വേനലിൽ താൽകാലിക ആശ്വാസമായി മഴ വരുന്നു




ചുട്ടുപൊള്ളുന്ന വേനലിൽ താൽകാലിക ആശ്വാസമായി ഇന്നലെ സംസ്ഥാനത്ത് മഴ ലഭിച്ചു. മാ​ര്‍​ച്ച്‌​ ഒ​ന്ന്​ മു​ത​ല്‍ മേ​യ്​ 31വ​രെ​യാ​ണ്​ കേ​ര​ള​ത്തി​ല്‍ വേ​ന​ല്‍​മ​ഴ​ക്കാ​ലം. മാർച്ച് പിറന്ന് രണ്ടാം ദിനം തന്നെ മഴ ലഭിച്ചതിനാൽ മഴ തുടരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളി​ല്‍ മാ​ര്‍​ച്ച്‌​ ആറു​വ​രെ കാ​ലാ​വ​സ്​​ഥ വ​കു​പ്പ്​ മ​ഴ പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്


ആ​ദ്യ​ദി​നം കോ​ഴി​ക്കോ​ടും ക​ണ്ണൂ​രി​ലും ത​ര​ക്കേ​ടി​ല്ലാ​ത്ത മ​ഴ​ ല​ഭി​ച്ചു. കോ​ഴിക്കോട്​ 0.1 ഒ​ന്നി​ന്​ പ​ക​രം 1.9 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 1767 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. ക​ണ്ണൂ​രി​ല്‍ ഒ​ര​ു മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യി​ല്‍ 200 ശ​ത​മാ​നം മ​ഴ​യാ​ണ്​ അ​ധി​കം ല​ഭി​ച്ച​ത്. 0.3ന്​ ​പ​ക​രം 0.2 മി.​മീ മ​ഴ​യാ​ണ്​ കേ​ര​ള​ത്തി​ല്‍ വേ​ന​ല്‍​മ​ഴ​യി​ല്‍ ഒ​റ്റ​ദി​വ​സം ല​ഭി​ച്ച​ത്.


എന്നാൽ, ര​ണ്ട​ര മി​ല്ലി​മീ​റ്റ​റി​ല്‍ അ​ധി​കം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ക​ലാ​വ​സ്​​ഥ വ​കു​പ്പ്​ മ​ഴ​യാ​യി ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ. ബാ​ക്കി 12 ജി​ല്ല​ക​ളി​ലും രേ​ഖപ്പെടു​ത്താ​ന്‍ ആ​വു​ന്ന അ​ത്ര പോ​ലും മ​ഴ പെ​യ്​​തി​ട്ടു​മി​ല്ല. എ​ന്നാ​ല്‍, തെ​ക്കും വ​ട​ക്കും ജി​ല്ല​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും നേ​രി​യ തോ​തി​ല്‍ മ​ഴ പെ​യ്​​തി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്​ ജി​ല്ല​യി​ല്‍ പ​ട്ടാമ്പി (37), പാ​ല​ക്കാ​ട്​ (25.2), തൃ​ത്താ​ല (14.2) മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു​വെ​ങ്കി​ലും ജി​ല്ല​ക്ക്​ ല​ഭി​ക്കേ​ണ്ട 0.3 വി​ഹി​ത​മാ​യി​ല്ല. പെ​രു​മ്ബാ​വൂ​രി​ല്‍ (15), പൊ​ന്നാ​നി​യി​ല്‍ (14.4) മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു.


കേ​ര​ള​ത്തി​ലാ​കെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​ത്. ഇ​ത്​ ചൂ​ട്​ കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യ​ക​മാ​ണെ​ങ്കി​ലും​ പു​ഴു​ക്കം കൂ​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​​ സൃ​ഷ്​​ടി​ക്കു​ക. പ​ക​ലിനൊപ്പം രാ​ത്രി​യി​ലും പു​ഴു​ക്കം വ​ല്ലാ​തെ കൂ​ടി. വ​ര​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍​നി​ന്നും ഈ​ര്‍​പ്പ​മു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ മാ​റു​ന്ന​താ​ണ്​ പു​ഴു​ക്കം കൂ​ട്ടു​ന്ന​ത്. പ​ക​ലി​ല്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്നും ഭൂ​മി​യി​ലേ​ക്ക്​ വ​രു​ന്ന താ​പ​വി​കി​ര​ണ​ങ്ങ​ള്‍ ​ശൂ​ന്യാ​കാ​ശ​ത്തി​ലേ​ക്ക്​ രാ​ത്രി​യി​ല്‍ തി​രി​ച്ചു​പോ​കാ​ത്ത​താ​ണ്​ പു​ഴു​ക്കം കൂ​ടാ​ന്‍ കാ​ര​ണം. മേ​ഘാ​വൃ​ത ആ​കാ​ശ​വും ഈ​ര്‍​പ്പ​മു​ള്ള അ​ന്ത​രീ​ക്ഷ​വു​മാ​ണ്​ തി​രി​ച്ചു​പോ​ക്കി​ന്​ ത​ട​സ്സ​മാ​വു​ന്ന​ത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment