പെരിങ്ങമ്മലയിൽ മാലിന്യ പ്ലാന്റ്; പ്രതിഷേധവുമായി ഇന്നുമുതൽ ഉണർത്തു ജാഥ




പെരിങ്ങമമ്മയിലെ നിർദിഷ്‌ട മാലിന്യ പ്ലാന്റിനെതിരെ സമരം ശക്തമാകുന്നു. പെരിങ്ങമ്മലയിൽ മാലിന്യ പ്ലാന്റ് വരുന്നതോടെ അത് പശ്ചിമഘട്ടത്തിന് വലിയതോതിലുള്ള പാരിസ്ഥിതിക ആഘാതം സൃഷിടിക്കും. നിർദിഷ്ട പ്ലാന്റ് വരുന്നതോടെ പ്രദേശത്ത്‌കൂടി ഒഴുകുന്ന വാമനപുരം നദിയും മലിനമാകും. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടി നടക്കുകയാണ്. പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി മാലിന്യ പ്ലാന്റ് വിരുദ്ധ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമര പരിപാടികൾ നടക്കുന്നത്. 


പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിനും വാമനപുരം നദി മലിനമാകാതിരിക്കാനും പെരിങ്ങമ്മലയിൽ മാലിന്യ പ്ലാന്റ് വേണ്ട എന്ന മുദ്രാവാക്യമുയർത്തി ഇന്ന് മുതൽ 30 വരെ പെരുമാതുറ നിന്നും പെരിങ്ങമ്മലയിലേക്ക് ഉണർത്തു ജാഥ നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുകയാണ്. 30 ന് വൈകീട്ട് 4 മണിക്ക് മനുഷ്യ സാഗരം സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. 


പ്രദേശത്ത് മാലിന്യ സംസ്കരണ പ്ലാന്റ് വന്നാൽ പശ്ചിമഘട്ടത്തിന് വലിയ തോതിലുള്ള ദോഷമാകും സംഭവിക്കുക. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഇടമാണ് പെരിങ്ങമ്മല. നിർദിഷ്‌ട മാലിന്യ സംസ്‌കരണ പ്ലാന്റിനായി പെരിങ്ങമ്മലയിൽ സർക്കാർ കണ്ടെത്തിയ സ്ഥലവും  ജൈവ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്ന് കയറ്റമായി വേണം കണക്കാക്കാൻ. കാരണം സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന വന്യജീവികൾ, അപൂർവ ഇനം പക്ഷികൾ, ചിത്രശലഭങ്ങൾ, പൂമ്പാറ്റകൾ എന്നിവയുടെ വാസ ഇടമാണ് പെരിങ്ങമ്മല. അവിടെ മാലിന്യസംസ്‌കരണ പ്ലാന്റ് വരുന്നതോടെ ഇവയെല്ലാം മലയിറങ്ങേണ്ടി വരും. സ്വന്തം വാസസ്ഥലം നഷ്ടമാകുന്നതോടെ ഇവയിൽ പല വിഭാഗവും ഭൂമിയിൽ നിന്ന് തന്നെ അപ്രത്യക്ഷമായേക്കാം. 


തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തോട് ചേർന്ന പെരിങ്ങമ്മലയിൽ കടുവ, കാട്ടുപോത്ത്, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കരടി, മലമുഴക്കി വേഴാമ്പൽ എന്നിവയും ധാരാളമായി കണ്ടുവരുന്നു.കൂടാതെ, കാട്ടുജാതി വളരുന്ന ശുദ്ധജല കണ്ടൽവകുപ്പിന്റെ 80 ശതമാനവും ജുറാസിക് കാലഘട്ടശേഷം ഭൂമിയിൽ ആദ്യമായി ഉണ്ടായ ലിവിങ് ഫോസിൽ എന്നറിയപ്പെടുന്ന പുഷ്പിക്കുന്ന സസ്യങ്ങളും ഇവിടെയുണ്ട്.

 

Related News:

http://greenreporter.in/main/details/peringamala-plant-1548069985

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment