പ്ലാസ്റ്റിക് മഴയും പ്ലാസ്റ്റിക്കുകൾ അടങ്ങിയ മേഘങ്ങളും ജീവജാലങ്ങൾക്കു ഭീഷണി !




സമുദ്രങ്ങളുടെ ആഴം മുതൽ അന്റാർട്ടിക്ക വരെ എല്ലായിട ത്തും സൂക്ഷമ പ്ലാസ്റ്റിക്(Micro plastics)കണ്ടെത്തിയിട്ടുണ്ട്. രണ്ട് ജാപ്പനീസ് പർവതങ്ങൾക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന മേഘങ്ങളിലും Micro plastics സാന്നിധ്യമറിയിച്ചു എന്നാണ് വാർത്ത.

 

ജപ്പാനിലെ ഫുജി പർവതത്തിനും ഒയാമ പർവതത്തിനും ചുറ്റുമുള്ള മേഘങ്ങളിൽ ചെറിയ പ്ലാസ്റ്റിക്കുകൾ അടങ്ങിയി രിക്കുന്നു.കൂടാതെ പ്ലാസ്റ്റിക് മഴ വിളകളെയും ജലത്തെയും  കൂടുതൽ മലിനീകരിക്കും .

 

പ്ലാസ്റ്റിക് വളരെ സാന്ദ്രതയുള്ളതിനാൽ ഹരിതഗൃഹ വാതക ങ്ങൾ പുറപ്പെടുവിക്കുമ്പോൾ മേഘങ്ങൾ രൂപപ്പെടാൻ കാരണമാകുമെന്ന് കരുതപ്പെടുന്നു.

 

പ്ലാസ്റ്റിക് വായു മലിനീകരണം എന്ന പ്രശ്നത്തെ മുൻ‌കൂട്ടി അഭിസംബോധന ചെയ്തില്ലെങ്കിൽ, ഗുരുതരമായ പാരിസ്ഥി തിക നാശത്തിനു കാരണമാകും എന്ന് പഠനങ്ങൾ പറയുന്നു.

 

നശീകരണ സമയത്ത് വലിയ പ്ലാസ്റ്റിക് കഷണങ്ങളിൽ നിന്ന് പുറത്തുവിടുന്ന 5 mm താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളാണ് മലിനീകരണം ഉണ്ടാക്കുന്നത്.അവ മനഃപൂർവം ചില ഉൽപ ന്നങ്ങളിൽ ചേർക്കുന്നു,അല്ലെങ്കിൽ വ്യാവസായിക മാലിന്യ ത്തിലൂടെ പുറന്തള്ളുന്നു.വ്യക്തിഗത പരിചരണ ഉൽപ്പന്ന ങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മുത്തുകൾ പോലെ ടയറു കളും പ്രധാന ഉറവിടങ്ങളിൽ ഒന്നാണ്.പ്രതിവർഷം1കോടി ടൺ വെച്ച് പ്ലാസ്റ്റിക്കുകൾ സമുദ്രങ്ങളിൽ എത്തിച്ചേരുന്നു ണ്ട്.

 

മനുഷ്യരും മൃഗങ്ങളും അവരറിയാതെ വലിയ അളവിൽ Micro Plastic കഴിക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നു. അവ ശ്വാസ കോശം,തലച്ചോറ്,ഹൃദയം,രക്തം,മറുപിള്ള, മലം എന്നിവയിൽ കണ്ടെത്തിയിട്ടുണ്ട്.

 

എലികളിൽ Micro Plastics കൊണ്ട് പെരുമാറ്റ വ്യതിയാനങ്ങൾ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.  ക്യാൻസർ, Irritable bowel syndrome മുതലായ പ്രശ്നവും കണ്ടെത്തി.

 

ഗവേഷകർ 1,300-3,776 മീറ്റർ ഉയരത്തിൽ നിന്നു സാമ്പിളു കൾ ശേഖരിച്ചപ്പാേൾ അതിൽ പോളിയുറീൻ പോലുള്ള ഒമ്പത് തരം പോളിമറുകളും ഒരു തരം റബ്ബറും കണ്ടെത്തി.

 

മേഘത്തിന്റെ മൂടൽമഞ്ഞിൽ 1ലിറ്ററിൽ 6 മുതൽ 14 വരെ  കഷണങ്ങൾ അടങ്ങിയിട്ടുണ്ട്.വലിയ അളവിൽ -ജലത്തെ സ്നേഹിക്കുന്ന -പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടായിരുന്നു.ഇത് സൂചിപ്പിക്കുന്നത് മലിനീകരണം “ദ്രുത ഗതിയിലുള്ള മേഘ രൂപീകരണത്തിൽ" പ്രധാന പങ്ക് വഹിക്കുന്നു എന്നാണ്.

ഇത്തരം പ്രശ്നങ്ങൾ  മൊത്തത്തിലുള്ള കാലാവസ്ഥയെ ബാധിച്ചേക്കാം.

 

അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് രശ്മികൾ തട്ടി Micro plastic വളരെ വേഗത്തിൽ നശിക്കുകയും ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുകയും ചെയ്യും.

 

ധ്രുവപ്രദേശങ്ങളിലെ മേഘങ്ങളിൽ ഇവയുടെ ഉയർന്ന സാന്ദ്രത പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ഇല്ലാതാക്കു മെന്ന് ശാസ്ത്രജ്ഞർപറയുന്നു.

 

Micro plastic കളുടെ ഉയർന്ന ചലനാത്മകത വായുവിലൂടെ  ദീർഘദൂരം സഞ്ചരിക്കാൻ അവസരമൊരുക്കും. 

Microplastic കൾ  ആകാശത്തിൽ പോലും സാനിധ്യമറിച്ചു കഴിഞ്ഞു എന്നാണ് ജപ്പാനിലെ പഠനം പറയുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment