മരം മുറി അദാലത്തിനെതിരെ നാളെ തിരുവനന്തപുരം കളക്റ്ററേറ്റ് മാർച്ച്. പങ്കെടുക്കുക , സർക്കാരിനെ തിരുത്തുക.





സർക്കാർ നടത്തുന്ന മരം മുറിയുമായി ബന്ധപ്പെട്ട അദാലത്തിനെതിരെയുള്ള പ്രതിഷേധകൂട്ടായ്മയും മാർച്ചും .


 
ഏപ്രിൽ 13, 2023 .
സമയം: രാവിലെ 11 മണി.
വേദി: ജില്ലാ കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ,
കുടപ്പനക്കുന്ന്, തിരുവനന്തപുരം.

 


ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തി ന്റെ ഭാഗമായി "കരുതലും താങ്ങും പദ്ധതി പ്രകാരം മന്ത്രിമാ രുടെ താലൂക്ക് തല അദാലത്തിലൂടെ അവശേഷിക്കുന്ന തണൽ മരങ്ങൾ കൂടി കോടാലിക്ക് ഇരയാകാൻ പോകുന്നു.

 

സർക്കാർ സംവിധാനങ്ങളെ മറികടന്ന് പരിശോധന ഇല്ലാതെ മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നത് തികച്ചും അപല പനീയമാണ്.

 

കേരളത്തിലെ ജില്ലാ തല ട്രീ കമ്മിറ്റികൾ കഴിഞ്ഞ ദിവസമാണ് പുനഃക്രമീകരിച്ചത്.സാമൂഹിക വനവൽകരണ വിഭാഗത്തിന്റെ കീഴിൽ ഓരോ ജില്ലകളിലും ട്രീ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടുന്ന സമിതിയാണ് വനം വകുപ്പിന് ലഭിക്കുന്ന അപേക്ഷകൾ വിശദമായി പരിശോധിച്ച് തീരുമാ നങ്ങൾ എടുക്കുന്നത്.അനാവശ്യ മരം മുറി ഒഴിവാക്കാനും  അപകടകരമായ മരങ്ങൾ മാത്രം മുറിക്കാനും ഈ സംവിധാന ത്തിന് കഴിഞ്ഞിരുന്നു.മരങ്ങളുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് മികച്ച പരിശീലനം ലഭിച്ചവരാണ് വനം വകുപ്പ് ജീവനക്കാർ.വന ഗവേഷണ കേന്ദ്രത്തിൽ GREEN PROTOCOL എന്ന പേരിൽ ഒരു വിദഗ്ധ സംവിധാനവും ഉണ്ട്.ഇത്തരം സർക്കാർ സംവിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് നടത്താൻ പോകുന്ന മന്ത്രിമാരുടെ മര അദാലത്ത് മരങ്ങളുടെ കൂട്ടക്കുരു തിക്ക് വഴി തെളിക്കും.

 

ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും കേരളത്തി ൽ പൊള്ളുന്ന ചൂടും കടുത്ത വരൾച്ചയും മറ്റ് പ്രകൃതി ദുരന്ത ങ്ങളായി നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.എന്ത് പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാലും  പാഠങ്ങൾ പഠിക്കില്ല എന്നതാണ് സർക്കാർ സമീപനം.ദേശീയ പാത വികസനത്തിനും മറ്റു നിർമ്മാണങ്ങൾക്കും വേണ്ടി പതിനായിരക്കണക്കിന് മരങ്ങൾ ഇതിനോടകം തന്നെ മുറിച്ചു മാറ്റിയിട്ടുണ്ട്.

 


ആഗോളതാപനം, മരമാണ് മറുപടി എന്ന ആശയം മുന്നോട്ടു വച്ച ഇടതുപക്ഷ സർക്കാർ മരങ്ങളുടെ അന്ധകരായി മാറുന്ന കാഴ്ച വിചിത്രമാണ്.ഇത്തരം പ്രകൃതി വിരുദ്ധ തീരുമാനങ്ങ ളിൽ നിന്നും സർക്കാർ പിന്മാറണമെന്നും മര അദാലത്ത് നിർ ത്തിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ പരിസ്ഥിതി സംഘടനകളും പ്രവർത്തകരും ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കളക്ട്രേറ്റ് മാർച്ച് നടത്തുന്നു. പങ്കെടുക്കുക, കരുതലാവുക.

 

കൂടുതൽ വിവരങ്ങൾക്ക്:

 

ബിനു കോട്ടയം :9447157072

 

ഉദയനൻ : 9447888663

 

അനിത : 9447078113

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment