തലക്കാവേരിയും വരണ്ടുണങ്ങി !




കാപ്പിത്തോട്ടങ്ങൾക്ക് പേരുകേട്ട ദക്ഷിണ കർണാടകയിലെ കുടക് ജില്ല അഭൂതപൂർവമായ വരൾച്ചയെ അഭിമുഖീകരിക്കു കയാണ്.ആറ് മാസത്തെ തുടർച്ചയായ മഴയുടെ സവിശേഷത യായിരുന്നു പ്രദേശം.കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തലക്കാവേരിയുടെ പ്രദേശം വരണ്ടുണങ്ങി.വെളളമില്ലാത്ത നദി ജനവാസ കേന്ദ്രങ്ങൾക്കും കാപ്പി വിളകൾക്കും വന്യ ജീവി കൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

 

വെള്ളത്തിൻ്റെ അഭാവം വന്യജീവികൾക്ക് അവശ്യ വിഭവ ങ്ങൾ നഷ്ടപ്പെടുത്തുക മാത്രമല്ല,നദിയെ ആശ്രയിച്ചുള്ള ഉപ ജീവനമാർഗ്ഗം ഇല്ലാതായി.ഒരുകാലത്ത് ആന കുളി,നദിയിലെ സാഹസിക യാത്ര ആസ്വദിക്കാൻ എത്തിയിരുന്നവർ ഇന്നില്ല.

 

 

കുടകിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാപ്പി കർഷകർ ക്ക് വരൾച്ച ഇരട്ട ഭീഷണിയാണ്.മഴയുടെ അഭാവം വിളകൾ ക്ക് നാശം വിതയ്ക്കുന്നു.

 

സമൃദ്ധിയുടെയും ചൈതന്യത്തിൻ്റെയും പ്രതീകമായിരുന്ന കാവേരി ഇപ്പോൾ പ്രതിസന്ധിയുടെ സാക്ഷ്യപത്രമായി നില കൊള്ളുന്നു.ഓരോ ദിവസം കഴിയുന്തോറും വരൾച്ച രൂക്ഷ മാകുകയാണ്.

 

കഴിഞ്ഞ ദശകത്തിൽ ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2014 മുതൽ 2023 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് കുഴിച്ച കിണറുകളുടെയും കുഴൽക്കിണറുകളുടെയും ജല നിരപ്പ് താഴുകയാണ്.

 

ജില്ലാ ഭൂഗർഭജല ഓഫീസിൽ നിന്നുള്ള രേഖകൾ പ്രകാരം, 2014-ൽ 13.4 മീറ്ററായിരുന്ന ബോർവെൽ ഭൂഗർഭ ജലനിരപ്പ് 2023-ൽ 15.7 മീറ്ററായി.കുഴിച്ച കിണറുകളിലെ ഭൂഗർഭജല നിരപ്പും താഴുകയാണ്.(6 മീറ്ററിൽ നിന്ന് 6.7 മീറ്ററായി).

 

 

ഒരിക്കലും വറ്റില്ലെന്ന് തമിഴർ കരുതിയ നദി ഇന്ന് ഇല്ലാതാകലി ൻ്റെ വക്കിലാണ്.ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ജല സ്രോതസ്സുകളുടെ അമിതമായ ചൂഷണം,കാലാവസ്ഥാ വ്യതി യാനം മൂലമുണ്ടാകുന്ന മഴയുടെ വ്യതിയാനം എന്നീ ഘടകങ്ങ ളാണ് കുടകിലെ ജലപ്രതിസന്ധിക്ക് കാരണം.

 

പ്രദേശത്തിൻ്റെ അവശ്യ നദികളുടെ വൃഷ്ടിപ്രദേശങ്ങൾ സം രക്ഷിക്കുന്നതിനായി വൃഷ്ടിപ്രദേശ സംരക്ഷണ നയം സ്വീക രിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു. കുടകിൻ്റെ അതിലോലമായ പാരിസ്ഥിതികത സംരക്ഷിക്കുന്ന തിന് ഭൂമി പരിവർത്തനത്തിലെ പരിമിതികൾ,നഗര വിപുലീക രണത്തിലെ നിയന്ത്രണങ്ങൾ,ടൂറിസം പ്രവർത്തനങ്ങളുടെ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള കർശനമായ നടപടികൾ  വേണ്ടി വരും.

 

ഇന്ത്യയിലെ കാപ്പി ഉൽപാദനത്തിൻ്റെ ഏകദേശം 30% ഈ ജില്ല യിൽ നിന്നാണ്.1.2 ലക്ഷം ടൺ ഉൽപ്പാദനം നടക്കുന്നു.മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാപ്പിയുടെ ജീവനാഡിയായ Blossom Shower(വേനൽ മഴ)ജില്ലയിലെ പല ഗ്രാമങ്ങളിലും ലഭിച്ചിട്ടില്ല. കാപ്പി ചെടികൾ ഉണങ്ങി നശിക്കുകയാണ്.

 

 

ബാംഗ്ലൂർ നഗരം Zero Day യിൽ എത്തുന്ന അവസ്ഥ വാർത്ത കളിൽ സജീവമായി, അതിലും പ്രകൃതി രമണീയമായിരുന്ന കുടക് വൻ തിരിച്ചിടിയിലാണ് .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment