കേരള പരിസ്ഥിതി ആഘാത പരിശോധനാ സമിതിയെ(SEIAA) പിരിച്ചു വിടാൻ ദേശീയ ഹരിത ട്രൈബ്യൂണൽ മുന്നോട്ട് !




Kerala State Environment Impact Assessment Authority(SEIAA) യുടെ പരിസ്ഥിതി വിരുധ നിലപാട് തിരിച്ചറിഞ്ഞു നടപടി എടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യൻ ബഞ്ച്  കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു.ഈ  വാർത്ത ദിവസങ്ങൾക്കു മുമ്പ് The Hindu പത്രമാണ് പുറത്തുവിട്ടത്.

 

കോഴിക്കാട്,പന്തീരങ്കാവിൽ പണി കഴിപ്പിക്കുന്ന Calicut Landmark Builders & Developers(India)Ltd ന് 2020 മാർച്ചിൽ SEIAA നൽകിയ പച്ച കൊടി വലിയ പിഴവാണ്.നിർമ്മാണം നിർത്തിവെക്കണം.2 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം എന്നാണ് ഹരിത ട്രൈബ്യൂണൽ വിധി.

 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, 3 മാസത്തിനു ള്ളിൽ നിർമ്മാണം വരുത്തി വെച്ച നഷ്ടങ്ങൾ വിലയിരുത്തി അറിയിക്കണം എന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. അങ്ങനെ കണ്ടെത്തുന്ന പണം തകർക്കപ്പെട്ട ചതുപ്പുനില ങ്ങളും ജലാശങ്ങളിലെ പായൽ വൃത്തിയാക്കാനും ഉപയോഗി ക്കണം.

 

SEIAC ലെ അംഗങ്ങളുടെ ചെയ്തികൾ പരിശോധിക്കണം. Landmark ന്റെത് പുതുക്കി പണിയലാണ്,പുതു നിർമ്മാണമല്ല എന്ന തരത്തിൽ ഇവർ അംഗീകരിക്കുകയായിരുന്നു. നിർമ്മാണ അംഗീകാരം നൽക്കുമ്പോഴെക്കും 90% പണി പൂർത്തിയാക്കാൻ അവസരം ഒരുക്കിയിരുന്നു.

 

കേരളത്തിലെ ഭീകരമായ പ്രകൃതി ചൂഷണത്തിന് അംഗീകാരം നൽകാൻ ഏതറ്റം വരെയും പോകുന്ന തരത്തിലാണ് പരിസ്ഥിതി ആഘാത സമിതി പ്രവർത്തിച്ചു വരുന്നത്.അതിന് എല്ലാ സംരക്ഷണവും നൽകാൻ കേരള സർക്കാർ കൂടെ ഉണ്ട് എന്നാണ് യാഥാർത്ഥ്യം.

നിർമ്മാണത്തിന് പരിസ്ഥിതി ആഘാത പഠനം വേണ്ടതില്ല എന്ന വാദം ഉയർത്താൻ നോയിഡ കേസ്സിനെയാണ് നിർമ്മാ ണത്തിന് ന്യായീകരണം നൽകാൻ കമ്പനി കരുവാക്കിയത്.

 

2006 ലെ EIA വിജ്ഞാപനങ്ങളിൽ ഷെഡ്യൂളിന്റെ "B"വിഭാഗ ത്തിൽ പെടുന്ന പ്രോജക്റ്റുകൾക്ക് പാരിസ്ഥിതിക അനുമതി കൈകാര്യം ചെയ്യാൻ അധികാരം നൽകുന്ന SEIAA കേരള, രൂപീകരിച്ചു.

 

പരിസ്ഥിതി സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി ഭരണഘടനയിൽ വ്യവസ്ഥകൾ ഉണ്ടാക്കിയ ആദ്യത്തെ രാജ്യ മാണ് ഇന്ത്യ.1976-ലെ ഭരണഘടനയുടെ 42-ാം ഭേദഗതിയിൽ, 1977 ജനുവരി 3 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ത്യൻ ഭരണ ഘടനയിൽ ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി.ഭരണ ഘടനയുടെ നാലാം അധ്യായത്തിലെ സംസ്ഥാന നയത്തിന്റെ നിർദ്ദേശക തത്ത്വങ്ങളിൽ,ആർട്ടിക്കിൾ 48-എ ഉൾപ്പെടുത്തി.

 

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പ്രവർത്തിക്കുന്ന Environment Impact Assessment Authority കളുടെ അനുവാദം ഖനനങ്ങൾക്കു നിർബന്ധമാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.അതിന്റെ ഭാഗമായി കേരളത്തിൽ പ്രവർത്തിക്കുന്ന SEIAA യുടെ ചെയർമാൻ  Dr.H.നാഗേഷ് പ്രഭു എന്ന സർവീസിൽ നിന്നു പിരിഞ്ഞ മുൻ ഐഎഫ്എസ് കാരനാണ്.

 

മെമ്പർ സെക്രട്ടറിയായി  Dr.രത്തൻ കേൽക്കർ IAS ജോലി ചെയ്യുന്നു.

വിദഗ്ദ്ധ അംഗം

ശ്രീ.കെ കൃഷ്ണ പണിക്കർ എന്ന പാർട്ടി നിയമനത്തിലൂടെ എത്തിയ വ്യക്തിയാണ്

 

കേരളത്തെ അടിമുടി തകർക്കാൻ കച്ചകെട്ടി നിൽക്കുന്ന സംഘങ്ങൾക്ക് വേദി ഒരുക്കുന്ന SEIAA ,Kerala യെ പിരിച്ചു വിടാൻ ദേശിയ ഹരിത ട്രൈബ്യൂണൽ തീരുമാനിച്ചിരിക്കുന്നു എന്ന വിഷയത്തിൽ നിശബ്ദതരാണ് കേരള സർക്കാർ .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment