നദീസംയോജനം കേരളത്തിൻ്റെ നിലനിൽപ്പിന് പോലും ഭീഷണിയാണ് !


First Published : 2024-12-12, 01:43:57pm - 1 മിനിറ്റ് വായന


38 -ആമത് ദേശീയ ജല വികസന ഏജൻസിയുടെ വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായി പമ്പ-അച്ചൻകോവിൽ - വെെപ്പാർ നദീസംയോജനം വീണ്ടും ചർച്ചയായി മാറുന്നു. 
1990 മുതൽ ഇതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു.ഇതിൻ്റെ അപകടം മനസ്സിലാക്കി കേരള നിയമസഭ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്.പമ്പയിലും അച്ചൻ കോവിലിലും അധിക ജലമുണ്ട് എന്നാണ് തമിഴ്നാട് വാദം. പദ്ധതിക്കായി ഇരു നദികളുടെയും ഭാഗമായ കല്ലാറിൽ ഡാമുകൾ പണിയും.പദ്ധതി വന്നാൽ 2004 ഹെക്ടർ വന മാകും നഷ്ടപ്പെടുക.സംയോജനം അച്ചൻകോവിൽ ഗ്രാമ ത്തെ വെള്ളത്തിലാക്കും.


പമ്പയും അച്ചൻകോവിലും കേരളത്തിലൂടെ മാത്രം ഒഴുകുന്ന തിനാൽ തമിഴ്നാടിന്റെ വാദത്തെ എതിർക്കാൻ അവസരമു ണ്ട് എന്ന് വിധക്തർ പറയുമ്പോൾ വിഷയം രണ്ട് അയൽ സംസ്ഥാനങ്ങളുടെ തർക്കമായി ചുരുക്കി കാണാൻ കഴിയില്ല.

വെള്ളപ്പൊക്കവും വരൾച്ചയും തടയുമെന്ന പേരിൽ നദീ സംയോജന പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുമ്പോൾ തീരുമാനം വൻ ഭീഷണിയായിരിക്കും കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് വരുത്തിവെയ്ക്കുക.5.5 ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ് എന്ന് ദേശീയ സർക്കാർ നേരത്തെ അറിയിച്ചിരുന്നു.


നദികളെ ബന്ധിപ്പിക്കുകയെന്ന ആശയം ഇരുപതാം നൂറ്റാണ്ടി ന്റെ തുടക്കത്തിൽ ആർതർ കോട്ടൺ എന്ന ബ്രിട്ടീഷ് എൻജി നീയർ ആദ്യമായി മുന്നോട്ടുവെച്ചത്.ബ്രിട്ടീഷ് സൈന്യത്തിന്റെ യും ഉദ്യോഗസ്ഥരുടെയും സുഗമമായ നീക്കമാണ് സംയോജ നത്തിലൂടെ ഉദ്ദേശിച്ചിരുന്നത്.പിന്നീട് വന്ന നിർദ്ദേശങ്ങളെല്ലാം വെള്ളപ്പൊക്ക-വരൾച്ച നിയന്ത്രണവും ജലസേചനവുമായും ബന്ധപ്പെട്ടതായിരുന്നു.ബിഹാറിൽ 1960-ൽ അന്നത്തെ മുഖ്യമന്ത്രി ഗുൽസാരിലാൽ നന്ദ സംസ്ഥാനത്തെ നദികൾ ബന്ധിപ്പിച്ച് വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതി പ്രഖ്യാപി ച്ചിരുന്നു. നീക്കങ്ങൾ ഉണ്ടായില്ല.


ദേശീയ നദീസംയോജന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കര്‍ണാവതി നദിയില്‍ അണക്കെട്ട് ഉണ്ടാക്കി,22 Km ദൈര്‍ഘ്യ മുള്ള കനാല്‍ നിര്‍മിച്ച്, ബേട്ട്‌വാ നദിയെയും കര്‍ണാവതി നദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി (ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്) തീരുമാനിച്ചിരുന്നു.


രാജ്യത്തെ 30 നദികൾ 2016- ആകുമ്പോഴേക്കും സംയോജിപ്പി ക്കുകയെന്ന പദ്ധതിക്ക് എതിരായ വ്യാപക എതിർപ്പിനെത്തു ടർന്ന് പദ്ധതി മരവിപ്പിച്ചിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ ബെഞ്ച് ഉന്നതതല സമിതിക്ക് രൂപം നൽകിയ പദ്ധതി നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളും സഹകരിക്ക ണമെന്നും 15 വർഷങ്ങൾക്കു മുമ്പ് അഭ്യർത്ഥിച്ചിരുന്നു.


ദക്ഷിണേന്ത്യയിലെ 16 നദികളെയാണ് കൂട്ടിയോജിപ്പിക്കുക. മഹാനദിയിലെയും ഗോദാവരിയിലെയും അധിക ജലം, പെന്നാറിലേക്കും വൈഗയിലേക്കും കാവേരിയിലേക്കും ഒഴുക്കാനായിരുന്നു നിർദ്ദേശം.കേരളത്തിലെയും കർണാടക യിലെയും പടിഞ്ഞാട്ട് ഒഴുകുന്ന നദികളെ കിഴക്കോട്ട് ഒഴുക്കലും നിർദ്ദേശത്തിൻ്റെ ഭാഗമായിരുന്നു.


നദീസംയോജനം കടലിലേക്ക് ശുദ്ധ ജലമൊഴുകുന്നതിനെ തടയും.കടലിലെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കും.നദികളിൽ അധികജലമുണ്ടെന്ന തെറ്റായ ധാരണ യാണ് പദ്ധതികൾക്കു പിറകിൽ.ബ്രഹ്മപുത്ര ഒഴികെയുള്ള നദികളിലെ വെള്ളത്തിൻ്റെ അളവ് കുറഞ്ഞിട്ടുണ്ട് എന്ന് സർക്കാർ കണക്കുകൾ പറയുന്നുണ്ട്.


നദീതടങ്ങളുടെ പരിസ്ഥിതി കാത്തു സൂക്ഷിക്കുന്നിടങ്ങളിൽ മാത്രം നദികൾ ജീവിക്കുന്നു.ബാക്കിയുള്ളവ 'മരിക്കും' അതാണവസ്ഥ. 70 മുതൽ 100 കൊല്ലങ്ങൾക്കിടയിൽ നദിക ളുടെ ഗതി മാറുമെന്നാണ് മുന്നറിയിപ്പ്.നദികൾ ബന്ധിപ്പി ച്ചാലും നൂറു കൊല്ലം കഴിയുമ്പോൾ അവയുടെ ഗതിമാറ്റത്തെ തടയാൻ കഴിയില്ല.അതോടൊപ്പം, പദ്ധതി നടപ്പാക്കുന്നതിന് വൻതോതിൽ ജനങ്ങളെ കുടിയിറക്കേണ്ടിവരും.വെള്ളത്തി ൻ്റെ കുറവ് ഉദ്ദേശിച്ച ജല വിതരണത്തെ അസാധ്യമാക്കും.


ചൈനയിലും അമേരിക്കയിലും റഷ്യയിലും നദീ സംയോജനം ഗൗരവതരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.കേരളത്തി ൻ്റെ തീരങ്ങളിൽ ഉപ്പുവെള്ളം കിഴക്കോട്ട് കൂടുതലായി ഒഴുകി എത്തുന്നത് ഗൗരവതര പ്രശ്നമായി മാറിക്കഴിഞ്ഞു.നമ്മുടെ കായലുകൾ പലതരം ഭീഷണി കൊണ്ട് വീർപ്പു മുട്ടുന്നു.ഈ പ്രശ്നങ്ങളെ എല്ലാം കൂടുതൽ രൂക്ഷമാക്കാനെ നദീസംയോ ജനം സഹായിക്കൂ എന്നിരിക്കെ കേന്ദ്ര സർക്കാർ,നദീസം യോജന പദ്ധതിക്കായി കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കു ന്നത് ദുരൂഹമാണ് .


പമ്പയും അച്ചൻകോവിലും ഭാരതപ്പുഴയും പെരിയാറുമെല്ലാം തകർന്നു കൊണ്ടിരിക്കുന്നു.അവയുടെ നിലനിൽപ്പിനായി സമഗ്ര പദ്ധതികൾ വേണ്ടതുണ്ട് എന്നാവശ്യം ഉയർത്തുമ്പോ ഴാണ് നദികളുടെ സ്വഭാവത്തെയും നിലനിൽപ്പിനെയും അട്ടിമറിക്കുന്ന നിർദ്ദേശത്തെ സജീവമാക്കാൻ തമിഴ്നാട് കരുക്കൾ നീക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment