ഭീഷണിപെടുത്തി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് പ്രതിരോധിക്കുമെന്ന് ചിലവന്നൂർ കായൽ സംരക്ഷണ സംഘം




ചിലവന്നൂർ കായൽ സംരക്ഷണ സംഘം അംഗങ്ങൾക്ക് തൃക്കാക്കര എം.എൽ.എ. പി. ടി. തോമസിന്റെ വക്കീൽ നോട്ടീസ് ഭീക്ഷണിക്കെതിരെ ക്രിമിനൽ ഭീഷണി വകുപ്പ് അനുസരിച്ച് പരാതി നൽകി. സംഘം അംഗങ്ങളെ നിശ്ശബ്ദരാക്കാനുള്ള ഗൂഢാലോചനയാണ് പി. ടി.തോമസും കൂട്ടരും നടത്തുന്നത്. തൃക്കാക്കര എം. എൽ. എ. സ്വന്തം രാഷ്ട്രീയ ഭാവിക്ക് വിലയിട്ടിരിക്കുന്നത് 50 ലക്ഷം രൂപ എന്ന് വക്കീൽ നോട്ടീസ്.


ചിലവന്നൂർ കായൽ സംരക്ഷണ സംഘം അംഗങ്ങളായ നിപുൺ ചെറിയാനും, വർഗീസ് ജോണിനും പി. ടി. തോമസ് 2020 മേയ് 26 ഇന് അയച്ച 3 വക്കീൽ നോട്ടീസിന്മേൽ ബന്ധപ്പെട്ട അധികാരികൾക്ക് ക്രിമിനൽ ഭീഷണി വകുപ്പ് അനുസരിച്ച് പരാതി നൽകി. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാൻ വക്കീൽ നോട്ടീസ് എന്ന മാർഗവും IPC 499 "മാനനഷ്ടം" എന്ന  വകുപ്പും ദുരുപയോഗം ചെയ്യുകയാണ് പി. ടി. തോമസ്.  പി. ടി. തോമസ് കത്തിൽ ആവശ്യപ്പെടുന്നത്  പി.ടി. തോമസിന്റെ ചിലവന്നൂർ കായൽ പ്രദേശത്തെ പരിസ്ഥിതി വിരുദ്ധ, അഴിമതി കാര്യങ്ങളെ കുറിച്ച് ഇനി ഫേസ്ബുക്കിലൂടെയും, സമൂഹ മാധ്യമങ്ങിലൂടെയും അഭിപ്രായ പ്രകടനം നടത്തരുത് എന്നും,  ഇതുവരെ ഫേസ്ബുക്കിൽ നടത്തിയ പോസ്റ്റുകൾ നീക്കം ചെയ്യണം എന്നും, ഫേസ്ബുക്കിലൂടെയും, പത്രത്തിലൂടെയും മാപ്പ് അപേക്ഷിക്കണം എന്നും. തന്റെ രാഷ്ട്രീയ ഭാവിക്ക് കോട്ടം തട്ടിയതിന് മൂന്ന് വക്കീൽ നോട്ടീസുകളിലൂടെ പി.ടി. തോമസ് ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നര കോടി രൂപ. 


2019ഇൽ പല ദിവസങ്ങളിലും വിവിത പത്രമാധ്യമങ്ങൾ ചിലവന്നൂരിൽ പി.ടി. തോമസ് CRZ പുഴ കൈയേറ്റം ഒത്താശ ചെയ്തതിനെ കുറിച്ചും, അഴിമതിയെക്കുറിച്ചും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഒന്നും മാനനഷ്ട കേസ് കൊടുക്കാത്ത പി.ടി. തോമസ് ആണ് ഇപ്പോൾ ചിലവന്നൂർ കായൽ സംരക്ഷണ സംഘം അംഗങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ അടുത്ത് ഏപ്രിൽ 2020-ഇൽ  പി.ടി. തോമസ്, സ്പ്രിങ്ക്ലെർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, ഭാര്യക്കും, മകൾക്കും എതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.  ഈ ആരോപണവും, പി.ടി. തോമസും, ഭാര്യ ഉമാ തോമസും ഉൾപ്പെട്ട തെളിവുകൾ ഉള്ള  ചിലവന്നൂരിലെ അഴിമതി താരതമ്യം ചെയ്‌തുകൊണ്ടുള്ള പോസ്റ്റും, ചിലവന്നൂർ വിഷയത്തിലെ പോസ്റ്റുകളും പിൻവലിക്കണം എന്ന് വക്കീൽ നോട്ടീസിൽ ആവശ്യപെടുന്നു. കൃത്യമായ തെളിവുകൾ ഇല്ലാതെ രാഷ്‌ട്രീയ എതിരാളികൾക്കെതിരെ ആരോപണം ഉന്നയിക്കുന്ന പി.ടി. തോമസ് ആണ് അവനവൻതിരെ തെളിവുകൾ ഉള്ള വിഷയത്തിൽ ഒന്നര കോടി ആവശ്യപ്പെട്ടുകൊണ്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment