കൊടും ചൂടിൽ വടക്കെ ഇന്ത്യ : മരണം 100 കഴിഞ്ഞു




ഉത്തരേന്ത്യയിൽ കൊടും ചൂടിൽ വീർപ്പുമുട്ടുമ്പോൾ,കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബിഹാറിലും ഉത്തർപ്രദേശിലുമായി കുറഞ്ഞത് 98 പേർ മരണപ്പെട്ടു.ഉത്തർപ്രദേശിൽ 54 പേരും  ബിഹാറിൽ കൊടുംചൂടിൽ 44 പേരുമാണ് മരിച്ചത്.

 

ഉത്തർപ്രദേശിലെ ബല്ലിയയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 54 പേർ ജൂൺ 15, 16, 17 തീയതികളിൽ സംസ്ഥാനത്ത് കടുത്ത ചൂടിൽ മരിച്ചിരുന്നു.പനി,ശ്വാസ തടസ്സം മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനിടെ 400 പേരെ ബല്ലിയയിലെ ജില്ലാ ആശുപത്രി യിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

രോഗികളിൽ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരായി രുന്നു.ജില്ല കടുത്ത ചൂടിൽ വീർപ്പുമുട്ടുകയാണ്.ഹൃദയാ ഘാതം,മസ്തിഷ്‌കാഘാതം,വയറിളക്കം എന്നിവ മൂലമാണ് മിക്ക മരണങ്ങളും സംഭവിച്ചത്.

 

ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ ഡാറ്റ അനുസരിച്ച്,ബലിയ യിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 42.2 ഡിഗ്രി സെൽഷ്യസാണ്.ഇത് സാധാരണയേക്കാൾ 4.7 ഡിഗ്രി കൂടുതലാണ്.

 

കൊടുംചൂടിൽ 24 മണിക്കൂറിനിടെ 44 പേർ മരിച്ച ബിഹാറിലും സ്ഥിതി വ്യത്യസ്തമല്ല.സംസ്ഥാനത്ത് കുറഞ്ഞത് 18 സ്ഥലങ്ങ ൾ കടുത്ത ഉഷ്ണ തരംഗത്തിലും 4 ഉഷ്ണ തരംഗത്തിലും പെട്ടു പോയി.

 

44 മരണങ്ങളിൽ പട്‌നയിൽ മാത്രം 35 പേർ മരിച്ചു.അതിൽ 19 രോഗികളും നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (NMCH)ലും 16 പേർ PMCH ലും മരിച്ചു.സംസ്ഥാനത്തെ മറ്റ് ജില്ലകളിലായി ഒമ്പത് പേർ മരിച്ചു.a

 

ശനിയാഴ്ച കടുത്ത ഉഷ്ണതരംഗത്തിനൊപ്പം കുറഞ്ഞത് 11 ജില്ലകളിൽ 44 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു.ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ 44.7 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില.45.1 ഡിഗ്രി സെൽഷ്യസാണ് ഷെയ്ഖ്പുര യിലെ ഏറ്റവും ചൂടേറിയ പ്രദേശം.

 

വടക്കെ ഇന്ത്യയെ ചൂട്  വരിഞ്ഞു മുറുക്കുമ്പോൾ അത് സാധാരണക്കാരെ വല്ലാതെ ബാധിച്ചിരിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment