നിയമം ലംഘിച്ച് പണിതുയർത്തിയ ശോഭാ സിറ്റി പൊളിക്കണമെന്ന ആവശ്യം ശക്തമാകുന്നു




അധികാരത്തിൽ എത്തുന്നവർ തങ്ങൾക്ക് അധികാരം നൽകിയ ജനങ്ങളെ കോർപ്പറേറ്റ് ശക്തികൾക്ക് ചവിട്ടി മെതിക്കാൻ വിട്ടു കൊടുക്കുന്നതിൻ്റെ ഉദാഹരണമാണ് ശോഭ സിറ്റിയുടെ പേരിൽ തൃശൂരിൽ നടക്കുന്നത്. ഇത്തരം സംഭവങ്ങളാണ് ഇന്ന് ഇന്ത്യയിൽ സജ്ജീവമായി നടക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച ദക്ഷിണേന്ത്യൻ കോ-ഓർഡിനേറ്റർ പി.ടി.ജോൺ ചൂണ്ടിക്കാട്ടി. 


മാസങ്ങളായി ദൽഹിയിൽ നടക്കുന്ന കർഷക സമരവും പ്രാദേശിക തലങ്ങളിൽ ചെറുതും വലുതുമായ കമ്പനികൾ നടത്തുന്ന അതിക്രമങ്ങൾക്കും കയ്യേറ്റങ്ങൾക്കു മെല്ലാമെതിരേ നടക്കുന്ന സമരങ്ങളുമെല്ലാം  കോർപ്പറേറ്റ്-ഭരണകൂട കൂട്ടുകെട്ടി നെതിരേയുള്ള ജനങ്ങളുടെ പിടച്ചിലും പ്രതിരോധവുമാണ്. കോർപ്പറേറ്റുകളുടെ പൊതുസമ്പർക്ക മാനേജർമാരും ഉദ്യോഗസ്ഥരും ചേർന്ന് രാഷ്ട്രീയ നേതൃത്വത്തിൻ്റെ ഒത്താശയോടെ നടത്തുന്ന ജനാധിപത്യത്തിൻ്റെ ‘മാനേജ് മെൻറ്’/കൈകകാര്യം ചെയ്യൽ’ ആണ് രാജ്യത്തു നടക്കുന്നത്.ശേഭാസിറ്റി മാതൃകയിലുള്ള കൈയ്യേറ്റം ഇതിൻ്റെ ആവർത്തനമാണ്.  


വ്യാജ രേഖയുടെ അടിത്തറയിൽ നിർമ്മിച്ച ശോഭസിറ്റിക്കെതിരേയുള്ള സമരം വികസന പ്രവർത്തനങ്ങളിൽ  ജനകീയാധികാരം സ്ഥാപിച്ചെടുക്കാനുള്ള ചെറുത്തു നിൽപ്പുകളുടെ ഭാഗമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വിവരാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് അഭിപ്രായപ്പെട്ടു. ഒരുഭാഗത്ത് ഭരണാധികാ രികൾ കർക്കശമെന്നു പറഞ്ഞുണ്ടാക്കുന്ന നിയമങ്ങൾ,മറുഭാഗത്ത് അതേ ഭരണാധി കാരികളുടെ ഒത്താശയോടെ കോർപ്പറേറ്റുകൾ കീറി കാറ്റിലെറിഞ്ഞ്, തങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുകയാണ്.


ശോഭാ സിറ്റിക്കായി ഉണ്ടാക്കിയ നികത്തൽ ഉത്തരവുകളുടെ സത്യവസ്ഥയിൽ സംശയം തോന്നിയ അഡീ.അഡ്വക്കേറ്റ് ജനറൽ നിർദ്ദേശിച്ചതനുസരിച്ച് അന്വേഷ ണം നടത്തിയ മധ്യ മേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കലക്ടർ ഏക്കറോളം നെൽവയലാണ് കൃത്രിമ സർക്കാർ അനുമതി ഉപയോഗിച്ച് നികത്തിയാണ് ശോഭാ സിറ്റിനിർമ്മിച്ചത് ഏന്ന് കണ്ടെത്തിയത്.6.12.07ലെ തൃശൂർ അഡീ. തഹസിൽദാരുടെ ബി5-11686/07 റിപ്പോർട്ട് ആധാരമാക്കിയാണ് നികത്തൽ അനുമതി കൊടുത്തത്. അന്നാണ് പുതിയ ആർ.ഡി.ഒ ചുമതല എടുത്തത്.ചുമതല എടുത്ത ഉടൻ അദ്ദേഹം സ്ഥലപരിശോധന നടത്തി അനുമതി കൊടുത്തു എന്നത് വിശ്വസിക്കാനാവില്ല എന്ന് വിജിലൻസ് ഡെപ്യൂട്ടി കലക്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്.


വ്യാജരേഖ ഉണ്ടാക്കിയവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ലാൻറ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശ പ്രകാരം തൃശൂർ ജില്ലാ കലക്ടർ ആർ.ഡി.ഒക്ക് നിർദ്ദേശം നൽകി.രാഷ്ട്രീയധീനമുള്ള ശോഭാ ഗ്രൂപ്പ് ഉടമക്കെതിരെ കേസ് എടുക്കാൻ പൊലിസ് ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വരാജ് പാർട്ടിയുടെ നേതൃത്വത്തിൽ മാർച്ചു ധർണ്ണയും നടത്തിയത് . നെൽവയൽ/ തണ്ണീർ തട നിയമത്തെ പരമാവധി അട്ടിമറിച്ച കേരള ത്തിലെ ഇടതുപക്ഷ / ഐക്യ മുന്നണി സർക്കാരുകളുടെ ചെയ്തികളാണ് ഇത്തരം ഒരവസ്ഥക്ക് അവസരമൊരുക്കിയത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment