മുംബൈയില്‍ മെട്രോ റെയില്‍ കാര്‍ ഷെഡിനായി കൂട്ട മരംമുറി; പ്രതിഷേധം




മുംബൈ: മെട്രോ റെയില്‍ കാര്‍ ഷെഡിനായി ആരേ കോളനിയിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ പ്രതിഷേധിച്ച പ്രരിസ്ഥിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 20ഓളം പ്രതിഷേധക്കാരെയാണ് പോലിസ് അറസ്റ്റ് ചെയതത്. കൂടാതെ 30 പേര്‍ക്കെതിരേ കേസെടുത്തു. 2500 അധികം മരങ്ങളുള്ള മുംബൈ നഗത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരെ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരായ പ്രതിഷേധം ദീര്‍ഘനാളായി തുടരുകയാണ്.


ഇന്ന് പുലര്‍ച്ചയാണ് ആരേ കോളനിയില്‍ മരം മുറിക്കാനെത്തിയെ അധികൃതരെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്. 2500ഓളം മരങ്ങളാണ് വെട്ടിമാറ്റുന്നത്. മരം മുറിക്കുന്നതിനെതിരേ സമര്‍പ്പിച്ച നാല് ഹരജികള്‍ ബോംബെ ഹൈകോടതി തള്ളിരുന്നു. സുപ്രിംകോടതിയുടേയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്.


ഇതോടെയാണ് മെട്രോ അധികൃതര്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന നടപടികളിലേക്ക് കടന്നത്. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയെങ്കിലും ആ ഉത്തരവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച്‌ 15 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ നടപടികളിലേക്ക് കടക്കാവൂ എന്നാണ് പരിസ്ഥിതിവാദികളുടെ വാദം. അതിനാല്‍ മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.


എന്നാല്‍ സപ്തംബര്‍ 13ന് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിട്ടുണ്ടെന്നും ഹൈക്കോടതി വിധിക്കായാണ് ഇതുവരെ കാത്തിരുന്നതെന്നും മുംബൈ മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു. മുംബൈയുടെ ശ്വാസകോശം അന്നറിയപ്പെടുന്ന മരങ്ങളാണ് അധികൃതര്‍ നശിപ്പിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. മരം മുറിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവുമായി കൂടുതല്‍ പേരാണ് ആരേ കോളനിയില്‍ എത്തുന്നത്.


പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാ‍ര്‍ട്ടി പ്രവര്‍ത്തകരും അടക്കം ശക്തമായ പ്രതിഷേധമാണ് മേഖലയില്‍ തുടരുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധിക്കാനെത്തിയ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയെയും കസ്റ്റഡിയില്‍ എടുത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment