മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ അനുമതി ലഭിച്ച സാഹചര്യത്തില്‍ കേരളം തമിഴ്നാടിൽ സമ്മർദ്ദം ചെലുത്തണമെന്ന് മുല്ലപ്പെരിയാർ സമരസമിതി.ജനങ്ങളുടെ ജീവൻവച്ച് ഇനിയും പന്താടാൻ പറ്റില്ലെന്നും സംസ്ഥാനം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. 2013ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് സമാന അനുമതി ലഭിച്ചപ്പോൾ കേരളത്തിന് അത് പ്രയോജനപ്പെടുത്താനായില്ല. തമിഴ്നാടിന്റെ പിടിവാശിക്ക് മുന്നിൽ കേരളം മുട്ടുമടക്കി. ഇത്തവണ അത് ഉണ്ടാവരുതെന്നാണ് മുല്ലപ്പെരിയാർ സമരസമിതിയുടെ ആവശ്യം. എന്നാല്‍, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കെതിരെ തമിഴ്നാട് രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ ഇടപെണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2014ലെ സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ട് പേജ് വരുന്ന കത്ത് തമിഴ്നാട് മുഖ്യമന്ത്രി അയച്ചിരിക്കുന്നത്. പുതിയ ഡാം നിര്‍മിക്കണമെങ്കില്‍ കേരളവും തമിഴ്നാടും അംഗീകരിക്കണമെന്നുള്ള വിധിയാണ് പളനിസ്വാമി എടുത്ത് പറയുന്നത്.
ഉത്തരാഖണ്ഡിലെ ദുരന്തം മനുഷ്യ നിർമിതം !
2025-08-07
ഫ്രഷ് കട്ട് സമരം ഉയർത്തുന്ന ചോദ്യങ്ങൾ !
2025-11-01
യുദ്ധം ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ്
2019-03-04
വാസസ്ഥലം തേടി ആനകൾ പുതിയ സംസ്ഥാനങ്ങളിൽ !
2025-10-27
രാജ്യത്ത് ആനകളുടെ എണ്ണം വൻതോതിൽ കുറയുന്നു !
2025-10-25




1.jpg)
3.jpg)
1.jpg)
