വീണ്ടും കോഴിക്കോട്ട് നിപ , പ്രതിരോധ പ്രവർത്തനങ്ങൾ മാത്രമാണ് പരിഹാരം




കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ,വയനാട്,മലപ്പുറം ജില്ലകളും ജാഗ്രത പുലർത്തണ മെന്ന് ആരോഗ്യമന്ത്രി.നിയമസഭയിൽ നിപ ബാധയെ സംബ ന്ധിച്ച് ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന നടത്തുകയാ യിരുന്നു മന്ത്രി.

 


കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേരളത്തിൽ നാലാം തവണയാണ് നിപ വൈറസ് പടരുന്നത്.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസിന്റെ ഏറ്റവും അടുത്തുള്ള സംഭരണി പഴം തീനി വവ്വാലുകളാണ്.

 


കോഴിക്കോട് ഈയാഴ്ച നിപ ബാധിച്ച് രണ്ട് പേർ മരിക്കു കയും മരിച്ച ഒരാളുടെ ബന്ധുക്കളായ മറ്റ് രണ്ട് പേർ കൂടി പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ,23 രോഗ ബാധിതരിൽ 21 പേരും മരിച്ച 2018- ലെ ഭീതിപ്പെടുത്തുന്ന പകർച്ചവ്യാധിയുടെ അസ്വസ്ഥമാക്കുന്ന ഓർമ്മകൾ തിരിച്ചുവന്നിരിക്കുകയാണ്.

 


ചികിത്സയുടെ കാര്യത്തിൽ സ്ഥിതി ഏറെക്കുറെ സമാനമാണ് ഇതിന് മരുന്നില്ല,ആശുപത്രി അന്തരീക്ഷത്തിൽ പോലും പരിചരണം നൽകുക എന്നത് മാത്രമാണ് നിപ അണുബാധ കൈകാര്യം ചെയ്യുന്നതിനുള്ള ഏക മാർഗ്ഗം.മരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ആളുകൾ ആരോഗ്യ പ്രവർത്തക രുടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇതിൽപ്പെട്ട ഒമ്പത് വയസ്സുള്ള കുട്ടി വെന്റിലേറ്ററർ പരിചരണത്തിലാണ്.

 


സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കോഴിക്കോട് കൺട്രോൾ റൂം തുറന്നിട്ടുണ്ട്.ജില്ലയിലെ എല്ലാ ആശുപത്രികളോടും അണു ബാധനിയന്ത്രണ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാൻ ആവശ്യ പ്പെടും.ഉചിതമായ രോഗനിയന്ത്രണ പെരുമാറ്റച്ചട്ടങ്ങൾ നടപ്പിലാക്കാൻ 16 ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.

 


കേരളവുമായി അതിർത്തി പങ്കിടുന്ന അയൽ സംസ്ഥാന ങ്ങൾ അണുബാധ വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 


ലോകമെമ്പാടുമുണ്ടായിട്ടുള്ള പകര്‍ച്ചവ്യാധികളിൽ നിന്നുള്ള പ്രധാനപ്പെട്ട പാഠം  ഇപ്പോഴും പൂർണ്ണമായും ഉൾക്കൊണ്ടിട്ടില്ല. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പടരുന്നതിൽ നരവംശ പ്രവർത്തനത്തിന് കൃത്യമായ പങ്കുണ്ട് എന്ന് ഗവേഷ ണങ്ങൾ തെളിയിച്ചിട്ടുണ്ട്.നിപയുടെ കാര്യത്തിൽ, മുമ്പ് രോഗം പൊട്ടിപ്പുറപ്പെട്ട ശേഷം നടത്തിയ വിശകലനങ്ങൾ പഴം തീനി വവ്വാലുകളുടെ യഥാർത്ഥ ആവാസ മേഖലകളിൽ കാർഷിക പ്രവർത്തനങ്ങളുടെ ദ്രുതഗതിയിലുള്ള വികാസത്തിന്റെ പങ്കിനെ എടുത്തു കാട്ടുന്നുണ്ട്.പകർച്ചവ്യാധികളും,അവ മൂല മുള്ള ജീവനാശവും നിയന്ത്രിക്കാൻ സർക്കാരുകൾ തന്ത്ര പരമായ ശ്രമങ്ങൾ നടത്തുന്നുവൊ എന്ന സംശയം ശക്തമാക്കുന്നു നിപ യുടെ ആവർത്തിച്ചുള്ള വരവ്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment