വേനൽ മഴക്കൊപ്പം ബംഗാൾ കടലിൽ ചുഴലിക്കാറ്റും


First Published : 2024-05-22, 01:39:53pm - 1 മിനിറ്റ് വായന


ഉഷ്ണതരംഗത്തിൽ നിന്ന് വേനൽ മഴയിലെക്ക് കേരളം നീങ്ങുമ്പോൾ 10ജില്ലകളിൽ കുറഞ്ഞ മഴയാണ് ലഭിച്ചിട്ടുള്ള ത്.ഞായർ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വർഷപാതം കിട്ടിയത് പത്തനംതിട്ട, ളാഹയിൽ .190 mm മഴ ളാഹയിൽ കിട്ടി,കൊല്ലം ടൗണിൽ ഏകദേശം19 mm 24 മണിക്കൂറിനുള്ളിൽ ഉണ്ടായിരുന്നു.

 

സംസ്ഥാനത്ത് വേനൽമഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന പത്തനംതിട്ട ജില്ലയിലെ മഴക്കുറവിന് പരിഹാരമായിട്ടുണ്ട്.

25% മഴ കുറവായിരുന്നു ജില്ലയിൽ.മാർച്ച് 1 മുതൽ വരെ ലഭിക്കേണ്ട 430mm മഴ കിട്ടിക്കഴിഞ്ഞു.

 

തിരുവനന്തപുരം ജില്ലയിൽ ആവശ്യത്തിലേറെ മഴ ലഭിച്ചു. (280mm ലഭിക്കേണ്ട സ്ഥാനത്ത് 340 mm).കോട്ടയം,പാലക്കാട്  ശരാശരി മഴ ലഭിച്ചു.10 ജില്ലകളിൽ മഴ കുറവാണ്.ഇടുക്കി യിലും കാസർകോട്ടും 41% ആണ് മഴക്കുറവ്.

 

മെയ് 30 ന് എത്തുമെന്നു പ്രഖ്യാപിച്ച കാലവർഷം ഏതാനും ദിവസം മുൻപ് കേരള തീരത്ത് സാന്നിധ്യമറിയിക്കും.അറബി ക്കടലിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നു നിരീക്ഷകർ പറയുന്നു.

 

കാലവർഷ മേഘങ്ങൾ മാലദ്വീപും കടന്ന് കന്യാകുമാരിക്കു താഴെയുള്ള കോമോറിൻ കടൽ മേഖലയിൽ വരെ വൈകാതെ എത്തും.

 

ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെടുന്ന ന്യൂന മർദം സാധാരണ രീതിയിൽ വടക്കോട്ടു നീങ്ങി ഒഡീഷയിലോ

സുന്ദർബൻ–ബംഗ്ലദേശ് തീരത്തോ ചിലപ്പോൾ മ്യാൻമറിലേ ക്കോ കയറുകയാണ് പതിവ്.

 

അറബിക്കടലിലും ഒരു സമാന്തര ന്യൂനമർദം രൂപപ്പെട്ടാൽ രണ്ടും കൂടിയുള്ള പരസ്പര ആകർഷണം എങ്ങനെ മഴ മേഘ ങ്ങളുടെ ഗതിയെ ബാധിക്കും എന്ന് പറയാൻ കഴിയില്ല.

അറബിക്കടലിൽ മാത്രം ന്യൂനമർദം രൂപപ്പെട്ട വർഷങ്ങളിൽ കാലവർഷം മുഴുവനായി ഒമാൻ തീരത്തേക്ക് മാറിപ്പോയ അനുഭവമുണ്ട്.

 

മെയ് 22 ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ആദ്യം വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങുകയും മെയ് 24 ന് പുലർച്ച യോടെ ബംഗാൾ ഉൾക്കടലിൻ്റെ മധ്യഭാഗത്ത് ന്യൂനമർദമായി കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് നിരീക്ഷികർ പറഞ്ഞു.ഈ മൺസൂൺ സീസണിനു മുമ്പുള്ള ആദ്യത്തെ ചുഴലിക്കാറ്റിന് Cyclone Remal എന്നാണ് പേർ.

 

മെയ് 23 രാവിലെ മുതൽ മധ്യ ബംഗാൾ ഉൾക്കടലിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40-50 k.m മുതൽ 60 k.m വരെ വേഗത യിൽ വീശാൻ സാധ്യതയുണ്ട്.ഇത് 24-ന് രാവിലെ മുതൽ വടക്കൻ ബംഗാൾ ഉൾക്കടലിൻ്റെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കും.കാറ്റിൻ്റെ വേഗത മണിക്കൂറിൽ 70 k.m ആകാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment