ഭൂതി വഴി ഊരിലെ 7 ആദിവാസി കുടുംബങ്ങളോട് രാഷ്ട്രീയ നേതാവ് കാട്ടിയ കൊടും വഞ്ചന !


First Published : 2024-05-22, 02:35:48pm - 1 മിനിറ്റ് വായന


ഭൂതി വഴി ഊരിലെ7 ആദിവാസി കുടുംബങ്ങളോട് കാട്ടിയ കൊടും വഞ്ചന.

വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

മലബാര്‍ മേഖല കേന്ദ്രീകരിച്ച്, ആദിവാസി മേഖലയിലും
മനുഷ്യാവകാശ-പരിസ്ഥിതിമേഖലയിലും പ്രവര്‍ത്തിക്കുന്ന താഴെ പേര്‍ പറയുന്ന 15 അംഗ സംഘം 12.05.24 ന് ഉച്ചയോടെ അഗളി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അഗളി ഭൂതി വഴി ഊര് സന്ദര്‍ശിച്ചു. 2015 - 16 സാമ്പത്തിക വര്‍ഷത്തില്‍ ഇവിടെ നിര്‍മ്മിച്ചതായ ഏഴു വീടുകളുടെ ശോചനീയാവസ്ഥ നേരില്‍ പരിശോധിക്കുകയായിരുന്നു സന്ദര്‍ശനോദ്യേശം.

1.അഡ്വ.പി.എ.പൗരൻ
2.ടി.വി.രാജന്‍
3.ശബരിമുണ്ടക്കല്‍
4 മുസ്തഫ കെ.പി.
5.ഡോ. ഹരി പി.ജി
6കാര്‍ത്തികേയന്‍കെ
7.മാണി പറമ്പാട്ട്
8.ഗോപാലകൃഷ്ണൻഎ
9 പത്മ മോഹൻ
10 ടി.പി. കണ്ണദാസ്
11 രാജേഷ് കെ
12 സുരേഷ് ബാബു പി
13 കുട്ടൻ ജെ
14 ശിവാനി
15 എൻ ശശികുമാർ

ഈ വിഷയത്തില്‍ ബഹു.സ്‌പെഷല്‍ കോര്‍ട്ട് ഫോര്‍ എസ്.സി/ എസ്.ടി ആക്ട്, മണ്ണാര്‍ക്കാട് മുമ്പാകെ എസ്.സി. 716/ 2020 നമ്പര്‍(അഗളി സ്റ്റേഷന്‍ ക്രൈം നമ്പര്‍ 215/2019 യൂ /എസ്. 406, 420 ഐ.പി.സി& 3 (2) പ്രി ഓഫ് എസ് സി /എസ്.ടി. ആക്ട് ) അനുസരിച്ച് കേസ് നിലവിലുണ്ട്.


ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരാണ് ഭൂതി വഴി ഊരിലെ വഞ്ചിക്കപ്പെട്ട ഏഴ് കുടുംബങ്ങളും. ആസൂത്രിതമായാണ് ഏതിര്‍ കക്ഷികളായ മുഹമ്മദ് ബഷീര്‍, അബ്ദുള്‍ ഗഫൂര്‍, മുഹമ്മദ് ജാക്കീര്‍ എന്നിവര്‍ തട്ടിപ്പിന് കളമൊരുക്കിയത്. ഒന്നാം പ്രതി മുഹമ്മദ്ബഷീര്‍ സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അഗവും നിലവില്‍ നിലമ്പൂര്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ്.

22.0 2.15 തിയ്യതിയിലും 2016 ജനുവരി മാസത്തിലും കേസില്‍ മൂന്നാം പ്രതിസ്ഥാനത്തുള്ള അഗളി പഞ്ചായത്തംഗമായിരുന്ന മുഹമ്മദ് ജാക്കിറും അഗളി ഐ.ടി.ഡി.പി ഓഫീസിലെ ഉദ്യോഗ സ്ഥനായ ടി.ഇ.ഒ. നസാറുദ്ദീന്‍ എം. ഒന്നിച്ച് ഭൂതി വഴി ഊരിലെ കലാമണി (രാമകൃഷ്ണന്റെ ഭാര്യ)യുടെ വീട്ടിലെത്തുകയും ഊര് കൂട്ടം വിളിച്ച് ഊരിലെ റങ്കി,രേശി,കലാമണി,പാപ്പാള്‍, കാളികാടന്‍,ശാന്തി,ചെല്ലി എന്നീ ഏഴ് പേരോടും അവര്‍ക്ക് 2015-16 സാമ്പത്തിക വര്‍ഷത്തിലെ പട്ടിക വികസന വകുപ്പി ന്റെ അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതി പ്രകാരം വീടുകള്‍ അനുവദിച്ച് വന്നിട്ടുണ്ടെന്ന് അറിയിക്കുകയുണ്ടായി. അഗളി പഞ്ചായത്തംഗമായ മുഹമ്മദ് ജാക്കിര്‍  7 പേരേയും അഗളി ഗ്രാമപഞ്ചായത്തിലേക്ക് വിളിപ്പിക്കുകയും മുഹമ്മദ് ബഷീര്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവർ തന്റെ സുഹൃത്തുക്കളും പരിചയക്കാരുമാണെന്നും വീടുകള്‍ കോണ്‍ട്രാക്ട് എടുത്ത് നിര്‍മ്മിച്ചു നല്‍കുന്നവരാണെന്നും പറഞ്ഞ് ഈ 7 പേര്‍ക്കും പരിചയപ്പെടുത്തുകയുണ്ടായി.

തങ്ങള്‍ക്ക് നിര്‍മ്മാണ ചുമതല തരികയാണെങ്കില്‍ 
3, 82,500 രൂപക്ക് 450 ച.അടിയിലുള്ളതും നല്ല ഗുണനില വാരത്തോട് കൂടിയുള്ളതുമായ വീടുകള്‍ പണിഞ്ഞു തരുന്ന താണെന്നും അറിയിച്ചു.നിര്‍മ്മാണ പ്രവര്‍ത്തി 3 മാസത്തി നകം നിര്‍വ്വഹിക്കുന്നതാണെന്നുo ധരിപ്പിച്ചു. തങ്ങള്‍ക്ക് തുക അനുവദിച്ചു കിട്ടുന്ന മുറക്ക് പണം നല്‍കി യാല്‍ മതിയെന്നും 7 പേരോടുമായി പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു.
ഈ വിഷയത്തില്‍ ഒരു ഉടമ്പടി എഴുതി തയ്യാറാക്കുകയും അതില്‍ കലാമണിയെ കൊണ്ട് മാത്രം ഒപ്പിടുവിക്കുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്തവര്‍ ഒപ്പ് വെക്കാതി രിക്കുകയും ചെയ്തു.

വീടുകളുടെ പണികള്‍ നടന്നു വരവേ അതാത് ഘട്ടത്തില്‍ ഐ.ടി.ഡി.പി യില്‍ നിന്നും അഗളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിലെ ഹതഭാഗ്യരായ ഏഴുപേരുടെ എക്കൗണ്ടുകളിലേയ്ക്കും ഗഡുക്കളായി അനുവദിച്ചു കിട്ടിയ 3,77,500 രൂപ വീതം ഇവര്‍ നേരിട്ട് വാങ്ങിയെടുക്കുകയുണ്ടായി.

ബലക്ഷയമുള്ളതും ആവശ്യത്തിന് കമ്പികളോ സിമന്റോ ഉയോഗിക്കാതെയുമായിരുന്നു പ്രവര്‍ത്തി നടത്തിയത്.പണി പൂര്‍ത്തിയാക്കും മുമ്പ്തന്നെ ചുമരില്‍ ബോര്‍ഡ് സ്ഥാപിച്ച് പണി പൂര്‍ത്തിയായെന്ന് കരാറുകാര്‍ പറയുകയും സ്ഥലം വിടുകയും ചെയ്തു.

വീടുകളുടെ പുറംഭിത്തികളുടെ തേപ്പോ,ശുചിമുറികളോ വീടിന് വാതിലുകളോ നിലംപണി തന്നെയോ പൂര്‍ത്തീകരിക്കാതെ യുമാണ് കരാറുകാർ പണി പൂർത്തിയാക്കി എന്ന് പറഞ്ഞത്. വീട് വാസയോഗ്യമല്ലാത്ത അവസ്ഥയിലായപ്പോള്‍ ഇവര്‍ പ്രതിഷേധിച്ചു.വീടുകള്‍ വിണ്ടു കീറുകയും മഴയത്ത് ചോര്‍ ന്നൊലിക്കാനും തുടങ്ങിയതോടെ, വീടിന്റെ പണി പൂര്‍ത്തീ കരിച്ചിട്ടില്ലെന്ന് അധികൃതരെ അറിയിച്ചതിന്റെ അടിസ്ഥാന ത്തില്‍ അധികൃതര്‍ ഈ വീടുകളെ വീണ്ടും ലൈഫ് പദ്ധതി യില്‍ ഉള്‍പ്പെടുത്തി. കരാറുകള്‍ വീണ്ടും എത്തുകയും പണി പൂര്‍ത്തീകരിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ലൈഫ് പദ്ധതിയില്‍ നിന്നും ഈ ഏഴ് പേരുകളില്‍, 1, 22, 500 രൂപ വീതം 3 പേര്‍ക്കും 1, 12,500 രണ്ട് പേര്‍ക്കും വന്നത് 06.07.2018 ന് ഇവര്‍, ഊര് നിവാസികളയ ഇവരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബേങ്കിലേക്ക് വിളിച്ചു വരുത്തി. ഇവരുടെ എക്കൗണ്ടുകളില്‍ നിന്നും എന്‍.ഇ.എഫ്.ടി മുഖേനെ മുഹമ്മദ് ബഷീറിന്റെ നിലമ്പൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് തുക മാറ്റി.ബഷീറാണ് സ്ലിപ്പില്‍ തുക എഴുതി ഇവരെകൊണ്ട് ഒപ്പുവെപ്പിച്ചത്. ഇവര്‍ക്ക് 500 രുപ വീതംനല്‍കി തിരിച്ചയച്ചു.


പണി പൂര്‍ത്തിയാക്കാത്ത വീടുകളുടെ പുറം ഭാഗത്തെയും ഇരുവശത്തേയും ചുമരുകള്‍ അവരവര്‍ തന്നെ പണം ചെലവഴിച്ചാണ് സിമന്റ് തേച്ചത്.വൈദ്യുതി കണക്ഷന്‍ ലഭിക്കാനും സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. പിന്നീടാണ് തട്ടിപ്പിനിരയായതായി ഇവര്‍ മതസ്സിലാക്കിയത്.

പരാതി നല്‍കിയതിനെതുടര്‍ന്ന് അഗളി പോലീസ് അബ്ദുല്‍ ഗഫൂറിനെ ഒന്നാം പ്രതിയും ബഷീറിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. കേസ് അട്ടിമറിക്കാന്‍ ഇടപെടലുമുണ്ടായി. ഇതോടെ അന്നത്തെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലനെ കണ്ട് പരാതി പറഞ്ഞു. മന്ത്രി എ.കെ ബാലന്റെ ഇടപെടലിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി യത്. ക്രൈം ബ്രാഞ്ച് പി.എം ബഷീറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. അറസ്റ്റിലായ ബഷീര്‍ അഞ്ച് ദിവസം റിമാന്റില്‍ ജയിലിലായിരുന്നു.

കേസിന്റെ വിചാരണ നടപടി നീട്ടികൊണ്ടുപോകാനും നീക്കമു ണ്ടായി. ഇതോടെ തട്ടിപ്പിനിരയായ കലാമണി ഹൈക്കോട തിയെ സമീപിച്ചു.3 മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ഇതിനിടെ പി.എം ബഷീര്‍ ഹൈക്കോടതിയെ സമീപിച്ച് വിചാരണക്ക് സ്റ്റേ നേടുകയായിരുന്നു. സ്റ്റേ നീക്കാന്‍ ഇതുവരെയും ഹൈക്കോട തിയെ സമീപിക്കാതെ സര്‍ക്കാര്‍ ബഷീര്‍ അടക്കമുള്ള പ്രതികളെ സഹായിക്കുകയാണ്.സ്‌റ്റേ നീക്കി വിചാരണ ആരംഭിക്കാന്‍ കലാമണി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ നടപടികള്‍ക്കിടെ തട്ടിപ്പിനിരയായ പാപ്പാള്‍, കാളികാടന്‍ എന്നിവര്‍ മരണപ്പെട്ടു. അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഇരുവരും യാത്രയായത്.

മഴയില്‍ ചോര്‍ന്നൊലിക്കുന്ന വാസയോഗ്യമല്ലാത്ത വീടുകളി ലാണ് ആദിവാസികള്‍ കഴിയുന്നത്. നീതിക്കായി 8 വര്‍ഷമായി ഇവര്‍ നിയമപോരാട്ടം നടത്തുകയാണ്.
അതേസമയം ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലെയും ഒന്നാം പ്രതിയായ സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അഗവും നിലമ്പൂര്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ പി.എം ബഷീറിന് സംരക്ഷണം നല്‍കുക യാണ് സി.പി.ഐ നേതൃത്വം ചെയ്തത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.എം ബഷീറിനെ വയനാട് ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ നിലമ്പൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാ ക്കുകയും ചെയ്തത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണ്.
പ്രതികളെ സംരക്ഷിക്കുകയാണ് സി.പി.എം നേതൃത്വവും ചെയ്യുന്നത്.

നേരിൽ ബോധ്യപ്പെട്ടത് താഴെ കൊടുക്കുന്നു.

1-വീടുകള്‍ ഗുണമേന്മയില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
2-ആവശ്യമായ അനുപാതത്തില്‍ സിമന്റോ മണലോ എം സാന്റോ ഉപയോഗിച്ചിട്ടില്ല
3- കേവലം ഒരടിയാണ് വീടുകളുടെ തറകളുടെ താഴ്ച.
4- ചെറിയ മഴ ചെയ്താല്‍ പോലും സ്ലാബിലൂടെ വെള്ളം ചോരുന്നുണ്ട്.
5- അടുക്കളയുടെ പണി ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. ഗ്യാസ് സിലിണ്ടര്‍ വെക്കാന്‍ പറ്റാത്ത ഉയരമാണ് ഇവിടെത്തെ സ്ലാബിനുള്ളത് ( സ്ലാബ് മാത്രമേ വാര്‍ത്തിട്ടുള്ളൂ )
6- ചുമരുകളും മെയിന്‍ സ്ലാബ് പോലും വ്യാപകമായി. വിണ്ടുകീറിയിട്ടുണ്ട്.
7- സീലിങ്ങ് ഫാന്‍ ഘടിപ്പിക്കാന്‍ കമ്പി നോക്കിയിട്ട് കണ്ടെത്താനായില്ല. അതിനാല്‍ ഫാന്‍ ഘടിപ്പിച്ചിട്ടില്ല.
8- ചെറിയ കാറ്റടിച്ചാല്‍ പോലും മഴവെള്ളം അകത്താണ്.
9- മരപ്പണികള്‍ പൂര്‍ത്തികരിച്ചിട്ടില്ല. വാതിലുകളും മറ്റും ഘടിപ്പിച്ചിട്ടില്ല
10- വീടിന്റെ തറതന്നെ ദുര്‍ബലമാണ്.
തന്മൂലം അറ്റകുറ്റപ്പണി നടത്തിയാല്‍ പോലും താമസയോഗ്യമാക്കാനാവില്ല. 

ഞങ്ങൾ ആവശ്യപ്പെടുന്നു.

1.എട്ട് വർഷമായി നിയമ പോരാട്ടം നടത്തുന്ന ഈ ആദിവാസികൾക്ക് നീതി ഉറപ്പാക്കണം. 2.ഹൈക്കോടതിയിലെ കേസ് തീർപ്പാക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം.
3 തട്ടിപ്പിന്നിരയായ ഏഴ് ആദിവാസി കുടുംബങ്ങൾക്കും സുരക്ഷിതമായി താമസിക്കാനുതകുന്ന പുതിയ വീട് വെച്ച് നൽകാൻ  തയ്യറാവണം. 4.സമൂഹത്തിലെ ഏറ്റവും പിന്നോക്കക്കാരായ ആദിവാസികളെ കബളിപ്പിച്ച് അവരുടെ ഭവന നിർമ്മാണ ഫണ്ട് തടിയെടുത്ത പി.എം ബഷീർ ഉൾപ്പെടെയുള്ള കുറ്റവാളികൾക്കെതിരെ നിയമനടപടി എടുക്കുകയും അവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment