ലോക ക്രിക്കറ്റ് മത്സരങ്ങൾ : ഇന്ത്യൻ നഗരങ്ങളുടെ ദുരവസ്ഥ ഒരിക്കൽ കൂടി വ്യക്തമാക്കപ്പെടുകയാണ് !




ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നടക്കുമ്പോൾ ഡൽഹിയിലെയും മുംബൈയിലെയും വായു ഗുണനിലവാരം "അപകടകരം" എന്ന പേരിൽ വീണ്ടും വാർത്തകളിൽ നിറയു കയാണ്.സ്വിസ് ഗ്രൂപ്പായ IQAir വിഭാഗം സമാഹരിച്ച കണക്കു കൾ പ്രകാരം,ഡൽഹിയുടെ Air Quality Index(AQI)വെള്ളിയാ ഴ്ച്ച 640 ആയിരുന്നു.ലോകത്തിലെ ഏറ്റവും മലിനമായ നഗര ങ്ങളിൽ ഒന്നാമതെത്തി എന്ന് കണക്കുകൾ പറയുന്നു.ഇന്ത്യ യിൽ വഷളായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണം ലോക ശ്രദ്ധയിൽ വീണ്ടും എത്തുകയാണ്.

 

തിങ്കളാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനായി ഡൽഹിയി ലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നവംബർ 6 ലെ മത്സരത്തി ൽ തങ്ങളുടെ കളിക്കാരുടെ ആരോഗ്യം പരിഗണിച്ച് വെള്ളിയാ ഴ്ച്ചത്തെ പരിശീലനം റദ്ദാക്കി.ശ്രീലങ്കയും ശനിയാഴ്ച പരിശീല നം റദ്ദാക്കേണ്ടി വന്നു.

 

 

മലിനീകരണ തോത് കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടും അടുത്ത കുറച്ച് ദിവസങ്ങളിൽ മലിനീകരണ തോത് കൂടുതൽ വഷളാകുമെന്ന് സർക്കാർ ഏജൻസികൾ മുന്നറിയിപ്പ് നൽകി.  തലസ്ഥാനത്ത് മറ്റൊരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥ യെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കൊണ്ട് വ്യാഴാഴ്ച ന്യൂഡൽഹിയിൽ വിഷ മൂടൽമഞ്ഞ് മൂടപ്പെട്ടിരുന്നു.

 

 

വ്യാഴാഴ്ച തലസ്ഥാനത്തെ ആനന്ദ് വിഹാർ പ്രദേശത്ത് വായു നിലവാരം 500 സ്കെയിലിൽ 415 ആയി ഉയർന്നു.ആരോഗ്യ മുള്ള ആളുകളെയും നിലവിലുള്ള അസുഖങ്ങളുള്ളവരെയും ബാധിക്കുന്ന "തീവ്രമായ" മലിനീകരണമാണ് ഇത്.0-50 നും ഇടയിലുള്ള AQI മാത്രമാണ് ആരോഗ്യകരമായി കണക്കാക്ക പ്പെടുന്നത്.

 

ശൈത്യകാലത്ത് പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം കുറയുമ്പോൾ ശ്വാസകോശ സംബന്ധമായ അസുഖ ങ്ങൾ ഭയന്ന് സ്‌കൂൾ,ഫാക്‌ടറിയും മറ്റും അടച്ചുപൂട്ടാറുണ്ട്.

ഡൽഹി സർക്കാർ ഡീസൽ ബസുകളുടെ പ്രവേശനം നിരോ ധിക്കുമെന്നും സ്ഥിതി തുടർന്നാൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും അറിയിച്ചു.

 

സ്വിസ് ഗ്രൂപ്പായ IQAir സമാഹരിച്ച ലോകത്തിലെ ഏറ്റവും മലിന മായ നഗരങ്ങളുടെ തത്സമയ പട്ടികയിൽ 400-ന് മുകളിലുള്ള AQI ലെവലിൽ ന്യൂഡൽഹിയും പാകിസ്ഥാനിലെ ലാഹോറും വ്യാഴാഴ്ച ഒന്നാം സ്ഥാനത്തെത്തി.ലോകത്തിലെ ഏറ്റവും മലിനമായ 15 നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ മുംബൈയും ഉൾപ്പെടുന്നു.

 

 

2017 ഡിസംബറിലെ ടെസ്റ്റ് മത്സരത്തിനിടെ ഡൽഹിയിലെ മലിനീകരണം രൂക്ഷമായ നിലയിലെത്തിയിരുന്നു.ചായക്കു ശേഷം 11ശ്രീലങ്കൻ കളിക്കാരിൽ ഒമ്പത് പേരും മുഖംമൂടി ധരിച്ച് പുറത്തിറങ്ങുകയും ഇന്ത്യൻ ബൗളർ മുഹമ്മദ് ഷാമി പിച്ചിൽ ഛർദ്ദിക്കുകയും ചെയ്തു എന്ന വാർത്ത ഇവിടെ വീണ്ടും ഓർക്കേണ്ടി വരികയാണ്.

 

 

 ഇന്ത്യയുടെ നഗരങ്ങൾ,വിശിഷ്യ ഡൽഹി, മുംബൈ എന്നിവ അത്യപൂർവ്വമായ വായു മലിനീകരണത്തിന്റെ പിടിയിലായത് അടുത്ത നാളകൾ കൊണ്ടല്ല.വായു മലിനീകരണത്തിനൊപ്പം ജല മലിനീകരണവും ശബ്ദ മലിനീകരണവും തുടർ സംഭവ ങ്ങളാണ്.

 

 

അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാകുമ്പോഴും ഇന്ത്യൻ സർക്കാരിന്റെ പാരിസ്ഥിതിക നിരുത്തരവാദിത്തം തുടരുന്നു എന്നതിന് തെളിവാണ് അന്തർദേശിയ മത്സര വേദികളിൽ നിന്നും ക്രിക്കറ്റ് കളിക്കാർ അനുഭവിക്കുന്ന ദുരവസ്ഥ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment