍പെടുന്ന മൂന്നെണ്ണത്തില്‍ മാത്രമാണ് ആശ്വാസകരമായ അളവില്‍ വെള്ളം ലഭ്യമായിട്ടുള്ളത്(കേരളം സുരക്ഷിതമാണ് എന്ന് കേന്ദ്ര ജല വകുപ്പ് ?) വരള്‍ച്ച കൃഷി നാശത്തില്‍ നിന്നും പ്രദേശങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും നാട് ഉപേക്ഷിച്ചു പോകുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലേക്കും എത്തി ച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം ജല ജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു.


ലോകത്തെ ഏറ്റവും വലിപ്പമുള്ള ഭൂഗര്‍ഭ ജല വിതാനങ്ങളെ പോലെ  ഇന്ത്യയുടെ ജല ശ്രോതസുകളും വന്‍ തിരിച്ചടികളെ നേരിടുകയാണ്. ഭൂ മുഖത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ ജല അറയില്‍ ഒന്നാം സ്ഥാനം ബ്രസീല്‍, അര്‍ജന്‍റീന, പരേഗ്യ തുടങ്ങിയ രാജ്യങ്ങളില്‍ വ്യപിച്ചിട്ടുള്ള Guaraniക്കും(12 ലക്ഷം ച.കിമീറ്റര്‍) രണ്ടാം സ്ഥാനം Ogallaക്കുമാണ് (USA 4.5 ലക്ഷം ച.കി.മീ.). ഇന്ത്യയുടെ ഗംഗ താഴ്വരയും തെക്കേ ഇന്ത്യന്‍ ജല അറകളും വലിപ്പം കൊണ്ട് മോശമല്ലാത്ത സ്ഥാനം നേടിയിട്ടുണ്ട് എങ്കിലും അവ ഏറ്റവും വലിയ തിരിച്ചടികള്‍ നേരിടുന്നു.


വെള്ളത്തിന്‍റെ ലഭ്യത കുറവ് രാജ്യത്തെ ജല ജന്യ രോഗങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഒരു ദിവസം 36000 ആളുകള്‍ അഴുക്ക് നിറഞ്ഞ വെള്ളത്താലുള്ള രോഗത്തിന്‍റെ പിടിയില്‍ അകപെടുന്നുണ്ട്. ദിനം പ്രതി 7 മുതല്‍ 10 വരെ രോഗികള്‍ മരിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷം 4 തരം ജല ജന്യ രോഗത്താല്‍ 2440 ആളുകള്‍ കൊല്ലപെട്ടു. കോളറ, വയറിളക്കം, ടൈഫോയിട്, മഞ്ഞ പിത്തം എന്നിവയായിരുന്നു അവ. 1.3 കോടി ആളുകളെ രോഗങ്ങള്‍ ബാധിച്ചു. 5 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ ആയിരുന്നു മരിച്ചവരില്‍  60% വും.കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഓരോ 4 മണിക്കൂറും ഒരു മരണം വെച്ച് നാട്ടില്‍ ഉണ്ടായത് സുരക്ഷിതമായ വെള്ളത്തിന്‍റെ ലഭ്യത കുറവില്‍ നിന്നാണ്.


ഇന്ത്യയില്‍ മഴ കുറവും പെയ്തിറങ്ങുന്ന മഴവെള്ളം സംഭരിക്കുവാന്‍ കഴിയാതെ പോകുന്നതും നഷ്ടപെടുന്ന ഭൂഗര്‍ഭ ജല അറകളും നദികളും പാടങ്ങള്‍ മുതലുള്ള മറ്റു ചതുപ്പ് നിലങ്ങളും കാടും നാട്ടില്‍ സാമ്പത്തിക രംഗത്ത്‌ മുതല്‍ ആരോഗ്യ രംഗത്തും പ്രശ്നങ്ങള്‍ രൂക്ഷമാക്കി വരികയാണ്‌.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment