മൂന്നാർ ഒഴിപ്പിക്കൽ : ഭരണകക്ഷിയുടെ മാഫിയ ബന്ധങ്ങൾ വ്യക്തമാക്കപ്പെടുന്നു !




കേരളത്തിന്റെ സർക്കാർ ആരുടെ താൽപര്യങ്ങൾക്കാണ് പരിഗണന നൽകുന്നതെന്നറിയാൻ മൂന്നാറിൽ നടക്കുന്ന അനധികൃത കൈയേറ്റത്തോടുള്ള CPI m നേതാക്കളുടെ പ്രതികരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും.

 

 

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചതിന് പിന്നാലെ നിര്‍ത്തിവെക്കാന്‍ രാഷ്ട്രീയ സമ്മര്‍ദവുമായി സിപിഎം നേതാവ്,M M മണിയും ജില്ലാ സെക്രട്ടറി C.V വര്‍ഗീസും എത്തി.

 

 

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതു സംബ ന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും നേതാക്കൾ പറഞ്ഞു,എന്നാൽ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വെക്കുമെന്ന ഉറപ്പ് നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടറും വ്യക്തമാക്കി.

 

 

ചിന്നക്കനാലിനു പിന്നാലെ പള്ളിവാസലിലും മൂന്നാര്‍ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.പളളി വാസ ലില്‍ റോസമ്മ കര്‍ത്തായുടെ കൈവശമിരുന്ന 75 സെന്റ് സ്ഥലമാണ് ഒഴിപ്പിച്ചത്.പള്ളി വാസലില്‍ റോസമ്മ കര്‍ത്തക്ക് വേറെ വീട് ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും ഇവരെ ഒഴിപ്പിച്ചിട്ടില്ല.

 

 

മൂന്നാറിലെ ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമി ഒഴിപ്പിച്ചു.അനധികൃതമായി കയ്യേറിയ 7.07 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്.

 

 

മൂന്നാർ കാറ്ററിംഗ് കോളജ് ഹോസ്റ്റൽ ഇരിക്കുന്ന കെട്ടിടവും ഏറ്റെടുക്കും.ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘം ഒഴിപ്പിക്കുന്നത് വൻകിടക്കാരുടെ കയ്യേറ്റങ്ങൾ.

 

 

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ആഗ്രഹി ക്കുന്നതിനാൽ ഹോസ്റ്റൽ ഒഴിയാൻ 30 ദിവസത്തെ നോട്ടീസ് നൽകി.

 

2007-08-ൽ ഭൂമിയിൽ ഹോസ്റ്റലിന്റെ നിർമ്മാണം ആരംഭിച്ചു. 2011-ൽ കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം നടപടികൾ ആരംഭിച്ചു.ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി  ഹാജരാക്കിയ പട്ടയം മറ്റൊരു സർവേ നമ്പരിന്റേതായിരുന്നു. ഭൂമി കൈവശംവച്ചിരിക്കുന്ന വ്യക്തി വർഷങ്ങളായി ആവർ ത്തിച്ച് സർവേ നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

 

 

ഭൂമി സംബന്ധിച്ച് നിയമപരമായ കേസൊന്നും നിലവിലില്ലെ ന്നും സബ്കളക്ടർക്ക് സമർപ്പിച്ച റിവിഷൻ അപ്പീൽ തള്ളിയ തിനെ തുടർന്നാണ് ഒഴിപ്പിക്കലുമായി മുന്നോട്ട് പോകാൻ  തീരുമാനിച്ചതെന്നും റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്‌ടോബർ 19-ന് ആരംഭിച്ച ഡ്രൈവിനിടെ ഭൂമി ഒഴിപ്പിക്കപ്പെട്ട മറ്റുള്ളവരെപ്പോലെ,ഉടമസ്ഥാവകാശം അവകാശപ്പെടുന്ന വ്യക്തി പണം നൽകിയാണ് ഭൂമി വാങ്ങിയതെന്ന് പറഞ്ഞു.ആ അവകാശവാദം അംഗീകരിക്കാൻ ഭൂമിയുടെ രേഖകൾ ശരി യായിരുന്നില്ല.ഉടുമ്പൻചോല താലൂക്കിൽ തിങ്കളാഴ്ച നടന്ന ഏക ഒഴിപ്പിക്കൽ ഇതാണ്.

യജ്ഞത്തിന്റെ ഭാഗമായി താലൂക്കിൽ ഇതുവരെ 14.77 ഏക്കർ ഒഴിപ്പിച്ചപ്പോൾ ദേവികുളം താലൂക്കിൽ സ്വകാര്യ എസ്റ്റേറ്റ് ഉൾപ്പെടെ 224.76 ഏക്കർ ഭൂമി ഏലം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക എസ്ടിഎഫ് തിരിച്ചു പിടിച്ചു.

 

മൂന്നാറിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ അനധികൃത നിർമാണങ്ങളും കൈയ്യേറ്റവും തുടരുമ്പോൾ അതിനെ ന്യായീ കരിക്കാൻ ഭരണകക്ഷി രംഗത്തിറങ്ങുകയാണ്.കോടതികളെ തന്നെ വെല്ലുവിളിച്ച് , അനധികൃതക്കാരെ ന്യായീകരിക്കാൻ ഒരു മടിയുമില്ലാത്തവർ,സാധാരണക്കാരുടെ പേരിലാണ്  പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്.

 

അനധികൃതമായ ഭൂമിയിലെ പാർട്ടി ആഫീസുകൾ സംരക്ഷി ക്കാൻ മടി കാട്ടാത്ത രാഷ്ട്രീയ പാർട്ടികൾ എങ്ങനെയാണ് ധാർമികമായ ജന സേവനത്തെ പറ്റി ചിന്തിക്കാൻ കഴിയുക എന്ന ചോദ്യം പ്രസക്തമാണ്.

 

കേരളം ഭരിക്കുന്നവർ ഭൂമാഫിയകൾക്കായി ഏതു വരെ പോകാനും തയ്യാറാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു മുന്നാറിൽനിന്നുള്ള വാർത്തകൾ .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment