2035 കൊണ്ട് തിരുവനന്തപുരം കാർബൺ ന്യൂട്രൽ ആക്കുമെന്ന് കോർപ്പറേഷൻ !




കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ കൈ കാര്യം ചെയ്യുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതി നും നഗരത്തിലെ നിർമാണ മേഖലയെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കോർപ്പറേഷൻ World Resources Institute (WRI-India)മായി ചേർന്ന് നഗര പ്രവർത്തന പദ്ധതി തയ്യാറാക്കാൻ കരാറിൽ ഏർപ്പെട്ടു.നെറ്റ് സീറോ കാർബണും പ്രതിരോധശേഷിയുള്ള കെട്ടിടവും എന്നതാണ് ഉദ്ദേശിക്കുന്നത്.

 

തിരുവനന്തപുരം കോർപ്പറേഷന് 2035 കൊണ്ട് കാർബൺ- ന്യൂട്രൽ പദവി കൈവരിക്കലാണ് ലക്ഷ്യം.നിർമാണ മേഖല മൂലമുണ്ടാകുന്ന ഹരിതഗൃഹ ഉദ്‌വമനത്തിൻ്റെ അളവ് പഠനം വിലയിരുത്തുകയും പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യും.പഠന വേളയിൽ, നിർമ്മാണ മേഖലയിലെ വിവിധ സംഘടനകളുമായി WRI-India ചർച്ച നടത്തും.കാലാവസ്ഥ, വിപണി സാഹചര്യങ്ങൾ,സാങ്കേതികവിദ്യ,നിക്ഷേപ സാധ്യ തകൾ തുടങ്ങിയ വിവിധ വശങ്ങൾ പഠനത്തിൻ്റെ ഭാഗമാണ് .

 

സാർവ്വദേശീയ രംഗത്തെ പുതിയ ശ്രമങ്ങൾ :

 

ഫോസിൽ രഹിത ഊർജ്ജശ്രോതസ്സിനായി ഉൽപ്പാദനം 3 ഇരട്ടിയാക്കാൻ 2024 മുതൽ 2030 വരെ പ്രതിവർഷം ശരാശരി 2 ട്രില്യൺ ഡോളർ(166.5 ലക്ഷം കോടി രൂപ)സാർവ്വ ദേശീയ മായി വേണ്ടിവരുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറി ച്ചുള്ള കോപ്പ് 28-ാമത് കക്ഷികളുടെ സമ്മേളനത്തിൽ(COP28) ധാരണയുണ്ടാക്കിയിട്ടുണ്ട്.

 

124 രാജ്യങ്ങൾ ആഗോള പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ശേഷി മൂന്നിരട്ടിയാക്കുമെന്നും 2030-ഓടെ വാർഷിക ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള വാർഷിക നിരക്ക് ഇരട്ടിയാക്കുമെന്നും പ്രതിജ്ഞയെടുത്തു.

 

വ്യാവസായികത്തിനു മുമ്പുള്ള നിലയേക്കാൾ താപനില 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ പുനരുപയോഗി ക്കാവുന്നവ മൂന്നിരട്ടിയായി വർദ്ധിപ്പിക്കുന്നതിന് 12 ട്രില്യൺ ഡോളർ(പ്രതിവർഷം 2 ട്രില്യൺ ഡോളർ)നിക്ഷേപം ആവശ്യ മായി വരും.

 

12 ലക്ഷം കോടി ഡോളറിൽ ഏകദേശം 66%(8 ലക്ഷം കോടി) ഉൽപ്പാദനത്തിനും ഗ്രിഡിലേക്കും 4 ലക്ഷം കോടി ഗ്രിഡിനായും വേണ്ടി വരും.

 

2022ൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷി 3.4-3.6 TW ആയിരുന്നു.ഇതിനർത്ഥം 2022 നും 2030 നും ഇടയിൽ ലോകം മറ്റൊരു 8.1 TW ചേർക്കേണ്ടതുണ്ട്.എന്നാൽ 2023 ൽ മേഖല ഏകദേശം 1ലക്ഷം കോടി ഡോളർ മാത്രമാണ് ആകർഷിച്ച തെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.

 

ഫോസിൽ ഇന്ധനങ്ങളുടെ ധനസഹായം പുനരുപയോഗിക്കാ വുന്നവയിലേക്ക് മാറ്റണമെന്നാണ് ധാരണ.2024-2030 കാല ഘട്ടത്തിൽ,നിലവിലെ നയങ്ങൾക്കു കീഴിൽ ലോകം 6 ലക്ഷം കോടി ഡോളറിലധികം ഫോസിൽ ഇന്ധനങ്ങളിൽ നിക്ഷേപി ക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ പണം പുനരുപയോഗിക്കാവു ന്നവയിലേക്കും ഗ്രിഡുകളിലേക്കും മാറ്റുന്നതിലൂടെ നിക്ഷേപ വിടവ് നികത്താൻ കഴിയും.

 

ലോകത്തിലെ ചില പ്രദേശങ്ങളിലെ പിന്തുണയുടെ അഭാവ മാണ് മറ്റൊരു ആശങ്ക.സബ്-സഹാറൻ ആഫ്രിക്കയിൽ നിക്ഷേപത്തിൻ്റെ  അഭാവവും കുറഞ്ഞ അന്താരാഷ്ട്ര പിന്തു ണയും കാരണം പുനരുപയോഗിക്കാവുന്നവയെ മൂന്നിരട്ടി യാക്കാനുള്ള ശ്രമത്തിൽ പിന്നിലാകാനുള്ള സാധ്യതയുണ്ട്.

 

സബ്-സഹാറൻ ആഫ്രിക്കയിലും മധ്യേഷ്യയിലും വടക്കേ ആഫ്രിക്കയിലും, 2022-നെ അപേക്ഷിച്ച് 2030-ൽ പുനരുപ യോഗിക്കാവുന്ന ഊർജ്ജശേഷി 6.6 മടങ്ങും 11.8 മടങ്ങും വളരേണ്ടതുണ്ട്.

2050 ഓടെ ഫോസിൽ ഇന്ധനത്തിൽ നിന്ന് പൂജ്യം അളവ് നേടുക എന്നതാണ് ലക്ഷ്യം.

 

തിരുവനന്തപുരം നഗരത്തെയും കാർബൺ രഹിത കോർപ്പ റേഷൻ ആക്കുകയാണ് World Resources Institute (WRI-India) മായി കോർപ്പറേഷൻ ഉണ്ടാക്കിയ ധാരണപത്രത്തിൻ്റെ ലക്ഷ്യം

 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment