താർ മരുഭൂമിയെ പച്ചപ്പ് പൊതിയുന്നു !




വരണ്ട വിസ്തൃതിക്ക് പേരുകേട്ട ഇന്ത്യയുടെ താർ മരുഭൂമി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കാരണം പച്ച പുതക്കുന്നു എന്ന് പഠനം സൂചിപ്പിക്കുന്നു.

 

 

ലോകമെമ്പാടുമുള്ള പല മരുഭൂമികളും താപനില വർദ്ധന യാൽ വികസിക്കുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും,താർ മരുഭൂമി ഈ പ്രവണതക്കൊപ്പമല്ല,അടുത്ത നൂറ്റാണ്ടിൽ പച്ചയായി മാറുമെന്ന് ഗവേഷകർ പറഞ്ഞു.താർ മരുഭൂമിക്ക് ഭാഗികമായി രാജസ്ഥാനിലും പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലുമായി 2 ലക്ഷം ച. km വിസ്തൃതിയുണ്ട്. ലോകത്തെ ഏറ്റവും വലിയ 20-ാമത്തെ മരുഭൂമിയും ഏറ്റവും വലിയ 9-ാമത്തെ ചൂടുള്ള ഉപ ഉഷ്ണമേഖലാ മരുഭൂമിയുമാണ്.

 

 

ആഗോളതാപനത്തിന്റെ സ്വാധീനത്തിൽ ഭൂമിയിലെ മരുഭൂമിക ളുടെ വളർച്ചയെക്കുറിച്ച് നിരവധി പഠനങ്ങൾ പ്രവചിച്ചിട്ടുണ്ട്. ഉദാഹരണത്തിന്,2050-ഓടെ സഹാറ മരുഭൂമിയുടെ വലിപ്പം പ്രതിവർഷം 6,000 ച. km ലധികം വർദ്ധിക്കുമെന്ന് വിദഗ്ധർ കണക്കാക്കി .

 

 

 

1901-നും 2015-നും ഇടയിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെ യും  വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ശരാശരി മഴയിൽ 10-50% വർദ്ധനവുണ്ടായി.ഹരിതഗൃഹ വാതക സാഹചര്യങ്ങ ളിൽ മഴ 50-200% വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

 

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മറ്റൊരു പ്രതിഭാസ മാണ് താർ മരുഭൂമിയിൽ കുറച്ചു നാളുകളായി ലഭിച്ചു വരുന്ന ഉയർന്ന തോതിലെ മഴ .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment