കടലുണ്ടിപ്പുഴയുടെ തീരത്തെ അനധികൃത നിർമാണങ്ങൾ ഉപേക്ഷിക്കുക !




കടലുണ്ടി പുഴയിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ  പുഴയുടെ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കുമെന്ന് കടലു ണ്ടിപ്പുഴ സംരക്ഷണ സമിതി ഓർമ്മിപ്പിച്ചു.പ്രസ്തുത പരിപാടി യിൽ ആധുനിക സാങ്കേതിക വിദ്യയിലൂന്നിക്കൊണ്ട് ശാസ്ത്രീ യതയിലും സുസ്ഥിര വികസനത്തിലും അധിഷ്ഠിതമായ വിക സനമാണ് കേരളത്തിൽ നടപ്പാക്കേണ്ടതെന്നും പുഴകളുടെ ഒഴുക്കും പ്രകൃതിയും സംരക്ഷിക്കാൻ ഭരണകൂടവും പൊതു ജനങ്ങളും പ്രതിജ്ഞ ബദ്ധമാണെന്നും സി.ആർ.നീലകണ്ഠൻ അഭിപ്രായപ്പെട്ടു.

കടലുണ്ടിപ്പുഴയേരങ്ങളിലെ അനധികൃത നിർമ്മിതികളും തരം മാറ്റലുകളും സന്ദർശിച്ച ശേഷം,കടലുണ്ടി പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തക സംഗമം കോട്ടക് ടവ് പിലാക്കാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലുണ്ടിപ്പുഴ സംരക്ഷണ സമിതി പ്രസിഡണ്ട് പി.കൃഷ്ണ ദാസ് അദ്ധ്യക്ഷതവഹിച്ചു.

 

 

കടലുണ്ടിപുഴയിൽ നടന്നു വന്ന ചകിരി പണി,എരുന്ത് വാരൽ തുടങ്ങിയവ ഇല്ലാതായത് തൊഴിലില്ലായ്മ വർധിപ്പിച്ചു.ആയതി നാൽ ടൂറിസത്തിന്റെ പേരിലെ നിയമ വിരുധ നിർമാണങ്ങളെ ന്യായീകരിക്കാൻ ആഗ്രഹിക്കുന്ന ചിലർ പുഴ കൈയ്യേറ്റത്തെ വികസനമായി  പ്രചരിപ്പിക്കാൻ രംഗത്തുവന്നിട്ടുണ്ട്.

 

 

സംസ്ഥാനത്തെ നദീ തീരങ്ങളിൽ മിക്കതിലും നടത്തിയ നിർമാണങ്ങൾ വലിയ ദുരന്തങ്ങളാണ് വരുത്തി വെച്ചിട്ടുളളത്. ഉപ്പുരസമുള്ള നദികളുടെ തീരങ്ങൾക്ക് തീരദേശ സംരക്ഷണ നിയമം ബാധകമാണെന്ന് പോലും ബന്ധപ്പെട്ടവർ മറക്കുന്നു.

 

 

നദീ തീരങ്ങളിലെ നിർമാണങ്ങൾ ടൂറിസത്തിന് പ്രാേത്സാഹനം നൽകുമെന്ന ധാരണ പരത്തുവാൻ സർക്കാരും ടൂറിസം ലോബിയും ശ്രമിക്കുകയാണ്.കേരളത്തിൽ നടന്നു വരുന്ന പ്രകൃതിയുടെ തെറ്റായ പരിപാലനവും നിർമാണവും വിദേശ ടൂറിസ്റ്റുകളുടെ വർധന കുറച്ചതായി സർക്കാർ രേഖകൾ പറയുന്നുണ്ട്.പ്രകൃതി ദുരന്തങ്ങൾ വർധിക്കുന്ന കേരളത്തി ലെക്കു വിനോദ സഞ്ചാരികളുടെ ആകർഷണം കുറയുക യാണ് എന്ന് കോവളത്തെത്തുന്ന സന്ദർശകരുടെ എണ്ണം പരിശോധിച്ചാൽ മനസ്സിലാക്കാം.ഇത് മറ്റു പല വിനോദ സഞ്ചാരകേന്ദ്രങ്ങൾക്കും ബാധകമായിട്ടുണ്ട്.

 

 

കടലുണ്ടി തീരങ്ങൾ സംരക്ഷിക്കാനുള്ള പരിപാടിയിൽ കേരള നദീസംരക്ഷണ സമിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ മുഖ്യപ്രഭാഷണം നടത്തി.വനമിത്ര അവാർഡ് ജേതാവ് ഗോപാലൻ തച്ചിലേടത്ത്,വി.ഷൺമുഖൻ.ശിവ ദാസൻ നാട്ടൊരുമ ,എം.ആർ.ബാബു,പി.കെ.ഗോപാല കൃഷ് ണൻ,ടി.കെ.ഉഷാറാണി,കേരള നദീസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ശബരി മുണ്ടക്കൽ,കരുണാകരൻ,മഠത്തിൽ അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

 

കടലുണ്ടിപ്പുഴ സംരക്ഷണ സമിതിക്കു വേണ്ടി പ്രസിദ്ധീകരി ക്കുന്നത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment