വൈദ്യുതിയുടെ പേരിൽ ആണവ നിലയങ്ങൾ വർധിപ്പിക്കുന്നു !

കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ദുരന്തങ്ങൾ എല്ലാവ രെയും ഒരുപോലെയല്ല ബാധിക്കുക എന്നറിയുന്നവരാണ് ഇന്ത്യക്കാർ.നമ്മുടെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ച് യൂറോ പ്യന്മാർ സമ്പന്നരായി മാറിയതിലൂടെ ചൂഷണവും ശക്തമായി. അവരുടെ യുദ്ധകൊതിയും കച്ചവടതാൽപ്പര്യവും പ്രകൃതിയു ടെ ഘടനയെ തന്നെ മാറ്റി മറിച്ചു.
ലോക ജനസംഖ്യയിൽ 17% വരുന്ന ഇന്ത്യക്കാർ ഹരിത വാതക ങ്ങളുടെ പങ്ക് കേവലം 5% മാത്രം.2200 Kg ആണ് ശരാശരി ഇന്ത്യക്കാരുടെ ഹരിത പാതുക തോത്(Carbon Footprint). അതിലും കുറവാണ് ബംഗ്ലാദേശുകാരുടെ അളവ്.എന്നാൽ വൻകിട വ്യവസായ രാജ്യങ്ങളിലെ ഹരിത പാതുകം 10000 Kg നു പുറത്താണ്.ഈ വിഷയത്തെ മുൻനിർത്തി ഹരിത വാതകം കുറയ്ക്കുവാൻ ആണവനിലയങ്ങളെ പ്രയോജനപ്പെടുത്തും എന്ന വാദം ഹിരോഷിമ ,നാഗസാക്കി,ത്രീമൈൽ,ഹുക്കുഷിമ തുടങ്ങിയ മഹാദുരന്തങ്ങളെ മറന്നുകൊണ്ടുള്ളതാണ്.
സൗരോർജ്ജ പ്ലാന്റുകൾ പറത്തുവിടുന്ന കാർബൺ ബഹിർ ഗമനത്തിന്റെ പകുതിയിൽ കുറവു മാത്രമെ ആണവനിലയ ത്തിന്റെ വിവിധ ഘട്ടങ്ങളിൽ സംഭവിക്കുന്നുള്ളു എന്ന് കണ ക്കുകൾ പറയുന്നു.കൽക്കരി നിലയങ്ങൾ 6 മുതൽ 8 വരെ ഇരട്ടി കാർബൺ പുറം തള്ളുന്നു .ആണവ നിലയങ്ങൾക്ക് കുറച്ചു ഭൂമി മതിയാകും എന്ന ആകർഷണത്തെയും പൊടി തട്ടി എടുക്കുവാൻ COP 26 നു ശേഷം ശ്രമങ്ങൾ ശക്തമായി.
കൽക്കരിയെക്കാൾ 70 മടങ്ങ് കുറവ് ഹരിത വാതകമെ പുറത്തുവിടൂ ആണവ യൂണിറ്റിൽ നിന്ന്.ഗ്യാസിനേക്കാൾ 40 മടങ്ങ് കുറവ്,സൗരോർജ്ജത്തേക്കാൾ 4 മടങ്ങ് കുറവ്,ജല വൈദ്യുതത്തേക്കാൾ 2 മടങ്ങ് കുറവ്,കാറ്റ് ഊർജ്ജത്തിൻ്റെ അതേ അളവിലാണ് ആണവ വൈദ്യുതിയുടെ ഹരിത പാതുകം.
ആണവ നിലയങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ :
1.ആണവനിലയങ്ങൾ പണി തുടങ്ങി പൂർത്തീകരിക്കാൻ(The planning-to-operation,PTO)10മുതൽ 19 വർഷം വരെ എടുക്കും
ഫിൻലാൻ്റിൽ 2020 തുടങ്ങിയ നിർമാണം 20 വർഷം എടുക്കും പൂർത്തീകരിക്കാൻ.ചൈനയ്ക്ക് ശരാശരി15 വർഷമാണ് വേണ്ടത്.
2. ഉൽപ്പാദന ചെലവ് കൂടുതൽ :1 MW ഉത്പാദിപ്പിക്കാൻ 128 മുതൽ 215 ഡോളർ വരും.
3. ഉരുകൽ : 1.5% വും നിലയങ്ങൾ ഉരുകലിന് വിധേയമാണ്.
4. മലിനീകരണം : യുറേനിയം ഖനനവും സംസ്കരണവും ശ്വാസകോശ ക്യാൻസർ ഉണ്ടാക്കും.
5.മാലിന്യ സംസ്കരണം : ആണവ മാലിന്യങ്ങൾ 20000 വർഷം പ്രസരണങ്ങൾ നടത്തും.
ഇന്ത്യയെ പോലെയുള്ള രാജ്യങ്ങൾ മുതൽ ഫ്രാൻസും മടികൂ ടാതെ പുതിയ ആണവ വൈദ്യുതി നിലയങ്ങളെ പറ്റി ആലോ ചിക്കുന്നത് ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തലായിരിക്കും.
ജപ്പാന്റെ തീരത്തുനിന്ന് 2500 Km അകലെയുള്ള പെസഫിക്ക് സമുദ്രത്തിൽ ഫുക്കിഷിമയിലെ ആണവ പ്ലാന്റിന്റെ ജല മാലിന്യം എറിയുവാനുള്ള തീരുമാനം പെസഫിക്ക് ദ്വീപുകളിൽ പ്രതിഷേധം ശക്തമായി.
ആണവനിലയങ്ങളുടെ നിർമ്മാണത്തിലും അമേരിക്കൻ, റഷ്യൻ,ഫ്രഞ്ച് കമ്പനികൾ നടത്തിയ ലോബിയിംഗ് കുപ്രസിദ്ധ മായിരുന്നു.കൂടംകുളം നിലയ വിഷയത്തിലും നിരവധി സംശയങ്ങൾ ഉണ്ടായി.ആണവ ഇന്ധനവും അതിന്റെ മാലിന്യവും വൻപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുളള മുൻ അനുഭവ ങ്ങളും സംഭവിച്ച അപകടങ്ങളിലെ പ്രശ്നങ്ങളും തുടരു മ്പോൾ,കാർബൺ ബഹിർഗമനത്തെ മുൻനിർത്തി ആണവ നിലയങ്ങളെ ന്യായീകരിക്കുക അപകടകരമാണ്.
ഹരിത ഊർജ്ജം മറ്റ് കൂടുതൽ മലിനീകരണ സ്രോതസ്സുകളെ അപേക്ഷിച്ച്(കൽക്കരി,എണ്ണ,വാതകം)കുറഞ്ഞ അളവിലുള്ള മലിനീകരണം മാത്രമേ നടത്തുന്നുള്ളു.
ഉൽപാദനചക്രത്തിൻ്റെ ഒരു ഭാഗം മാത്രമാണ് ജനറേഷൻ.
നിർമ്മാണ ഘട്ടത്തിൽ ഉപയോഗിച്ച അപൂർവ ലോഹങ്ങളോ അയിരുകളോ അല്ലെങ്കിൽ പ്രവർത്തന സമയത്ത് മാലിന്യ ത്തിൻ്റെ ഉൽപാദനമോ ഉറവിടത്തിൻ്റെ അവസാന ഘട്ടമോ കണക്കിലെടുക്കുന്നില്ല.
കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ സഹായിക്കുന്ന സുസ്ഥിര സാമ്പത്തിക പ്രവർത്തനങ്ങളെ തരംതിരിക്കുന്നതി നുള്ള സംവിധാനമാണ് EU ഗ്രീൻ ടാക്സോണമി.
കമ്മീഷൻ നിർദ്ദേശിച്ച ഹരിത വർഗ്ഗീകരണത്തിൻ്റെ ലക്ഷ്യം വ്യക്തമാണ്.2050 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ അറ്റ ഉദ്‌വമനം പൂജ്യമാക്കണം.
അടുത്ത 15 വർഷത്തിനുള്ളിൽ 150 പുതിയ റിയാക്ടറുകൾ നിർമ്മിക്കാൻ ചൈന സർക്കാർ പദ്ധതിയിടുന്നു.ഫ്രാൻസ്, പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ 8 അധിക പ്ലാൻ്റുകളുടെ പ്രവർത്തന ആയുസ്സ് വർദ്ധിപ്പിക്കാൻ തയ്യാറാകുന്നു.
ഇന്ത്യയെ പോലെയുള്ള രാജ്യങ്ങൾ കൽക്കരി ഉപേക്ഷിക്കുന്ന തിൻ്റെ പേരിൽ ആണവ വൈദ്യുതി നിലയങ്ങളെ ആശ്ലേഷി ക്കുകയാണ്. മഹാദുരന്തങ്ങളെ വിളിച്ചു വരുത്തുകയാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment