ഏറ്റവും അധികം ചുട് കണ്ണൂരിൽ , കടലും ചുട്ടുപൊള്ളുന്നു




കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്നു.കഴിഞ്ഞ 10 ദിവസ ത്തിലേറെയായി 35 മുതൽ 38 ഡിഗ്രി സെൽഷ്യസിലാണ് പാല ക്കാടിൻ്റെ താപനില.മുണ്ടൂർ,പട്ടാമ്പി,മലമ്പുഴ എന്നിവിടങ്ങളി ലാണ് അധിക ചൂട് അനുഭവപ്പെടുന്നത്‌.രാവിലെ 10 മണിയാ കുമ്പോഴേക്കും നട്ടുച്ച ചൂട് ശക്തം.പുറത്തിറങ്ങിയാൽ വെയി ലേറ്റ് വാടി കരിഞ്ഞു പോകുന്ന സ്ഥിതി.പുലർച്ചെ വരെ നല്ല തണുത്ത കാറ്റ്.പിന്നീട് കൊടും വെയിലിലേക്ക് ഇറങ്ങി നടക്കു മ്പോൾ ആരോഗ്യ പ്രശ്നങ്ങളും കൂടുന്നു.മാർച്ച് പകുതി യോടെ ചൂട് 40 ഡിഗ്രിയിലെത്തും എന്നാണ് വിലയിരുത്തൽ.

 

 

തെക്കുകിഴക്കൻ അറബിക്കടലിലെ താപനില വർധിച്ച സാഹ ചര്യത്തിൽ ഉഷ്ണക്കാറ്റ് വീശിയടിക്കാനും ക്രമേണ കരയിലെ ചൂട് ഉയരാനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.കാലാവസ്ഥാ വ്യതിയാനം മത്സ്യ തൊഴിലാളികളെയും സാരമായി ബാധിച്ചു. കടൽ വെള്ളത്തിന് ചൂട് കൂടിയതോടെ മത്സ്യങ്ങൾ ഗതി മാറി യാണ് സഞ്ചരിക്കുന്നത്.ഇത് മത്സ്യലഭ്യത കുറച്ചു.3 ആഴ്ച യായി സാധാരണ കിട്ടുന്ന മത്സ്യങ്ങളുടെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.ഇന്ധന ചെലവ് താങ്ങാനാകാത്തതിനാൽ കടലിൽ പോകുന്ന ബോട്ടു കളുടെ എണ്ണവും കുറവാണ്.

 

 

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ (warmest)ജനുവരിയായി 2024 ജനുവരിയെ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ്റെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സേവന(European Union's climate change monitoring service) റിപ്പോർട്ട് പ്രകാരം,12 മാസ കാലയളവിൽ ശരാശരി താപനില ആദ്യമായി മുമ്പത്തെ നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് ഉയർന്നു.

 

 

ഈ  പ്രവണത ആഗോളതാപനത്തിലേക്കാണ് വിരൽ ചൂണ്ടു ന്നത്.1850-ൽ റെക്കോർഡുകൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ വർഷമായി 2023 ഇതിനകം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

സമീപകാലത്തെ തന്നെ ഏറ്റവും ​കനത്ത എൽ നിനോ പ്രതി ഭാസം ഉണ്ടായത് 2014-2016 കാലഘട്ടത്തിൽ ആയിരുന്നു. ലോക കാലാവസ്ഥാ തന്നെ വലിയ രീതിയിൽ മാറിക്കഴിഞ്ഞു. ആഗോള താപനില തന്നെ 2016 ന് ശേഷവും അതിന് മുമ്പും എന്ന കണക്കിനാണ് വിലയിരുത്തപ്പെടുന്നത്.2014- 2016 കാലഘട്ടവുമായി 2017-19 താരതമ്യം ചെയ്യുമ്പോൾ എൽനി നോ അത്ര ശക്തമായിരുന്നില്ല.എൽ നിനോ താപനിലയ്ക്കും ചൂടിനും കാരണമാവും എന്നാണ് വിലയിരുത്തപ്പെടാറുള്ളത്. ചില ഭാ​ഗങ്ങളിൽ ചൂട് അനുഭവപ്പെടുമ്പോൾ തന്നെ മറ്റു പ്രദേ ശങ്ങളിൽ പേമാരിക്കും പ്രളയത്തിനും കാരണമാകും.അതേ സമയം കേരളത്തിൽ കാലവർഷം എത്താൻ വൈരിയാൽ  ഉഷ്ണ തരം​ഗത്തിന് കാരണമാകും.

 

 

ഫെബ്രുവരി മാസത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട സ്ഥലങ്ങളിലൊന്ന് കണ്ണൂരാണ്.37.7 ഡിഗ്രി. പുനലൂരിൽ 35.7 ഡിഗ്രി ചൂട്.

 

വേനൽമഴയിലെ കുറവും ചൂട് കൂടാനിടയാക്കി.കുറഞ്ഞ താപനില 25 ഡിഗ്രിക്ക് മുകളിലേക്ക് പോകുന്നതും കൂടിയ താപനില 38 ഡിഗ്രിയിലെത്താനും സാധ്യതയുണ്ട്.

 

 

മനുഷ്യരെയും മൃഗങ്ങളെയും(വന്യമൃഗ ആക്രമണം വർധിച്ച സാഹചര്യം)സസ്യങ്ങളെയും ചൂട് പ്രതികൂലമായി ബാധിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment