മാലിന്യ കൂമ്പാരമായി ഉത്തരപ്പള്ളിയാർ; തീരങ്ങളിലെ വെള്ളം ഉപയോഗശൂന്യം




ഉത്തരപ്പള്ളിയാറിന്റെ തീരങ്ങളിൽ കുറഞ്ഞത് ഒന്നര കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിലെ കിണർ വെള്ളം ഉപയോഗ്യയോഗ്യമല്ലാതെയായിരിക്കുന്നു. വെണ്മണി, ആല, ചെറിയനാട്, പുലിയൂർ ,ബുധനൂർ പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന ഉത്തരപ്പള്ളിയാർ, കലാകാലങ്ങൾ ആയി പലവിധകാരണങ്ങളാൽ ക്ഷയിച്ചു നീരൊഴു തടസപ്പെട്ടു ജനജീവിതം ദുസ്സഹം ആക്കുന്ന രീതിയിൽ എത്തിക്കഴിഞ്ഞു. ഏകദേശം മൂവായിരത്തോളം ഹെക്ടർ കൃഷി ഭൂമിയും, അഞ്ചു പഞ്ചായത്തുകളിലെ ജനങ്ങളും ജലസേചനത്തിനായും  കുടി വെള്ളത്തിനായും ആശ്രയിച്ചിരുന്നത്  ഉത്തരപ്പള്ളിയാറിനെയാണ്


പള്ളിച്ചൽ, പൂമലച്ചാൽ തുടങ്ങി വലിയ ചിറകളും, നൂറുകണക്കിനുള്ള ചെറുകുളങ്ങളും കൈത്തോടുകളും വർഷാവർഷം നിറഞ്ഞൊഴുകിയിരുന്നത് ഈ നദിയിലെ ജലം മൂലമായിരുന്നു. ഒരു കാലത്ത് പ്രതാപിയായി ഒഴുകിയിരുന്ന ഈ നദി, ഇന്ന് പല സ്ഥലങ്ങളിൽ നിന്നും പലവിധത്തിലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള മലിന്യകുട്ടയായി മരണാസന്നയായി മാറിയിരിക്കുന്നു. ഈ പ്രദേശത്തിന് അനുഗ്രഹമായിരുന്ന പുണ്യനദി ഇന്ന് ശാപമോക്ഷം കാത്ത് കിടക്കുന്നു.


നീരൊഴുക്ക് പൂർണ്ണമായി നിലച്ചതിനാൽ, ആറ്റിൽ കെട്ടിക്കിടക്കുന്ന വെള്ളം വിഷമയമായി സമീപത്തുള്ള കിണറുകളിൽ എത്തുന്നത് ക്യാൻസർ, മഞ്ഞപ്പിത്തം തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകുന്നു.
ആറ്റുതീരങ്ങളിൽ ആകാലമരണങ്ങൾ തുടർകഥയാവുന്നു.
ഈ ആറിന്റെ പുനരൊഴുക്കു സാധ്യമാക്കാൻ വിവിധ തലങ്ങൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. ആറ്‌ പുനർനിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും നിലച്ച ആറ് മൂലമുണ്ടാകുന്ന ദോഷങ്ങളും പ്രദേശവാസികളിൽ എത്തിക്കാനും, നിയമ രാഷ്ട്രീയ വശങ്ങൾ യഥാസമയം നടപ്പിലാക്കാനും, ടി വിഷയത്തിൽ ദശകങ്ങൾ ആയി പ്രവർത്തിക്കുന്ന ശ്രീ V S ഗോപാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സംഘടനാ ആണ് " ഉത്രപ്പള്ളിയാർ ജാഗ്രതാ സമിതി" 
ആറിന്റെ പൂർണ്ണമായ വീണ്ടെടുപ്പ് സാധ്യമാക്കുന്നതിൽ ടി സമിതി പ്രതിജ്ഞാബദ്ധമാണ്. 


2007 ൽ ഡോ.ലേഖ തമ്പിയുടെ പഠന റിപ്പോർട്ട് പ്രകാരം ഈ പ്രദേശത്തെ കിണർ വെള്ളം  double chlorinated ആയി മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശിച്ചിരുന്നു. പിന്നെയും 13 വർഷം കൂടി പിന്നിട്ടിരിക്കുന്നു. ഉത്തരപ്പള്ളിയാറിലെ മാലിന്യ നിക്ഷേപം കൂടി കണക്കിലെടുത്താൽ പരിസര പ്രദേശങ്ങളിലെ കിണർ വെള്ളം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത തരത്തിൽ ആയിട്ടുണ്ട്. നിർഭാഗ്യവശാൽ ഈ അതീവ ഗൗരവം ഉള്ള വസ്തുത പ്രദേശവാസികൾ പോലും മുഖവിലക്ക് എടുത്തിട്ടില്ല. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment