തിമിംഗലങ്ങൾക്കു ഭീഷണിയായി കടൽ കാക്കകൾ !




അറ്റ്‌ലാന്റിക് സമുദ്രത്തിലെ പക്ഷികൾ, Kelp Gulls,തിമിംഗല കുഞ്ഞുങ്ങളെ കൊത്തി കൊല്ലുന്നു.അവശ്വസിക്കാനായി ഉയരുമ്പോൾ മുതുകിൽ നിന്ന്(തിമിംഗലക്കൊഴുപ്പ്)ബ്ലബ്ബർ തിന്നുന്നതിലൂടെ വലിയ മുറുവകൾ മരണകാരണമാകു കയാണ്.

 

അർജന്റീനയുടെ കിഴക്കൻ തീരത്തുള്ള പെനിൻസുല വാൽ ഡെസിലാണ് ഈ കാഴ്ച കാണുന്നത്.പക്ഷികൾ തിമിംഗലങ്ങ ൾ ഉപരിതലത്തിലെത്തുന്നതിനായി കാത്തിരിക്കുന്നു.അവ കുതിച്ചു വരുമ്പോൾ,തിമിംഗലത്തിന്റെ മാറത്ത് പക്ഷികൾ കുത്തി മുറിവേൽപ്പിക്കുന്നു.

 


അർജന്റീനയിലെ കാക്കകൾ തിമിംഗലക്കുഞ്ഞുങ്ങളുടെ പുറകിൽ നിന്ന് എങ്ങനെ തിമിംഗലക്കൊഴുപ്പ്(Blubber)  മുറിവുണ്ടാക്കി എടുക്കാമെന്ന് കണ്ടെത്തി അത് അവരെ കൊല്ലാൻ ഇടയാക്കുമെന്ന് പഠനം കണ്ടെത്തി.

 

ആക്രമണങ്ങൾ വളരെ വേദനാജനകവും വലിയതും ആഴത്തിലുള്ളതുമായ മുറിവുകൾ ഉണ്ടാക്കുന്നു,പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ പുറകിൽ,പക്ഷികൾ തിമിംഗലങ്ങളിൽ(Right Whales)നിന്ന് ചർമ്മത്തിന്റെ പാളികൾ തീറ്റയായി ഉപയോഗി ച്ചിരുന്നു.ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ്,അവരിൽ ചിലർ തിമിംഗലങ്ങളുടെ പുറം കൊഴുപ്പ് കൊത്തി എടുക്കുവാൻ തുടങ്ങി.ആ വിവരം തലമുറകളിലെയ്ക്കു കൈമാറി.

 


കുഞ്ഞുങ്ങളിൽ അവശേഷിച്ച മുറിവുകൾ പോറലുകൾ മുതൽ വലിയ മുറിവുകൾ വരെ കൊണ്ട് പുറകിലെ വലിയ ഭാഗം മൂടുന്നു,ഒരു മീറ്റർ നീളമോ അതിലും വലുതോ ആകാം അത് മരണത്തിലെക്കു നയിക്കുകയാണ്.

 


മോശമായി കൈകാര്യം ചെയ്യുന്ന മാലിന്യങ്ങളും മീൻപിടിത്ത മാലിന്യങ്ങളും വർധിച്ചതുകൊണ്ട്  കാക്കകളുടെ എണ്ണം വർധി ച്ചതാണ് കടൽ കാക്കകളിൽ ഈ സ്വഭാവമാറ്റത്തിന് കാരണം.

 

1970 നും 2017 നും ഇടയിലുള്ള ആകാശ ഫോട്ടോ ഗ്രാഫുക ളിൽ നിന്നും കാഴ്ചകളിൽ നിന്നുമുള്ള രേഖകൾ പരിശോധിച്ച പ്പോൾ, മുറിവുകൾ ഇരട്ടിയായതായി ഗവേഷകർ കണ്ടെത്തി,   തിമിംഗലത്തിന്റെ ഒന്നാം ജന്മദിനത്തിന് മുമ്പ് മരണപ്പെടുന്നു. .

 

വംശനാശ ഭീഷണി നേരിട്ടിരുന്ന തിമിംഗലത്തിന്റെ(Right Whales)ഇളകി നിൽക്കുന്ന തൊലി കൊത്തി തിന്ന് തിമിംഗല ത്തെ സഹായിച്ചിരുന്ന കടൽ കാക്കകൾ അവരുടെ ഭക്ഷണ സ്വഭാവത്തിലെ മാറ്റത്തിലൂടെ തിമിംഗലങ്ങളുടെ കൊഴുപ്പ് കൊത്തി എടുക്കാൻ തുടങ്ങിയത് ഭീമൻ ജീവികളുടെ നില നിൽപ്പിന് കാരണമായി മാറിയിരിക്കുന്നു.

 

കാലാവസ്ഥാ വ്യതിയാനവും മാലിന്യങ്ങളുടെ സാനിധ്യവും കടൽകാക്കളിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment