കടലിനെ പറ്റി പഠിക്കാൻ 0live Ridley യുടെ യാത്രാ വഴികൾ !
First Published : 2025-05-21, 08:11:21pm -
1 മിനിറ്റ് വായന
.jpg)
സാറ്റലൈറ്റ് മോണിറ്ററിംഗ് ഉപകരണം ഉപയോഗിച്ച് അടയാള പ്പെടുത്തിയ ഒലിവ് റെഡ്ലി ആമ,51ദിവസത്തിനുള്ളിൽ
1000 km കടലിൽ സഞ്ചരിച്ച് ആന്ധ്രാപ്രദേശിന്റെ തീരത്തെ ത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആന്ധ്രാപ്രദേശിന്റെ തീരത്ത് എത്തുന്നതിനു മുമ്പ് ശ്രീലങ്ക, പുതുച്ചേരി,തമിഴ്നാട് എന്നിവിടങ്ങളിലെ കടൽ കടന്നാണ് ആമ കടന്നു പോയതെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി.
നാല് വർഷം മുമ്പ് ഒഡീഷയിൽ നിന്നും ടാഗ് ചെയ്ത ആമ അടുത്തിടെ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഒരു ബീച്ചിൽ മുട്ടയിടാൻ എത്തി.അത് 3500 km യാത്ര പൂർത്തിയാ ക്കിയിരുന്നു.
The Olive Ridley വിഭാഗത്തിലെ ആമകൾ ലക്ഷക്കണക്കിന് മുട്ടകൾ ഇടുവാൻ ഗാഹിർമാതാ(Gahirmatha)തീരത്ത് എത്തുന്നു.ഗഞ്ചം ജില്ലയിലെ റുഷികുല്യ നദീമുഖത്തും അവ അടുക്കും.ദേവി നദിയിലും ഉണ്ടാകും(ഒഡിഷ സംസ്ഥാനം).
പഠനത്തിനായി 3000 ആമകളെ അടയാളങ്ങൾ പിടിപ്പിച്ച് മടക്കി അയച്ചിട്ടുണ്ട്.ശരിരായ വിവരങ്ങൾ കിട്ടാനായി ഒരു ലക്ഷം ആമകളെ എങ്കിലും പഠന വിധേയമാക്കണം.യാത്ര, പ്രജനനം,ഭക്ഷണം തുടങ്ങിയ പഠനങ്ങൾ കൂടുതൽ നടത്തേ ണ്ടതുണ്ട്.
1999 ൽ Olive Ridley കടലാമയെ പറ്റിയുള്ള പഠനങ്ങൾ തുടങ്ങിയതാണ്.Zoological Survey of India 2021- 24 വരെ 12000 ആമകളിൽ ശ്രദ്ധ ചെലുത്തി വരുന്നു.
പക്ഷികളെ പറ്റിയുള്ള പഠനങ്ങൾ എറെ പുതിയ വിവരങ്ങൾ ലോകത്തിനു നൽകിയിട്ടുണ്ട്.അവയുടെ കൂട്ട സഞ്ചാരത്തി ൻ്റെ സ്വഭാവവും കുറഞ്ഞ ഊർജജത്തിൽ കൂടുതൽ ദൂരങ്ങൾ കടന്നു പോകുന്നതും പുതിയ അറിവുകൾ നൽകി.
കടലിൽ സംഭവിക്കുന്ന മാറ്റങ്ങൾ അത്ഭുതകരമാണ്.കടലി ൻ്റെ നിറം നീലയാകുന്നതും അമ്ലഗുണത്തിലാകുന്നതും കടൽ പുറ്റുകൾ നിറം മങ്ങുന്നതും എല്ലാം അപകടകരമായ സൂചന കളാണ്.Olive Ridley ആമകളെ പറ്റി പഠിക്കുന്നതിലൂടെ അറബി കടലിലും ബംഗാൾ സമുദ്രത്തിലും സംഭവിക്കുന്ന മാറ്റങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ലോകത്തിനു കഴിയും.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

3.jpg)
1.jpg)