മഴ കുറഞ്ഞതോടെ ക്വാറികൾ വീണ്ടും പ്രവർത്തനം തുടങ്ങുന്നു




കാലവർഷം ശക്തമായതോടെ മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ക്വാറികൾക്കുള്ള വിലക്ക് ഇന്ന് അവസാനിക്കും. ജൂലൈ 22 തിങ്കളാഴ്ച്ച മുതലാണ് ക്വാറികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. മൂന്ന് ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയിരുന്നത്. നാളെ മുതൽ ഈ ക്വാറികൾ വീണ്ടും തുറന്ന് പ്രവർത്തിക്കും.


കാലവർഷം ശക്തമായതോടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മറ്റ് അപകടങ്ങൾ എന്നിവ ഉണ്ടാകാതിരിക്കാനാണ് ക്വാറികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജില്ലാ കളക്ടർ ജാഫർ മാലിക് ഏർപ്പെടുത്തിയ വിലക്ക് നാളെ അവസാനിക്കുമ്പോഴും ഉരുൾപൊട്ടൽ ഭീഷണിയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ജില്ലയിൽ മഴയ്ക്ക് ഇപ്പോഴും പൂർണ്ണ ശമനമായിട്ടില്ല. 


അതേസമയം, ഒരു മഴ പോലും ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ക്വാറികളുടെ പ്രവർത്തനാനുമതി സ്ഥിരമായി തന്നെ റദ്ദാക്കേണ്ടതുണ്ട്. കേരളത്തിൽ മഴ സാധ്യത ഇനിയും മാസങ്ങൾ വരെ നിലനിൽക്കുമെന്നതിനാൽ ഇത്തരം ക്വാറികളുടെ നടത്തിപ്പ് അപകടങ്ങളുടെ തോത് ദിവസം തോറും വർധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment