തമിഴ്‌നാട് : ഖനന മാഫിയകൾ നടത്തുന്ന കൊലപാതകങ്ങൾ വർധിക്കുന്നു !
First Published : 2025-06-16, 02:22:35pm -
1 മിനിറ്റ് വായന

ഖനന രംഗത്തെ കൊള്ളകളും ബന്ധപ്പെട്ട കൊലകളും തമിഴ്നാട്ടിൽ എത്ര സജീവമാണെന്ന് തെളിയച്ച സംഭവമായി രുന്നു പുതുക്കാേട്ട ജില്ലയിലെ തിരുമയം ബ്ലോക്കിൽ നടന്നത്. കരീം ജബാർ അലി ജനുവരി 17 ന് മരണപ്പെട്ടത് ഒരപകടിത്തി ലൂടെയാണ്.എന്നാൽ അത് ക്വാറി മാഫിയകളുടെ ആസൂത്ര ണത്തിലൂടെ,ട്രക്ക് കയറ്റി കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു.അലിക്ക് ക്വാറി മുതലാളിമാരുടെ ഭീഷണി ഉണ്ട് എന്ന് കോടതി സമ്മതിച്ചതും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടതുമാണ്.എന്നാൽ പോലീസ് നിഷ്ക്രിയമായി തുടർന്നു.
തമിഴ്നാട്ടിൽ നിരവധി പരിസ്ഥിതി പ്രവർത്തകരെയാണ് 40-60 ടൺ ഭാരം വഹിക്കുന്ന ട്രക്കുകളുടെ അപകടങ്ങൾ ഉണ്ടാക്കി കൊന്നു കളഞ്ഞിട്ടുള്ളത്.
മധുരൈ,ഈറോഡ്,കൃഷ്ണഗിരി,തിരുനൽവേലി,പുതുക്കോ ട്ടെ ജില്ലകളിലാണ് നിയമപരവും അനധികൃതവുമായ ഖനന ങ്ങൾ നടക്കുന്നത്.രാഷ്ട്രീയ,മത-ജാതി ,ഉദ്യോഗസ്ഥ അഴിമതി കൾക്കൊപ്പം കോടതികളും വിഷയങ്ങളിൽ മൗനം അവലംബിക്കാറുണ്ട്.
കരൂർ ജില്ലയിലെ ജഗനാഥൻ, മുകിലൻ,വില്ലേജ് ആഫീസർ ഫ്രാൻസിസ് തുടങ്ങിയ നിരവധിയാളുകളെ കൊലപ്പെടുത്തു വാൻ ഖനന മാഫിയകൾ മടിച്ചിട്ടില്ല.
തമിഴ്നാട് സർക്കാർ അലിയുടെ മരണത്തെ തുടർന്ന് നിയമിച്ച കമ്മീഷൻ കണ്ടെത്തിയ നിയമ ലംഘനങ്ങൾ നിരവധിയാണ് .6 ലക്ഷം ടൺ പാറ പൊട്ടിച്ചു മാറ്റാൻ അനുവാദം ഉള്ളിടത്തു നിന്നും 63 ലക്ഷം ടൺ പാറയാണ് കടത്തിയത്.പുതുകോട്ട ജില്ലയിലെ ഒരു ബ്ലോക്കിൽ നിന്നു മാത്രം സർക്കാരിന് 257 കോടി രൂപയുടെ നഷ്ടം സംഭവിച്ച തായി കണ്ടെത്തി.സർക്കാർ കണക്കിൽ 1900 ക്വാറികളും 300 ക്രഷർ യൂണിറ്റുകളും പ്രവർത്തിക്കുന്നു .അവയുടെ എണ്ണം എത്രയൊ അധികമാണ്.സർക്കാരിന് ആകെ ലഭിക്കുന്ന മൊത്തം വരുമാനം 2000 കോടി രൂപ മാത്രവും.
ഖനനത്തിൽ നിയമത്തിൽ പറയുന്ന നിബന്ധനകൾ മറന്നാണ് ഖനനം നടത്തി വരുന്നത്.കുഴികളുടെ ആഴം150 മീറ്റർ കടന്നും പോകാറുണ്ട്.ബഞ്ച് കട്ടിംഗ് നടത്താറില്ല.ജലശ്രോതസ് മോശ മാകുന്നു.കുഴികൾക്കു ചുറ്റും വേലി കെട്ടാത്തതിനാൽ നിരവധി മനുഷ്യരും നാൽ കാലികളും വീണു മരിച്ചു .പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ അന്തരീക്ഷ ത്തിൽ പടരുന്നു.2 km വരെ പ്രകമ്പനങ്ങൾ ഉണ്ടായി നാട് ബുദ്ധി മുട്ടുകയാണ്.അപ്പോഴും ഖനനം തടസ്സമില്ലാതെ തുടരു കയാണ്.
തമിഴ്നാട് സംസ്ഥാനത്തെ സമാന്തര സാമ്പത്തിക ശക്തിയാ യി പ്രവർത്തിക്കുന്ന മണൽ -പാറ മാഫിയ സംഘങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ കൂട്ടുനിൽക്കുമ്പോൾ കോടതി കൾ പലപ്പോഴും ഖനന ലോബിക്കു ഗുണം ചെയ്യുകയാണ്.
കേരളത്തിലെ ഖനന ലോബികളെക്കാൾ വലിയ തരത്തിലു ള്ള നിയമ ലംഘനങ്ങളും കൊലപാതകങ്ങളും തമിഴ്നാട്ടിലെ പലയിടങ്ങളിലും സംഭവിക്കുന്ന വിവരങ്ങൾ വിശദമായി പുറത്തു കൊണ്ടുവരുവാൻ Frontline മാഗസിൻ തയ്യാറായ തിനെ അനുമോദിക്കണം.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
.jpg)
.jpg)