വടക്കു കിഴക്കൻ പസഫിക് തീരങ്ങളിൽ 20 ഡിഗ്രിയുടെ ചൂട് വർധന !




കാലാവസ്ഥാ വ്യതിയാനം ബംഗാൾ തീരത്ത് ഈ വർഷം ആദ്യ മെത്തിച്ചത് സൂപ്പർ സൈക്ലോൺ,Mocha യെ ആയിരുന്നു. വേനൽകാലത്ത് അൻപത് ഡിഗ്രിയ്ക്കു മുകളിൽ  Heat Index രേഖപ്പെടുത്തിയതും ചിലയിടങ്ങളിൽ കണ്ട തണുത്ത രാത്രിയും മൺസൂൺ മഴയെ അശക്തമാക്കാം എന്ന് കാലാ വസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.ഇരു ധ്രുവങ്ങളിലും ഉണ്ടാകുന്ന ഉയർന്ന ഊഷ്മാവ് കടൽ പ്രഭാവത്തിൽ തിരിച്ചടി ഉണ്ടാക്കും. അങ്ങനെ എല്ലാ ഭൂഖണ്ഡങ്ങളിലും തിരിച്ചികൾ പല തരത്തിൽ സജീവമാണ്.ഈ വിഷയങ്ങളിൽ നിന്നും ഒട്ടും കുറവല്ലാത്ത പ്രശ്നങ്ങൾ വടക്കു പടിഞ്ഞാറൻ പസഫിക് ഇടങ്ങളിൽ നേരത്തെ തന്നെ പ്രകടമാണ്.വനുവാത്തയും സോളമൻ ദ്വീപു കളും ഒക്കെ വൻ തിരിച്ചടികൾ നേരിട്ടു.

വടക്ക് കിഴക്കൻ പസഫിക് തീരങ്ങളിലെ 1.2 കോടി മനുഷ്യരെ പ്രതികൂലമായി ബാധിക്കും വിധമാണ് ഈ ആഴ്ച്ചയിൽ 20 ഡിഗ്രി ഫാറൻ ഹീറ്റ് ചൂട് വർധന ഉണ്ടാകാൻ പാേകുന്നത്.80 ക ളിലും 90 കളിലും 20-30 ഡിഗ്രി മാറ്റം കാട്ടിയിരുന്നു.പടിഞ്ഞാ റൻ അമേരിക്ക കടുത്ത ചൂടിലാണ്.

 

സിയാറ്റൽ മേഖലയിൽ 87 ഡിഗ്രി ഫാറൻഹീറ്റ്(30.56 ഡിഗ്രി സെൽഷിയസ്)ലെക്ക് വരും ദിവസങ്ങളിൽ ചൂട് എത്തും. മെയ് 17, 2008 ൽ ആദ്യമായി 90 ഡിഗ്രി ഫാറൻഹീറ്റ് എത്തി യിരുന്നു.

 

പൊതുവായി തണുത്ത അന്തരീക്ഷമുള്ള ചുറ്റുപാടുകളിൽ സംഭവിക്കുന്ന വർധിച്ച ചൂട് കടലിലെ മത്സ്യങ്ങളെ മുതൽ കര ജീവികളെയും മനുഷ്യ ജീവിതത്തെയും മണ്ണിന്റെ സ്വഭാവത്തി ലും ഒക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.

 

പുതിയ പ്രതിസന്ധിയിൽ സിയാറ്റിൽ മേഖലയിൽ Cooling Center കൾ സ്ഥാപിക്കുകയാണ് സർക്കാർ.പോർട്ട് ലാൻഡ് , ഒറിഗോൺ എന്നിവിടങ്ങളിൽ തണുപ്പിക്കൽ കേന്ദ്രങ്ങൾ തുടങ്ങാൻ പോകുന്നു.ക്യാനഡയിലെ അൽബർട്ടയിൽ Heat Emergency പ്രാദേശിക സർക്കാർ നടപ്പിലാക്കാൻ നിർബന്ധി തമായത് വർധിച്ച ചൂടിൽ നിന്ന് ജനങ്ങളെ സുരക്ഷിതമാക്കാ നാണ്.

 

 

 

വർധിച്ച ചൂടും കൊടും മഴയും കാർഷിക തൊഴിൽ മേഖല യിലും ആരോഗ്യ രംഗത്തും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ രൂക്ഷമായിക്കഴിഞ്ഞു.അത് പകർച്ചവ്യാധിയ്ക്കനുകൂലമായ ചുറ്റുപാടുകളും ശക്തമാക്കിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment