ലോക പൈതൃക ഗ്രാമത്തിലെയ്ക്ക് പ്ലാസ്റ്റിക് കുപ്പി നിർമാണ യൂണിറ്റ് !


First Published : 2024-07-02, 02:24:29pm - 1 മിനിറ്റ് വായന


കേരളത്തില ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്തായ പെരിങ്ങമല പാരിസ്ഥിതിക പ്രാധാന്യം കൊണ്ട് അതിപ്രധാന മാണ്.ആ നാട്ടിലെയ്ക്ക്(ഓറഞ്ച് വിഭാഗത്തിൽപെട്ട)പ്ലാസ്റ്റിക് കുപ്പി വെള്ള നിർമാണ യൂണിറ്റ് എത്തുന്നു എന്നത് ഒട്ടും ആശ്വാസകരമല്ല. 


ലോകത്തെ അത്ഭുത സസ്യജാലകമായി പരിഗണിക്കുന്ന ശുദ്ധജല കണ്ടൽകാടുകൾ കൊണ്ട് ശ്രദ്ധ നേടിയ ഇടമാണ് പാലോട്.Myristica Swamp എന്ന ഇനം ചെടി പപ്പാഗുനിയ, ആമസോണിലെ ചില ഇടങ്ങൾ,സ്വീഡൻ,ഇന്ത്യയിൽ പ്രധാന മായി പാലോട് മാത്രമാണ് സമൃദ്ധമായിട്ടുള്ളത്.വടക്കൻ കർണ്ണാടക,മഹാരാഷ്ട്രയിലെ കുറച്ചു ഭാഗങ്ങൾ എന്നിവിട ങ്ങളിൽ മാത്രം കാണുന്ന ഈ ചെടിയെ പ്രകൃതിയുടെ നക്ഷത്ര ബംഗ്ലാവ് എന്നു വിശേഷിപ്പിക്കുവാൻ കാരണം അതിൻ്റെ പ്രത്യേകത തന്നെ .


50000 വർഷത്തെ ചരിത്രമുള്ളതാണ് ഈ കാട്ടു ജാതിക്ക വിഭാഗ മരത്തിന്.മറ്റൊരു അത്യപൂർവ്വ ജീവിയാണ് വരയാടു കൾ പെരിങ്ങമലയിൽ നമുക്കു കാണാം.അങ്ങനെയുള്ള നാട്ടി ലാണ് അപകടകരമായ ഫലങ്ങൾ വരുത്തിവെയ്ക്കുന്ന സംരംഭത്തെ രഹസ്യമായി ചുരുക്കം ചിലർ സ്വാഗതം ചെയ്യു ന്നത്.ഇതിന് മുമ്പ് എത്തിയ രണ്ട് തെറ്റായ ശ്രമങ്ങളെ ജന ങ്ങൾ ചെറുത്തു തോൽപ്പിച്ചു.IMA യുടെ ആശുപത്രി മാലിന്യ പ്ലാൻ്റ്,മാലിന്യങ്ങളിൽ നിന്ന് വൈദ്യുതി എന്നീ ശ്രമങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു.


ലോക പൈതൃക ഗ്രാമം എന്ന സ്ഥാനം നേടിയ പഞ്ചായത്തി ൽ പ്രവർത്തിച്ചു വരുന്ന കുടിവെള്ള കമ്പനി തന്നെയാണ് അനുബന്ധ സ്ഥാപനമായി പ്ലാസ്റ്റിക് കുപ്പി നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.അതിനായി കുന്ന് ഇടിച്ചു നിരത്തി പ്ലാസ്റ്റിക് ശേഖരങ്ങൾ കുട്ടിയിട്ടിരിക്കുന്നു. 


വാമനപുരം നദിയുടെ പോഷക പുഴയായ ചിറ്റാറിൻ്റെ ഉത്സവ സ്ഥലത്താണ് പ്ലാൻ്റ് വരുന്നത്.പ്ലാസ്റ്റിക് നിർമാണം ഏറെ അപ കടകരമായ വ്യവസായമാണ് എന്ന് ബന്ധപ്പെട്ടവർ മറക്കുക യാണ്.

കുപ്പിവെള്ള വ്യവസായം എത്ര അപകടകരമാണ് എന്ന് പ്ലാച്ചിമ ടയിലെ സംഭവങ്ങൾ തെളിയിച്ചു.ഒരു ഗ്രാമത്തിനു തന്നെ കിണറുകൾ ഉപേക്ഷിക്കേണ്ടി വന്നു.


 പ്ലാസ്റ്റിക്കു കുപ്പി നിർമാണവും ദുരന്തങ്ങളും:


പ്ലാസ്റ്റിക്കുകൾ ലോകത്തുണ്ടാക്കുന്ന ദുരന്തങ്ങളെ പറ്റി എറെ ചർച്ച ചെയ്തു വരുന്നു.800 കോടി ടൺ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങ ൾ കടലിൻ്റെ അടി തട്ടു മുതൽ ഹിമാലയൻ നിരകളിൽ വരെ വിശ്രമിക്കുകയാണ്.പ്രതിവർഷം അവയുടെ ഉൽപ്പാദനം 30 കോടി ടൺ വരും.വികസിത രാജ്യങ്ങളുടെ ഉപയോഗിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന ഇടങ്ങളായി മാറി ഇന്ത്യയും ചൈനയും ഇൻഡോനേഷ്യയും ഒക്കെ.ഈ സാഹച ര്യങ്ങളുടെ അപകടം മനസ്സിലാക്കി ഒറ്റ പ്രാവശ്യം ഉപയോഗി ക്കുന്ന പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ഓരോന്നായി ഉപേക്ഷിക്കുവാൻ ഇന്ത്യൻ സർക്കാർ തയ്യാറാകുന്നു,കേരളവും അത്തരം നീക്കത്തിലാണ്.


പ്ലാസ്റ്റിക് ഉൽപ്പന്ന വിരുധപ്രചരണം ശക്തമാകുമ്പോൾ തന്നെ ലോക പൈതൃക പട്ടിയിൽ പെടുന്ന പെരിങ്ങമല ഗ്രാമത്തിലെ ചിറ്റൂർ പുഴ ഒഴുകി തുടങ്ങുന്ന മലയിൽ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാക്കുന്ന നിർമാണ യൂണിറ്റ് ആരംഭിക്കാൻ സ്വകാര്യ വ്യക്തി ശ്രമിക്കുന്നു.


പ്ലാസ്റ്റിക്കുകൾ ഉരുക്കി പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനത്തിന് 6 പടികൾ ഉണ്ട്. 

1. Compounding : ഇവിടെ പ്ലാസ്റ്റിക് ഘടകങ്ങൾ നിറങ്ങളും മറ്റും ചേർത്ത് കുട്ടി കുഴച്ച് രൂപപ്പെടുത്തുന്നു.

   2.  Extrusion:  രണ്ടാം ഘട്ടത്തിൽ ചൂടാക്കിയാണ് പ്രവർത്തനം  350 മുതൽ 500 ഡിഗ്രി വരെ ചൂടിൽ ചൂള കത്തണം.

3. Injection : ഇവിടെയും ചൂടാക്കൽ പ്രധാനമാണ്.200 മുതൽ 400 ഡിഗ്രിയിൽ ചൂടാക്കി മോൾഡുകളിൽ ഒഴിക്കുന്നു.

4. Moulding : അവിടെ തണുപ്പിക്കൽ നടക്കും.ഉൽപ്പന്ന ത്തിൻ്റെ ചൂട് 90 ഡിഗ്രിക്കു താഴെ വരും. ഇതിനായി തണുത്ത വെള്ളം ഉപയാഗിക്കും.

  5 . Blow moulding :മോൾഡിനുള്ളിലെ പ്ലാസ്റ്റിക് മിശ്രിതത്തി ൽ(Resign)ചൂട് കാറ്റ് കയറ്റി വീർപ്പിക്കൽ നടത്തും.പിന്നീട് തണുപ്പിക്കും.

 6. Thermoforming :ഇവിടെ പ്ലാസ്റ്റിക് വീണ്ടും ചൂടാക്കും. 
125 ഡിഗ്രി മുതൽ  230 ഡിഗ്രി വരെയായിരിക്കണം ഊഷ്മാവ്'.


പ്ലാസ്റ്റിക് കുപ്പി നിർമാണത്തിലെ 6 ഘട്ടങ്ങളിൽ 5 ലും വലിയ ഊഷ്മാവിൽ ചൂടാകുന്ന പ്ലാസ്റ്റിക് വളരെ അപകടകരമായ വാതകങ്ങൾ പുറത്തു വിടും.സൾഫർ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങൾ ,12 തരം അപകടരമായ മറ്റു രാസപദാർത്ഥങ്ങൾ നിർമാണ സമയത്ത് വ്യാപിക്കും.


Trichloro Ethane,Methy Chloride ,Benzene,Styrene ,Toulene  അങ്ങനെ പോകുന്നു ആ പട്ടിക.പ്ലാസ്റ്റിക് നിർമാണ ഘട്ടത്തി ലെ മിശ്രിതത്തിൽ നിന്ന് അപകടകരമായ രാസ പദാർഥങ്ങൾ മണ്ണിലും വെള്ളത്തിലും വായുവിലും ലയിക്കും.അർബുദവും മറ്റു രോഗങ്ങളും വർധിപ്പിക്കും.സൂക്ഷമ ഘടകങ്ങളായ പ്ലാസ്റ്റിക് കണികകൾ(Micro plastic)സസ്യങ്ങളിലും മത്സ്യത്തി ലും ജീവികളിലും കടന്ന് മനുഷ്യരുടെ രക്തത്തിൽ കലരുന്നു. ശ്വാസകോശ രോഗങ്ങൾ, ഫോർമോൺ രോഗങ്ങൾ വർധിപ്പിക്കും.


ഗ്ലാസ് നിർമാണ യൂണിറ്റലും 100 മടങ്ങ് അപകടം വരുത്തുന്ന പ്ലാസ്റ്റിക് നിർമാണം അപകടങ്ങളുടെ കാര്യത്തിൽ മുന്നിലാണ്. വ്യവസായ രംഗത്തെ 16% അപകടങ്ങളും ഇത്തരം യൂണിറ്റു കൾ ഉണ്ടാക്കുന്നു.ഗ്ലാസ് നിർമാണ വ്യവസായത്തിൻ്റെ സമാന പ്രശ്നങ്ങളെ ഉണ്ടാക്കുന്നുള്ളു എന്ന തെറ്റായ വാദം നിരത്തി പ്ലാസ്റ്റിക് നിർമാണ യൂണിറ്റിനെ ഓറഞ്ച് പട്ടികയിൽ പെടുത്തു വാൻ മലിനീകരണ നിയന്ത്രണ ബോർഡ് മടിച്ചില്ല .ആ തെറ്റ് ഇനിയും തിരുത്തണം.


ഉൽപ്പന്നങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ ഇറക്കുന്ന കമ്പനികൾ തന്നെ അവ മടക്കി വാങ്ങി സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം(Extended Producers Responsibility)നടപ്പിലാക്കാൻ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ തയ്യാറാകാത്തത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിക്കാൻ കാരണമാണ്.


പ്ലാസ്റ്റിക് നിർമാണത്തിനായി വലിയ തോതിൽ വെള്ളം ആവ ശ്യമായി വരുന്നു.ഒരു ലിറ്റർ വലിപ്പമുള്ള പ്ലാസ്റ്റിക് കുപ്പി നിർമി ക്കാൻ 5.3 ലിറ്റർ വേണ്ടി വരും എന്ന് വിധക്തർ പറയുന്നു.

ചുരുക്കത്തിൽ വരൾച്ചയെ നേരിടുന്ന വാമനപുരം നദിയുടെ നീരുറവകൾ വറ്റിവരളുവാൻ തക്കവണ്ണം ജല ചുഷണം നടത്താൻ കുപ്പി നിർമാണ യൂണിറ്റിന് സാധിക്കും.


തൊഴിൽ സാധ്യത ഏറെ കുറവുള്ളതും തീർത്തും അപകടക രവുമായ പ്ലാസ്റ്റിക് നിർമാണ യൂണിറ്റ് നാമമാത്രമായ സാമ്പ ത്തികവരുമാനമെ പഞ്ചായത്തിനും കേരള സർക്കാരിനും ലഭി ക്കുകയുള്ളു.


ലോകത്തെ പരിസ്ഥിതി പൈതൃക പട്ടികയിൽ പെടുന്ന അഗസ്ത്യർ മലയുടെ താഴ് വാരത്തിൽ,പ്രകൃതിയെ പരിഗണി ക്കാതെ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ ആ ഗ്രാമത്തിനും തിരുവനന്തപുരം ജില്ലയ്ക്കും തീരാ നഷ്ടം വരുത്തിവെയ് ക്കും എന്ന് ബന്ധപ്പെട്ടവർ തിരിച്ചറിഞ്ഞ് ,പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർദ്ദേ ശങ്ങൾ നൽകണമെന്ന് ജൂലൈ 1 ന് നടന്ന ജനകീയ ധർണ്ണ ആവശ്യപ്പെട്ടു.


ആരോഗ്യപച്ചയും പാലോട് സസ്യ ഉദ്യാനവും ശുദ്ധജല കണ്ടൽ കാടുകളും വരയാടുകളും നീരുറവുകളും നിറഞ്ഞ പെരരിങ്ങ മല ഗ്രാമത്തെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങൾക്ക് ഗ്രീൻ റിപ്പോർട്ടിർ-ൻ്റെ എല്ലാ പിന്തുണയും !

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment