പ്രകൃതി സൗഹൃദ കേരളത്തിന് തുവയൽ പന്തികൾ 




നവ മനുഷ്യ കൂട്ടായ്മക്കായി തുവയൽ പന്തികൾ ....

 


         രാജാ റാം മോഹൻ റായിയുടെ സമകാലികനും കേരളീയ നവോത്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്ന അയ്യാ വൈകുണ്ഠർക്കാദരമായി ജൂൺ 3, 4 തീയതികളിൽ 200 വർഷങ്ങൾക്കു ശേഷം ആദ്യമായി( മൂഴിക്കുളം ശാലയിൽ വെച്ച്)തൂവയൽ പന്തി നടന്നു.കേരളം ഇത് വരെ കാട്ടിയ നീതി കേടിന് ഒരു പരിഹാരമായി നടന്ന തുവയൽ പന്തിയിൽ കേരള ത്തിലെ എല്ലാ ജില്ലകളിൽ നിന്നും പങ്കാളിത്തമുണ്ടായിരുന്നു. രണ്ടു ദിവസവും 40 ൽ അധികം ആളുകൾ പങ്കെടുത്ത് പന്തി അവതരണങ്ങൾ കൊണ്ടും ചർച്ചകൾ കൊണ്ടും ശ്രദ്ധേയ മായി .അയ്യാ വൈകുണ്ഠരുടെ സംഭാവനകളേയും തുവയൽ പന്തിയേയും പൊതു സൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.ആദ്യമായി കണ്ണാടി പ്രതിഷ്ഠ നിർവ്വഹിച്ച ചരിത്ര സംഭവത്തിന്റെ ഓർമ്മയിൽ കണ്ണാടിക്കു മുമ്പിലാണ് തുവയൽ പന്തി നടന്നത്.പന്തിഭോജനവും സംഘടിപ്പിച്ചിരുന്നു.

 


സംസ്കൃത പണ്ഡിതനും അയ്യാ വൈകുണ്ഠർ പുസ്തക രച യിതാവും ചിന്തകനുമായ ഡോ.കെ.മഹേശ്വരൻ നായർ തുവയൽ പന്തി ഉദഘാടനം ചെയ്തു.ടി.ആർ പ്രേംകുമാർ തൂവയൽ പന്തിയുടെ കാലികപ്രസക്തിയെക്കുറിച്ച്‌ സംസാരിച്ചു.പന്തിയുടെ സാദ്ധ്യതകളെക്കുറിച്ച് ഇ.പി.അനിലും കേരളത്തിലെ കമ്മ്യൂൺ സ്വഭാവമുള്ള സംഘങ്ങളെക്കുറിച്ച്‌ സന്തോഷ് ഒളിമ്പസും ആഷോ സമവും സംസാരിച്ചു.

 

അയ്യാ വൈകുണ്ഠ പഠന കേന്ദ്രത്തിന്റെ ഫാക്കൾട്ടികളായ ഡോ.എം.പി. ഹരികൃഷ്ണൻ ,ജയകൃഷ്ണൻ പിണ്ടിയത്ത് വേലായുധൻ വിരാലി എന്നിവർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു.എ.ജെ. മുഹമ്മദ് ഷഫീർ അയ്യാ വൈകുണ്ഠരുടെ സാമൂഹ്യ-ആത്മീയ ദർശനങ്ങളെ പരിചയപ്പെടുത്തി.

 

ആർട്ടിസ്റ്റ് ജോഷിയുടെയും ഗോപിക ലാലിന്റെയും നേതൃത്വ ത്തിൽ സംഗീത പരിപാടിയും നടന്നു.നവോത്ഥാന പുസ്തക ങ്ങളുടെ  ,മില്ലറ്റുകളുടെ പ്രദർശനം ഉണ്ടായിരുന്നു.പരിസ്ഥിതി മേഖലയിൽ മികച്ച സംഭാവവന നല്കി അകാലത്തിൽ അന്തരിച്ച എൻ.സ്വാമിനാഥനെ സുജിത് കുമാർ സി.കെയും ആന്റപ്പൻ അമ്പിയായത്തെ ജോൺ ബേബിയും അനുസ്മ രിച്ചു. മൂഴിക്കുളം ഗ്രാമത്തിലൂടെ നടത്തിയ ഹെറിറ്റേജ് നടത്തം പരിപാടിയുടെ ഭാഗമായിരുന്നു.
ജൂൺ 30 മുതൽ ജൂലൈ 6 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർ ക്കിൽ നടക്കുന്ന മൂഴിക്കുളം ശാല ഹെറിറ്റേജ് ഫെസ്റ്റിവലിൽ അയ്യാ വൈകുണ്ഠർക്കും എൻ.സ്വാമിനാഥനും ഓരോ ദിനം നീക്കിവയ്ക്കാനും തീരുമാനമായി.

 

തൂവയൽ പന്തി ഒരു സ്ഥിരം സംവിധാനമാക്കി ഓരോ രണ്ടു മാസത്തിലും നടത്താനും തീരുമാനിച്ചു ആഗസ്റ്റിൽ തിരുവന ന്തപുരത്തും നവംബറിൽ വാഗമണ്ണിലും ജനുവരിയിൽ നിലമ്പൂരിലും തുവയൽ പന്തി വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.

 

വിശ്വസ്തതയോടെ
ടി.ആർ. പ്രേംകുമാർ
9447021246

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment