പുതിയ തീരദേശ സംരക്ഷണ നിർദ്ദേശങ്ങൾ കേരളത്തെ തർക്കാൻ ലക്ഷ്യം വെച്ചുള്ളത് !
First Published : 2024-09-25, 10:50:36am -
1 മിനിറ്റ് വായന

കേരളത്തിന്റെ 550 Km നീളത്തിലുള്ള കടൽ തീരങ്ങളിൽ 70% കടലാക്രമണത്താൽ പ്രതിസന്ധിയിലാണെന്നിരിക്കെ,കേരളം സമർപ്പിച്ച കരട് തീരദേശ പരിപാലന പദ്ധതിയ്ക്ക് കേന്ദ്രാനു മതി ലഭിച്ചു.
വേലിയേറ്റ രേഖയിൽ നിന്നുള്ള നിർമാണ പരിധി 200 മീറ്ററിൽ നിന്നും 50 മീറ്ററാക്കി കുറച്ചു.CRZ നിയമം ഉപ്പുവെള്ളം നിറഞ്ഞ കായൽ,നദികളുടെ അവസാന ഭാഗങ്ങൾ എന്നിവയ്ക്കു കൂടി സംരക്ഷണം നൽകായിരുന്നു ലക്ഷ്യം.കഴിഞ്ഞ 25 വർഷമായി നിയമത്തെ അട്ടിമറിക്കുവാൻ കേരള സംസ്ഥാന സർക്കാർ വേണ്ടതെല്ലാം ചെയ്തു.
കടലിന്റെ 500 മീറ്റർ വീതിയിൽ തീരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ നിർദ്ദേശിച്ച നിയമം 200 മീറ്റർ,100 മീറ്റർ, 50 മീറ്റർ,20 മീറ്റർ മുതലായ നിബന്ധനങ്ങളിൽ ചുരുങ്ങി. എല്ലാ ഇളവുകളും മത്സ്യബന്ധന തൊഴിലാളികളുടെ പേരിൽ വൻ കിട നിർമ്മാണക്കാരെ ലക്ഷ്യം വെച്ചുള്ളതാണ്.
സംസ്ഥാനത്ത് ഏറ്റവും അധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന (km ൽ2500 ആളുകൾ)തീരങ്ങളിലെ ജനങ്ങളുടെ പിന്നാേക്കാ വസ്ഥയെ മുന്നിൽ നിർത്തി ജനസംഖ്യ 2160 നു മുകളിലാണെ ങ്കിൽ നിർമ്മാണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്ന നിർ ദ്ദേശമായിരുന്നു കേരളം മുന്നോട്ടു വെച്ചത്.ഇത് കേരള തീര ങ്ങളെ കൂടുതൽ അപകടത്തിലാക്കും.
360000 ഹെക്ടർ ജലപ്പരപ്പും 6250 ച.കി.മീ കടൽ അനുബന്ധ സാമിപ്യവുമുള്ള കേരളത്തിന്റെ തീര സംരക്ഷണത്തെ കുറേ കൂടി പ്രതിസന്ധിയിലാക്കുവാനെ പുതിയ CRZ ഭേദഗതികൾ സഹായിക്കൂ.പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തെ അട്ടിമറിച്ച ദേശീയ സംസ്ഥാന സർക്കാർ സമീപനം തന്നെ തീരദേശ നിയമത്തിലെ നിരന്തരമായ ഭേദഗതിയിലും പ്രകടമാണ്.
കേരളത്തിന്റെ പദ്ധതി പ്രകാരം 66 പഞ്ചായത്തുകൾ CRZ മൂന്നിൽനിന്ന് താരതമ്യേന നിയന്ത്രണം കുറവുള്ള CRZ രണ്ട് വിഭാഗത്തിലേക്ക് മാറി.
കരടിന് അംഗീകാരമായതോടെ വിപു ലമായ ഇളവുകളാണ് തീരമേഖലയ്‌ക്ക് ലഭിക്കുക.CRZ ഒന്ന് ബി വിഭാഗത്തിലെ പൊക്കാളിപ്പാടങ്ങൾ CRZ പരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. ഭൂരിഭാഗം പൊക്കാളിപ്പാടങ്ങളും ഇതോടെ തീരദേശ മാനേജ് മെന്റ് പ്ലാനിൽനിന്ന് ഒഴിവായി.സ്വകാര്യ ഭൂമിയിൽ നിലനിൽ ക്കുന്ന കണ്ടൽക്കാടുകളിൽ ബഫർ സോൺ പൂർണമായി ഇല്ലാതാകും.2019ലെ CRZ വിജ്ഞാപന പ്രകാരം 1000 ച. മീറ്ററിൽ കൂടുതൽ വിസ്തീർണമുളള സർക്കാർ ഉടമസ്ഥതയി ലുള്ള കണ്ടൽക്കാടുകൾക്കു ചുറ്റും മാത്രമാണ് 50 മീറ്റർ ബഫർ വേർതിരിക്കുന്നത്.
37പഞ്ചായത്തുകളെ CRZ മൂന്ന് എ വിഭാഗത്തിലേക്ക് മാറ്റി. ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽനിന്നുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്റർവരെയായി കുറയും. ചെറിയ ജലാശയങ്ങൾ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസന രഹിത മേഖലയായി കണക്കാ ക്കും.ആഗസ്തിലാണ് കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതിയുടെ കരട് കേന്ദ്ര അംഗീകാരത്തിനായി നൽകിയത്. 2019ലെ കേന്ദ്ര തീരനിയന്ത്രണമേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതും കേരള തീര പരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കരടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയത്.
തകർന്നുകൊണ്ടിരിയ്ക്കുന്ന കേരള തീരത്തെ കൈയ്യേറ്റ ക്കാർക്കു കൈമാറി സഹായിക്കാനാണ് പുതിയ തീരദേശ പരിപാലന നിയമ ഭേദഗതിയിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലക്ഷ്യം വെയ്ക്കുന്നത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
3.jpg)
1.jpg)